2019ലെ തിരുവോണം – ആ െപൺകുട്ടിയുെട സ്വപ്നങ്ങൾക്കു മാത്രമല്ല ജീവിതത്തിനു തന്നെ ചിറകുമുളച്ച ദിവസം. വീണ ഒരു െടലിവിഷൻ അവതാരകയായി അരങ്ങേറി. ആ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വീൽചെയറിൽ ഇരുന്നായിരുന്നു വീണ പരിപാടി അവതരിപ്പിച്ചത്. തൃശൂർ െകാടുങ്ങല്ലൂർ സ്വദേശിനിയായ വീണ എന്ന മിടുക്കി തന്റെ

2019ലെ തിരുവോണം – ആ െപൺകുട്ടിയുെട സ്വപ്നങ്ങൾക്കു മാത്രമല്ല ജീവിതത്തിനു തന്നെ ചിറകുമുളച്ച ദിവസം. വീണ ഒരു െടലിവിഷൻ അവതാരകയായി അരങ്ങേറി. ആ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വീൽചെയറിൽ ഇരുന്നായിരുന്നു വീണ പരിപാടി അവതരിപ്പിച്ചത്. തൃശൂർ െകാടുങ്ങല്ലൂർ സ്വദേശിനിയായ വീണ എന്ന മിടുക്കി തന്റെ

2019ലെ തിരുവോണം – ആ െപൺകുട്ടിയുെട സ്വപ്നങ്ങൾക്കു മാത്രമല്ല ജീവിതത്തിനു തന്നെ ചിറകുമുളച്ച ദിവസം. വീണ ഒരു െടലിവിഷൻ അവതാരകയായി അരങ്ങേറി. ആ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വീൽചെയറിൽ ഇരുന്നായിരുന്നു വീണ പരിപാടി അവതരിപ്പിച്ചത്. തൃശൂർ െകാടുങ്ങല്ലൂർ സ്വദേശിനിയായ വീണ എന്ന മിടുക്കി തന്റെ

2019ലെ തിരുവോണം – ആ െപൺകുട്ടിയുെട സ്വപ്നങ്ങൾക്കു മാത്രമല്ല ജീവിതത്തിനു തന്നെ ചിറകുമുളച്ച ദിവസം. വീണ ഒരു െടലിവിഷൻ അവതാരകയായി അരങ്ങേറി. ആ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വീൽചെയറിൽ ഇരുന്നായിരുന്നു വീണ പരിപാടി അവതരിപ്പിച്ചത്. തൃശൂർ െകാടുങ്ങല്ലൂർ സ്വദേശിനിയായ വീണ എന്ന മിടുക്കി തന്റെ ശരീരത്തിനെയും മനസ്സിനെയും തളർത്തിയ േരാഗത്തിനോട് പോയി പണി നോക്ക് എന്നു പറഞ്ഞാണ് ഇന്ത്യയിലെ ആദ്യ വീൽ െചയർ ആങ്കർ എന്ന പദവി സ്വന്തമാക്കിയത്. വേണുഗോപാലിന്റെയും സജീവനിയുെടയും ഏക മകളായ വീണ സ്വപ്നസാഫല്യത്തിലേക്കു ചക്രക്കസേരയുമായി കയറിയ അനുഭവം പങ്കുവയ്ക്കുന്നു.

എപ്പോഴും വീഴുന്ന കുട്ടി

ADVERTISEMENT

കുഞ്ഞായിരിക്കുമ്പോൾ തന്നെ എപ്പോഴും വീഴുന്ന കുട്ടിയായിരുന്നു. നടക്കുമ്പോൾ ..കളിക്കുമ്പോൾ .. വീണാലും അതൊന്നും സാരമാക്കില്ല. വലുതാകുംേതാറും വീഴ്ചകൾ വല്ലാതെ കൂടി. ഒടുവിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ വീഴ്ചയെക്കുറിച്ച് അമ്മാവൻ അദ്ദേഹത്തിന്റെ സുഹൃത്തായ േഡാക്ടറോട് സംസാരിച്ചു. അദ്ദേഹം വിശദപരിശോധനയ്ക്കു നിർദേശിച്ചു. ആശുപത്രിയിൽ േപായി ബയോപ്സി ഉൾപ്പെടെ നടത്തി. േരാഗം സ്ഥിരീകരിച്ചു– സ്പൈനൽ മാസ്കുലാർ അട്രോഫി. പിന്നീട് െകാച്ചിയിലെ ആശുപത്രിയിൽ േഡാക്ടറെ കാണാൻ േപായി. ഈ േരാഗത്തിനു മരുന്നില്ലെന്നും പ്രത്യേകിച്ച് ചികിത്സയില്ലെന്നും അദ്ദേഹം പറഞ്ഞു. നന്നായി ശ്രദ്ധിച്ചാൽ വീഴാതെ നടക്കാം എന്നായിരുന്നു ഞങ്ങളുെട ചിന്ത. പ്ലസ് ടുവിനു പഠിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ തുടങ്ങി. കാലുകൾക്ക് ഭാരമായിരുന്നു അനുഭവപ്പെടുക.

ഇതിനിെട ഡിഗ്രി േബാട്ടണിക്കു േചർന്നു. അതേ കോളജിൽ തന്നെ പിജി അവസാന വർഷമായപ്പോഴെക്കും വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ദിവസം െചല്ലുംതോറും വീഴ്ചകൾ കൂടി വന്നു, നടക്കാൻ പ്രയാസവും. ഒടുവിൽ പിജി പൂർത്തിയാക്കി. അതുകഴിഞ്ഞ് ഒരു ദിവസം വീണുകഴിഞ്ഞ് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായി. അതിനെതുടർന്ന് ചികിത്സ എടുക്കാൻ തന്നെ തീരുമാനിച്ചു. തൃപ്പൂണിത്തുറ ആയുർവേദ േകാളജിലേക്കാണ് േപായത്. മൂന്നു മാസത്തോളം അവിടുത്തെ ചികിത്സ തുടർന്നു. വീട്ടിൽ വന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുകൾ കൂടിവന്നു. പിന്നെയും ചികിത്സയെടുത്തു. അതുവരെ േരാഗത്തിന്റെ േപര് എനിക്ക് അറിയില്ലായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അവശയായി കിടക്കുമ്പോൾ പഴയ ആ സർട്ടിഫിക്കറ്റ് എടുത്ത് േരാഗത്തിന്റെ േപര് കണ്ടുപിടിച്ചു. എന്നിട്ട് േരാഗത്തെകുറിച്ച് ഇന്റർനെറ്റിൽ പരതി. ചികിത്സയൊന്നുമില്ല എന്ന കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി. അപ്പോഴാണ് എന്റെ കസിന്റെ ഭർത്താവ് ഫിസിയോെതറപ്പി െചയ്യാൻ പറഞ്ഞത്. ഫിസിയോതെറപ്പിസ്റ്റിന്റെ നിർദേശപ്രകാരം ആസ്റ്ററിലെ ന്യൂറോളജിസ്റ്റ് േഡാ. സന്ദീപ് പത്മനാഭനെ കാണാൻ േപായി. അദ്ദേഹമാണ് േരാഗത്തെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും പറഞ്ഞുതന്നത്.

ADVERTISEMENT

ബന്ധുക്കൾ നിർബന്ധിച്ച് മറ്റൊരു ന്യൂറോളജിസ്റ്റിനെയും കണ്ടു. ആസ്റ്ററിലെ തന്നെ േഡാ. േബാബി വർക്കി മാറാമറ്റം. േരാഗത്തെക്കുറിച്ച് േഡാ. സന്ദീപ് പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു േഡാ. ബോബിയും പറഞ്ഞത്. എന്റെ ദുഃഖം കണ്ടപ്പോൾ േഡാ. േബാബി െകാല്ലം സ്വദേശിയായ കൃഷ്ണകുമാർ എന്നയാളുെട നമ്പർ തന്നു. അദ്ദേഹവും എന്റെ അതേ േരാഗമുള്ള വ്യക്തിയാണ്. എനിക്കാദ്യം സംസാരിക്കാൻ അത്ര താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ കൃഷ്ണകുമാർ േചട്ടൻ തിരിച്ചു വിളിച്ചു. േരാഗത്തെ കുറിച്ചൊന്നും േചട്ടൻ ചോദിച്ചതേയില്ല. പിന്നീടുള്ള ദിവസങ്ങളിലും േചട്ടൻ വിളിക്കും. അങ്ങനെ ഒരു ദിവസമാണ് േചട്ടൻ MIND (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) എന്നൊരു സംഘടനയെ കുറിച്ച് പറയുന്നത്. എന്റേതിനു സമാനമായ അവസ്ഥയിലുള്ളവരുെട കൂട്ടായ്മയാണത്. ആദ്യം അതിലേക്കു േപാകാൻ എനിക്കു താൽപര്യമില്ലായിരുന്നു. പതിയെ അതിലെ അംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങി. വിഷാദമൊക്കെ പോയിമറഞ്ഞു.

കൃഷ്ണകുമാർ േചട്ടൻ ഇടയ്ക്കിടെ പ്രശസ്തരായവരുെട പ്രസംഗങ്ങളും മറ്റും എനിക്കും അയച്ചുതരാറുണ്ട്. അതിൽ പാകിസ്ഥാനിെല പ്രശസ്തയായ മുനിബ മസാരിയുെട ജീവിതം എന്നെ ആകർഷിച്ചു. ഒരപകടത്തെ തുടർന്ന് ജീവിതം വീൽ െചയറിലായ അവർ അതിൽ ഇരുന്നുെകാണ്ട് തന്നെ ടിവി പരിപാടി അവതരിപ്പിക്കുമായിരുന്നു. അതുപോെല ആകാൻ ഞാനും ആഗ്രഹിച്ചു. പക്ഷേ ഞാൻ വീൽ െചയർ ഉപയോഗിച്ചിരുന്നില്ല. കുറവുകളിലേക്കു തള്ളിവിടാൻ േപാകുന്ന ഒരു വസ്തുവായിട്ടാണ് ഞാൻ വീൽ െചയറിനെ കണ്ടത്. എന്റെ കസിൻ ചേട്ടൻ രഹസ്യമായി ഒരു വീൽ െചയർ ഒാർഡർ െചയ്തു. വീൽ െചയറിൽ ഇരുന്ന് പുറത്തൊക്കെ േപായപ്പോൾ എനിക്കു കുറച്ച് ആശ്വാസം േതാന്നി. അങ്ങനെ പതിയെ വീൽ െചയറിനെ ഇഷ്ടപ്പെടാൻ തുടങ്ങി.

ADVERTISEMENT

അവതാരക എന്ന സ്വപ്നം

അങ്ങനെയിരിക്കെ അവതാരകയാകാനുള്ള ആഗ്രഹം ഞാൻ കൃഷ്ണകുമാർ േചട്ടനുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി സ്വകാര്യ എഫ്എമ്മിലെ പരിപാടിയിൽ പങ്കെടുത്തു. അതുകഴിഞ്ഞ് ആൾക്കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ പൂജാ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രവാസി വിഷൻ ഒാൺലൈൻ എന്ന മാധ്യമത്തിലേക്ക് എന്നെ വിളിച്ചു. അവിെട നിന്നാണ് അവതരണത്തിന്റെ ബാലപാഠങ്ങൾ ഞാൻ പഠിച്ചത്. തുടർന്ന് ഗുഡ്നെസ് ടിവിയിൽ അവതാരകയാകാനുള്ള അവസരം ലഭിച്ചു. അങ്ങനെ ‘വെള്ളിനക്ഷത്രങ്ങൾ’ എന്ന പരിപാടി ഞാൻ അവതരിപ്പിച്ചു. വൈകല്യങ്ങൾ ഉള്ള വ്യക്തികൾ തന്നെയായിരുന്നു അതിലെ അതിഥികളും. അങ്ങനെ ഞാൻ ഇന്ത്യയിലെ ആദ്യ വീൽചെയർ ആങ്കറായി. ഇന്ന് ഞാൻ തിരക്കിലാണ്. പിഎസ്‍സിക്കു പഠിക്കുന്നു. ധാരാളം യാത്രകൾ െചയ്യുന്നു...

ചലനശേഷി കുറഞ്ഞ സമയത്ത് ദൂരയാത്രകൾ സാധിക്കുമോ എന്നു ആശങ്കപ്പെട്ടിട്ടുണ്ട്. അതേ ഞാൻ വീൽചെയറിൽ ഇരുന്ന് കടൽ കണ്ടു, കൂട്ടുകാരുെട പുറകിൽ ബൈക്കിൽ ഇരുന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടു... നമ്മുെട കുറവുകൾ ഒന്നിനും ഒരു തടസ്സമല്ലെന്നു ജീവിതത്തിലെ ഒാരോ ദിവസവും എന്നെ ഒാർമപ്പെടുത്തുകയാണ്.

ADVERTISEMENT