‘ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.’ ഒരു വർഷത്തിനു മുൻപ് കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടിയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ക്രിസ്‌റ്റോ സൂപ്പർതാരത്തെ നേരിട്ട് കാണുമ്പോൾ

‘ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.’ ഒരു വർഷത്തിനു മുൻപ് കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടിയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ക്രിസ്‌റ്റോ സൂപ്പർതാരത്തെ നേരിട്ട് കാണുമ്പോൾ

‘ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.’ ഒരു വർഷത്തിനു മുൻപ് കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടിയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ക്രിസ്‌റ്റോ സൂപ്പർതാരത്തെ നേരിട്ട് കാണുമ്പോൾ

ഒളശ്ശ അന്ധവിദ്യാലയത്തിലെ കാഴ്ചയില്ലാത്ത കുരുന്നിന്റെ കലാസൃഷ്ടിയാണിത്. ഫെയ്സ്ബുക്കിൽ ലേലത്തിന് വച്ചിരിക്കുകയാണ്. വില നിങ്ങൾക്ക് നിശ്ചയിക്കാം. ചിത്രങ്ങളുടെ താഴെ നിങ്ങൾ നൽകാൻ കഴിയുന്ന തുക കമന്റായി ചേർക്കാം. പണം നൽകിയാൽ നിങ്ങളുടെ അഡ്രസിൽ കാർഡുകള്‍ എത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പോസ്റ്റ് കാർഡ് വിൽപന നാളെ അവസാനിക്കും.

വില പറയും മുൻപ് അവരുടെ ലക്ഷ്യം അറിയുക. അപ്പോൾ മനസ്സിലാകും ഈ ചിത്രം എത്രമാത്രം വിലമതിക്കാൻ സാധിക്കാത്തതാണെന്ന്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുകയാണ് കാഴ്ചയുടെ വരം അന്യമായ ആ കുരുന്നുകളുടെ ലക്ഷ്യം. മനോഹരമായ പോസ്റ്റ് കാർഡുകളാണ് കുട്ടികൾ നിർമിച്ചിരിക്കുന്നത്. ആവശ്യക്കാർക്ക് ഇഷ്ടമുള്ള വില നൽകി പോസ്റ്റ് കാർഡുകൾ വാങ്ങാം. ഫെയ്സ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയുമാണ് കാർഡുകളുടെ വിൽപന.  

ADVERTISEMENT

കണ്ണിലുണ്ട്, കരുണ

‘ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.’ ഒരു വർഷത്തിനു മുൻപ് കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടിയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ക്രിസ്‌റ്റോ സൂപ്പർതാരത്തെ നേരിട്ട് കാണുമ്പോൾ സമ്മാനിക്കാൻ താൻ വരച്ചൊരു ചിത്രവും കൈയിൽ കരുതിയിട്ടുണ്ട്. മറ്റുള്ളവരുടെ ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നില്ല. എനിക്ക് തിയറ്ററിൽ പോയി സിനിമ കാണണം, എനിക്ക് വിമാനത്തിൽ യാത്ര ചെയ്യണം, എന്നിങ്ങനെ ചെറിയ ‘വലിയ’ ആഗ്രഹങ്ങളുടെ നീണ്ട ലിസ്റ്റ് റ്റീനയ്ക്കു മുന്നിൽ നിരന്നു.

ADVERTISEMENT

ഓരോ ആഗ്രഹങ്ങളും യാഥാർഥ്യമാക്കാൻ റ്റീനയും ‘കോട്ടയം കൂടെ’ എന്ന സന്നദ്ധസംഘടനയുടെ വോളണ്ടിയർമാരും കച്ച കെട്ടിയപ്പോൾ കേട്ടവരെല്ലാം വാക്കുകൾ കൊണ്ട് തളർത്താനാണ് നോക്കിയത്. കാഴ്ചയില്ലാത്ത കുട്ടികൾ എങ്ങനെ സിനിമ ആസ്വദിക്കും, കാഴ്ചയില്ലാത്തവർ വിമാനത്തിൽ യാത്ര ചെയ്തിട്ട് എന്ത് കാണാനാണ്, മോഹൻലാലിനെ എങ്ങനെ ആ കുട്ടി കാണും എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉയർന്നപ്പോഴും റ്റീനയുടേയോ സുഹൃത്തുക്കളുടേയോ നിശ്ചയദാർഢ്യത്തിനു വേലി കെട്ടാൻ ആർക്കും കഴി‍ഞ്ഞില്ല. സ്കൂളിലെ മുഴുവൻ കുട്ടികളെയും തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിച്ചു. അവരുടെ മുഖത്ത് വിരിഞ്ഞ ആനന്ദവും ആകാംക്ഷയും മാത്രമാണ് റ്റീനയും പ്രതീക്ഷിച്ചിരുന്നത്.

ഇരുട്ടിനെ തോൽപ്പിച്ച് വരയുടെ വെളിച്ചം

ADVERTISEMENT

ചുറ്റുമുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് നൽകണമെന്ന ചിന്ത ആയിടക്കാണ് ഉണ്ടായത്. അവരുടെ വളർച്ചയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുടെ ഫലമായി കുട്ടികളെ ചിത്രങ്ങൾ വരയ്ക്കാൻ പ്രോൽസാഹിപ്പിച്ചു. നിറങ്ങളെ തിരിച്ചറിയാനോ അവയുടെ ഭംഗി ആസ്വദിക്കാനോ കഴിയാത്ത കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുകയെന്നത് പലർക്കും വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ കണ്ണിലെ ഇരുട്ടിനെ തോൽപിക്കാൻ തക്കവണ്ണം അത്മവിശ്വാസം പകർന്നുകൊണ്ട് റ്റീനയും സുഹൃത്തുക്കളും നിന്നപ്പോൾ അകക്കണ്ണിന്റെ വെളിച്ചത്തിൽ വിരിഞ്ഞത് നിറങ്ങളുടെ മായാജാലം.

കുട്ടികൾ വരച്ച ചിത്രങ്ങൾ മനോഹരമായ ഗ്രീറ്റിങ് കാർഡുകളും പോസ്റ്റ് കാർഡുകളുമാക്കി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു. കാർഡുകൾക്കൊന്നും കൃത്യമായ വിലയിട്ടില്ല. ആവശ്യക്കാർക്ക് കാർഡുകൾ വാങ്ങാം, താൽപര്യമുള്ള വില നൽകാം. പത്തു രൂപ മുതൽ പതിനായിരം രൂപ വരെ നൽകി കാർഡുകൾ വാങ്ങിയവർ ഉണ്ട്. കുട്ടികളുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുക കണ്ടെത്തുന്നതിനൊപ്പം അവരുടെ ഉള്ളിലെ ഭയം ഇല്ലാതാക്കി, സ്വന്തം കഴിവിൽ അവർക്ക് വിശ്വാസം ഉണ്ടാക്കുക കൂടിയായിരുന്നു ലക്ഷ്യം. കൂട്ടത്തിൽ ലക്ഷ്മി എന്ന കുട്ടിക്ക് സ്വന്തമായി ഒരു വീട് നിർമിച്ചുനൽകാനും റ്റീനയ്ക്കും സുഹൃത്തുക്കൾക്കും സാധിച്ചു.

നാൽപത്തിയഞ്ച് കുട്ടികളാണ് ഒളശ്ശ അന്ധവിദ്യാലയത്തിലുള്ളത്. തങ്ങൾക്കു വേണ്ടി റ്റീനയും സംഘവും ചെയ്യുന്ന സേവനത്തിന്റെ തുടർച്ചയായി മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നതാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയുടെയും ആഗ്രഹം. ആ ആഗ്രഹമാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന മികച്ച പ്രതിഫലമെന്ന് വിശ്വസിക്കുന്നു, തിരുവല്ല ചോയ്സ് സ്കൂളിലെ അധ്യാപികയായ ടീന.


ADVERTISEMENT