പ്രളയ ജലം തിരികെ നൽകിയ പ്ലാസ്റ്റിക്ക് കത്തിച്ച് കളയും മുമ്പ് ഒരു നിമിഷം; സംസ്ക്കരണത്തിനുമുണ്ട് ചില വഴികൾ
പുനരുജ്ജീവനത്തിന്റെ പാതയിലാണ് കേരളക്കര. മഴ സമ്മാനിച്ച നഷ്ടങ്ങളിൽ നിന്നും പുതു ജീവിതത്തിന്റെ മറുകര തേടുകയാണ് നാം. തകർച്ചയിൽ നിന്നും വേണം പലതും നമുക്ക് കരുപ്പിടിപ്പിക്കാൻ. മഴയൊടുങ്ങുന്നതോടു കൂടി നമ്മുടെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് കരുതരുത്. മഴ ബാക്കിവച്ചു പോയ മാലിന്യങ്ങളുടെ
പുനരുജ്ജീവനത്തിന്റെ പാതയിലാണ് കേരളക്കര. മഴ സമ്മാനിച്ച നഷ്ടങ്ങളിൽ നിന്നും പുതു ജീവിതത്തിന്റെ മറുകര തേടുകയാണ് നാം. തകർച്ചയിൽ നിന്നും വേണം പലതും നമുക്ക് കരുപ്പിടിപ്പിക്കാൻ. മഴയൊടുങ്ങുന്നതോടു കൂടി നമ്മുടെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് കരുതരുത്. മഴ ബാക്കിവച്ചു പോയ മാലിന്യങ്ങളുടെ
പുനരുജ്ജീവനത്തിന്റെ പാതയിലാണ് കേരളക്കര. മഴ സമ്മാനിച്ച നഷ്ടങ്ങളിൽ നിന്നും പുതു ജീവിതത്തിന്റെ മറുകര തേടുകയാണ് നാം. തകർച്ചയിൽ നിന്നും വേണം പലതും നമുക്ക് കരുപ്പിടിപ്പിക്കാൻ. മഴയൊടുങ്ങുന്നതോടു കൂടി നമ്മുടെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് കരുതരുത്. മഴ ബാക്കിവച്ചു പോയ മാലിന്യങ്ങളുടെ
പുനരുജ്ജീവനത്തിന്റെ പാതയിലാണ് കേരളക്കര. മഴ സമ്മാനിച്ച നഷ്ടങ്ങളിൽ നിന്നും പുതു ജീവിതത്തിന്റെ മറുകര തേടുകയാണ് നാം. തകർച്ചയിൽ നിന്നും വേണം പലതും നമുക്ക് കരുപ്പിടിപ്പിക്കാൻ.
മഴയൊടുങ്ങുന്നതോടു കൂടി നമ്മുടെ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്ന് കരുതരുത്. മഴ ബാക്കിവച്ചു പോയ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്ക്കരണം കൂടിയാകുമ്പോഴേ നമ്മുടെ അതിജീവനം പൂർണമാകുകയുള്ളൂ. വെള്ളക്കെട്ടൊഴിഞ്ഞ വീടുകളിൽ കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്കുകളാണ് കൂട്ടത്തിൽ ഏറ്റവും അപകടകാരി.
അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും, പഴയ പ്ലാസ്റ്റിക്കുകളെ അതേ പടി പുഴയിലേക്ക് നിക്ഷേപിക്കുകയും ചെയ്താൽ എന്തു സംഭവിക്കും. നാം ഇപ്പോൾ അനുഭവിച്ചതിനെക്കാൾ വലിയ ദുരന്തമായിരിക്കും സമീപഭാവിയിൽ നമ്മെയോ നമ്മുടെ തലമുറയെയോ കാത്തിരിക്കുന്നത്.
മരണത്തിന്റെ അരികെ നില്‍ക്കുന്ന ഒരാളെ കുറച്ചുകൂടി നേരത്തെ മരണത്തിലേക്ക് തള്ളിവിടാന്‍ പ്ലാസ്റ്റിക്കിന്റെ പുകവലയങ്ങൾക്ക് സാധിച്ചേക്കും. പ്ലാസ്റിക് മാലിന്യത്തിൽ നിന്നുണ്ടാകുന്ന പുക മാത്രം മതി ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ഉള്ള രോഗികളെ, ശ്വാസകോശശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ, വൃദ്ധരെ ഒക്കെ ഒരു ദിവസമെങ്കിലും മുന്നേ മരണത്തിന്റെ കയങ്ങളിലേക്ക് തള്ളി വിടാന്‍. ക്യാൻസർ പോലുള്ള മഹാമാരികൾ വേറേയും.
മഴ ബാക്കി വച്ചു പോയ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങളെ കത്തിക്കുകയാണോ വേണ്ടത്? പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നും ശാസ്ത്രീയമായി എങ്ങനെ രക്ഷ നേടാം? ഏവരേയും അലട്ടുന്ന അത്തരം ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയമായ മറുപടി പറയുകയാണ് സർക്കാർ കോളേജിലെ കെമിസ്ട്രി വിഭാഗം തലവനായ പ്രൊഫസർ.
‘പ്ലാസ്റ്റിക്ക് കത്തിച്ചു കളഞ്ഞ് പണി എളുപ്പമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ ഇതിന്റെ ദൂഷ്യവശങ്ങൾ അറിയാനോ, ഇനി അഥവാ അറിഞ്ഞാൽ തന്നെ അതിന്റെ ഗൗരവം മനസിലാക്കാനോ മെനക്കെടാറില്ല നാം. ഇത്രയും വലിയ ദുരന്തത്തെ സമചിത്തതയോടു കൂടി നേരിട്ട മലയാളിക്ക് പ്ലാസ്റ്റിക്ക് സംസ്ക്കരണവും കീറാമുട്ടിയല്ല എന്നുള്ളതാണ് വാസ്തവം.
നമുക്ക് ചുറ്റും അടിഞ്ഞു കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ സംസ്ക്കരിച്ച് പുതിയ ഉത്പ്പന്നമാക്കി മാറ്റാം എന്നതാണ് ശ്രദ്ധേയം. പ്ലാസ്റ്റിക്ക് സംസ്ക്കരണത്തിന് മുമ്പ് കൃത്യമായൊരു ഡിസ്പോസൽ പ്ലാൻ ഉണ്ടാകുക. ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നമുക്ക് ചുറ്റും അടിഞ്ഞു കൂടിയിരിക്കുന്നത്. അവയെ മൂന്ന് വിധത്തിൽ വേർതിരിക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ പടി.
വെള്ളക്കെട്ടിറങ്ങിയ വീടുകളിലും മറ്റും അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് കുപ്പികൾ പോലുള്ള നിശ്ചിത മൈക്രോണിൽ കുറഞ്ഞ സാധനങ്ങളെ റീ സൈക്ലിംഗ് ചെയ്യുക എന്നതാണ് ആദ്യത്തേത്. കൂന കൂടി കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും ഇത്തരം പ്ലാസ്റ്റിക്കുകളെ വേർതിരിക്കുക. ശേഷം ഇവ പ്ലാസ്റ്റിക്ക് സംസ്ക്കരണ പ്ലാന്റുകളിൽ എത്തിക്കുകയാണെങ്കിൽ പുതിയൊരു ഉത്പ്പന്നമായി നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.
വിഷാംശമടങ്ങിയിട്ടുള്ള ഘടകങ്ങളെ വേർതിരിച്ചതിനു ശേഷം പ്ലാസ്റ്റിക്കുകളെ കത്തിക്കുക എന്നതാണ് രണ്ടാമത്തെ സംസ്ക്കരണ രീതി. ആഗോള താപനത്തിനും ആരോഗ്യത്തിനും ഭീഷണിയായിട്ടുള്ള ഘടകങ്ങളെ വിദഗ്ധരുടെ മേൽ നോട്ടത്തിൽ വേർതിരിച്ചതിനു ശേഷം കത്തിച്ചു കളയുന്ന പ്ലാസ്റ്റിക്കുകൾ അപകടമൊന്നും ഉണ്ടാക്കാറില്ല. പക്ഷേ അത്തരം പ്ലാസ്റ്റിക്കുകൾ തരം തിരിക്കുന്നതിനു മുമ്പ് വിദഗ്ധോപദേശം തേടേണ്ടതുണ്ട്.
വിഷാംശവും അമിത അളവിൽ രാസവസ്തുക്കളും അടിഞ്ഞ് കൂടിയിട്ടുള്ള പ്ലാസ്റ്റിക്കുകൾ നമുക്ക് ചുറ്റുമുണ്ടാകാം. അത്തരം പ്ലാസ്റ്റിക്കുകളുടെ തരംതിരിക്കലും അവയുടെ സംസ്ക്കരണം ഏറെ ശ്രമകരമാണ്. എന്നാൽ അത്തരം പ്ലാസ്റ്റിക്കുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഈ രംഗത്തെ ശാസ്ത്രീയ വിദഗ്ധരുടെ നിർദ്ദേശം തേടേണ്ടതുണ്ട്.