ഏതു പ്രായത്തിലും വിവാഹമാകാം. പാശ്ചാത്യരാജ്യങ്ങളിൽ നാൽപതും അമ്പതും വയസ്സ് വ്യത്യാസമുള്ളവർ പോ ലും വിവാഹം ചെയ്യാറുണ്ട്. പത്തോ പതിനഞ്ചോ വയസ്സിന്റെ പ്രായവ്യത്യാസം വരെയൊക്കെ നമ്മുടെ നാട്ടിലും പുതുമയല്ല. മറ്റെല്ലാ കാര്യത്തിലും പൊരുത്തമുണ്ടെങ്കിൽ പ്രായവ്യത്യാസം കാര്യമല്ല. പക്ഷേ, രണ്ടുപേരുടെയും മനസ്സ്

ഏതു പ്രായത്തിലും വിവാഹമാകാം. പാശ്ചാത്യരാജ്യങ്ങളിൽ നാൽപതും അമ്പതും വയസ്സ് വ്യത്യാസമുള്ളവർ പോ ലും വിവാഹം ചെയ്യാറുണ്ട്. പത്തോ പതിനഞ്ചോ വയസ്സിന്റെ പ്രായവ്യത്യാസം വരെയൊക്കെ നമ്മുടെ നാട്ടിലും പുതുമയല്ല. മറ്റെല്ലാ കാര്യത്തിലും പൊരുത്തമുണ്ടെങ്കിൽ പ്രായവ്യത്യാസം കാര്യമല്ല. പക്ഷേ, രണ്ടുപേരുടെയും മനസ്സ് പ്രധാനമാണ്. ആദ്യമായി വിവാഹം ചെയ്യുന്നവർ തമ്മിൽ വലിയ വ്യത്യാസം ഇല്ലാതിരിക്കുന്നതാണ് നല്ലത്. സഹപാഠിയേയോ കൂട്ടുകാരനേയോ വിവാഹം ചെയ്യുന്നവരാണിന്ന് ഏറെയും.
രണ്ടാം വിവാഹം പോലെ രണ്ടാമത്തെ മധുവിധുവും പ്രധാനപ്പെട്ടതും ആലോചിച്ചു തീരുമാനിക്കേണ്ടതുമാണ്. ആദ്യമായി വിവാഹം കഴിഞ്ഞുള്ളതിനേക്കാൾ പ്രാധാന്യം രണ്ടാം മധുവിധുവിനുണ്ട്. ആദ്യ ബന്ധത്തിന്റെ ഓർമകളെ മായ്ച്ചു കളയാനും പുതുമയോടെ ജീവിതം തുടങ്ങാനും അൽപം കൂടുതൽ ദിവസത്തെ യാത്ര പ്ലാൻ ചെയ്യാം.

ജീവിതകാലം മുഴുവൻ മധുവിധുവാക്കി മാറ്റുക എന്നത് പ്രായോഗികമാണോ?

കത്തി ജ്വലിക്കുന്ന പ്രണയത്തിന് അധികം ആയുസ്സുണ്ടാകില്ല. അതുകൊണ്ട് ദാമ്പത്യത്തിന്റെ തുടക്കത്തിൽ അമിതാവേശം വേണ്ട. പ്രണയത്തിന്റെയും സെക്സിന്റെയും ഗ്രാഫ് അധികം ഉയർച്ച താഴ്ചകളില്ലാത്തതായിരിക്കട്ടെ. പ്രണയജ്വരം  തുടക്കത്തിലേ ആഘോഷിച്ചു തീർക്കാതെ, മധുവിധുകാലം ഒരേ തീവ്രതയില്‍ കാത്തുസൂക്ഷിക്കാം. പ്രണയത്തിന്റെ വോൾട്ടേജ് ‘മീഡിയം’ ലെവലിൽ കൊണ്ടു പോകുന്നതാണ് എപ്പോഴും ‘സെയ്ഫ് പ്ലേ’.

 സംസാരം മധുരതരമാക്കാൻ എന്തുചെയ്യാം? അടുപ്പം മെനഞ്ഞെടുക്കാൻ വഴിയെന്താണ്?

 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി ഇവന്‍  അല്ലെങ്കിൽ ഇവൾ മാത്രമാണ് എന്ന് വിവാഹദിനം മുതൽ ഉറപ്പിക്കുക. എന്തു കാര്യവും തുറന്നു പറയാവുന്ന സൗഹൃദം ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കുക. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും ശ്രദ്ധിക്കുക. സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ഭാഷയാണ് ലൈംഗികത. മാധുര്യം കുറയാതെ കാക്കുക. പലരും കരുതുന്നതു പോലെ യൗവനത്തിൽ പെയ്തുതീരാനുള്ളതല്ല പ്രണയം. ജീവിതാവസാനം വരെ തോരാതെ പെയ്യാനുള്ളതാണ്.

ചിത്രങ്ങൾക്ക് കടപ്പാട്:
സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീകലാദേവി. എസ്.
കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT