പലപ്പോഴും വല്ലാത്തൊരു ടെൻഷൻ ഒരു സുഖമില്ലായ്‌മ അനുഭവിക്കുന്നവരാണ് നാമെല്ലാവരും. സാധാരണ ഗതിയിൽ മൂഡ് സ്വിങ്, മൂഡ് ഓഫ്, ചെറിയൊരു ഡിപ്രെഷൻ എന്നൊക്കെ നമ്മൾ ഇതിനെ ഓമന പേരിട്ടു വിളിക്കും. അന്നൊക്കെ പുറത്തു പോയി ഒരു കാപ്പികുടിച്ചാലോ, ചുമ്മാ ഫ്രണ്ട്സിനോടൊപ്പം ടൗണിൽ ഒന്ന് കറങ്ങി നടന്നാലോ ഒക്കെ ഒരു പരിധി വരെ

പലപ്പോഴും വല്ലാത്തൊരു ടെൻഷൻ ഒരു സുഖമില്ലായ്‌മ അനുഭവിക്കുന്നവരാണ് നാമെല്ലാവരും. സാധാരണ ഗതിയിൽ മൂഡ് സ്വിങ്, മൂഡ് ഓഫ്, ചെറിയൊരു ഡിപ്രെഷൻ എന്നൊക്കെ നമ്മൾ ഇതിനെ ഓമന പേരിട്ടു വിളിക്കും. അന്നൊക്കെ പുറത്തു പോയി ഒരു കാപ്പികുടിച്ചാലോ, ചുമ്മാ ഫ്രണ്ട്സിനോടൊപ്പം ടൗണിൽ ഒന്ന് കറങ്ങി നടന്നാലോ ഒക്കെ ഒരു പരിധി വരെ ആശ്വാസം കിട്ടും. പക്ഷെ നിലവിലെ സാഹചര്യത്തിൽ മനസിനെ എപ്പോഴും പോസിറ്റീവ് ആയി നിലനിർത്തുക എന്നത് മാത്രമാണ് മൂഡ് സ്വിങ് തടയാനുള്ള ഏക പ്രതിവിധി. നിത്യവും അഞ്ചു കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ മനസിന് പോസിറ്റീവ് എൻജി ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

1.മൂന്നു അനുഗ്രഹങ്ങൾ കുറിച്ച് വെക്കുക - ഓരോ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ ദിവസം നമുക്ക് ലഭിച്ചിട്ടുള്ള മൂന്ന് അനുഗ്രഹങ്ങൾ, അത് വലുതോ ചെറുതോ ആയിക്കോട്ടെ അവയെ ഒരു പുസ്തകത്തിലേക്ക് എഴുതി വെക്കുക. നമ്മുടെ മനസിന് സന്തോഷം തോന്നിയ ആ മൂന്ന് അനുഭവങ്ങളെ ഓർത്തു കൊണ്ട് ഉറങ്ങിയാൽ ഉണർന്നെണീക്കുന്ന ദിവസം നമ്മുടെ മനസ് പോസിറ്റീവ് ആയിരിക്കാൻ സഹായിക്കും

ADVERTISEMENT

2. ജീവിതത്തിന്റെ അർഥം കണ്ടെത്തുക - നാം ഒരൊഴുത്തരും ജീവിക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാളെ നാം ഈ ലോകത്തു നിന്നും അപ്രത്യക്ഷരാവുമ്പോൾ ലോകം നമ്മളെ എങ്ങനെ അടയാളപെടുത്തണം എന്നതിന്റെ ഉത്തരമായിരിക്കണം നമ്മുടെ ജീവിതം. വെറുതെ ടെൻഷൻ അടിച്ചും ഡിപ്രെഷൻ ആയും കളയുന്ന സമയത് ആർക്കെങ്കിലും ഒരു സഹായം ചെയ്യാൻ കഴിഞ്ഞാൽ മനസിനെ പോസിറ്റീവ് ആക്കാൻ അതുമതി.

3. വ്യായാമം ശീലമാക്കാം - നാം വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലെ എൻഡോർഫിൻസ് എന്ന രാസ വസ്തുവിന്റെ അളവ് വർധിക്കും. ഈ രാസവസ്തു സന്തോഷത്തിനും ഉന്മേഷത്തിനും പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിത്യവും ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്തു നോക്കൂ. അതു ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം അനുഭവിച്ച് അറിയാം.

ADVERTISEMENT

4. ഇഷ്ട കാര്യങ്ങൾ ലിസ്റ്റ് ചെയൂ - ഓരോ ദിനവും അവസാനിക്കുമ്പോൾ ആ ദിവസത്തിൽ നിങ്ങളുടെ ഉള്ളിൽ ചിരി ഉണർത്തിയ സംഭവങ്ങൾ ഏതൊക്കെയാണെന്ന് എഴുതി വെക്കുക. ഇഷ്ടമില്ലാത്തവയും എഴുതി നോക്കൂ. ഓരോ ദിവസവും കഴിയും തോറും ഇഷ്ടമുള്ള കാര്യങ്ങളുടെ എണ്ണം കൂട്ടുകയും ഇഷ്ടമല്ലാത്തവ കുറക്കുകയും ചെയ്യാം. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം എത്രത്തോളമാണെന്നു അനുഭവിച്ചറിയാം.

5. ആത്മ സംതൃപ്തി വളർത്താം - ആത്മ സംതൃപ്തി ഉള്ളവർക്ക് മാത്രമേ ജീവിതത്തിൽ ശുഭ പ്രതീക്ഷയുണ്ടാകു. ഈ ശുഭ പ്രതീക്ഷയിൽ നിന്ന് മാത്രമേ സന്തോഷം കണ്ടെത്താൻ കഴിയൂ. നിത്യവും സ്വന്തം മനസ്സിനോട് തന്നെ ചർച്ചകൾ നടത്താം. നിത്യവും ഉറങ്ങാൻ പോകുന്നതിനു മുന്നേ അന്നത്തെ ദിവസത്തിൽ സംഭവിച്ച കാര്യങ്ങളിൽ സംതൃപ്തനാണെന്നും ദൈവത്തിന്റെ അനുഗ്രഹമുള്ള ദിനമായിരുന്നു അതെന്നും മനസിനെ പറഞ്ഞു പഠിപ്പിക്കുക. ദിവസങ്ങൾ പോകും തോറും നിങ്ങളിലെ ആത്മ സംതൃപ്‌തിയുടെ അളവ് വർധിക്കുന്നത് കാണാം...

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട് - ഇന്ദു അരുൺ, ഇമേജ് പരിവർത്തൻ, കൊച്ചി

ADVERTISEMENT