അഞ്ജുശ്രീ കുഴിമന്തി വാങ്ങിയത് അൽ റോമാൻസിയ ഹോട്ടലിൽ നിന്ന്: ഹോട്ടലുടമ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
കുഴിമന്തി കഴിച്ചതിനുപിന്നാലെ പെണ്‍കുട്ടി മരിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടോയെന്ന് ആരോഗ്യവകുപ്പും

കുഴിമന്തി കഴിച്ചതിനുപിന്നാലെ പെണ്‍കുട്ടി മരിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടോയെന്ന് ആരോഗ്യവകുപ്പും അന്വേഷിക്കും.
ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
അതേസമയം ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമയടക്കമാണ് പൊലീസ് പിടിയിലായത്. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.
ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ.