പൊലീസിന്റെ ഫോൺ സ്നേഹ സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ. കേരളത്തിലെവിടെയും ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്ന ദൗത്യം പൊലീസ് ഏറ്റെടുത്തിന്റെ ഫലം ആണ് ഈ സ്നേഹ സന്ദേശങ്ങൾ. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കുറിയർ സർവീസുകൾ നിന്നത് പല രോഗികളെയും പ്രശ്‌നത്തിൽ ആക്കിയിരുന്നു. കാൻസർ രോഗികൾ, മറ്റു ഗുരുതര

പൊലീസിന്റെ ഫോൺ സ്നേഹ സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ. കേരളത്തിലെവിടെയും ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്ന ദൗത്യം പൊലീസ് ഏറ്റെടുത്തിന്റെ ഫലം ആണ് ഈ സ്നേഹ സന്ദേശങ്ങൾ.

"ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കുറിയർ സർവീസുകൾ നിന്നത് പല രോഗികളെയും പ്രശ്‌നത്തിൽ ആക്കിയിരുന്നു. കാൻസർ രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ, ഇൻസുലിൻ എടുക്കുന്നവർ, പുറത്തു പോയി മരുന്ന് വാങ്ങാൻ സാധിക്കാത്തവർ തുടങ്ങിയവർ കൂടുതലും മരുന്ന് ഒന്നിച്ചു കുറിയർ സർവീസ് വഴി വാങ്ങുകയാണ് പതിവ്. മക്കൾ പ്രായമായ അച്ഛനമ്മമാർക്ക് മരുന്ന് വാങ്ങി അയച്ചു കൊടുക്കുന്നതും മുടങ്ങി. അവിടെ പൊലീസ് സഹായത്തിന് എത്തിയതോടെ ഒരുപാട് പേർക്ക് ആശ്വാസമായി."- കൊച്ചിയിലെ മരുന്ന് വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പൂങ്കുഴലി ഐപിഎസ് പുഞ്ചിരിയോടെ പറയുന്നു. 

ADVERTISEMENT

അതത് ജില്ലയിലെ ജില്ലാ പൊലീസ് ഓഫിസ് ആണ് മരുന്ന് വിതരണത്തിന്റെ കേന്ദ്രം. മരുന്ന് ഭദ്രമായി പാക്ക് ചെയ്ത് ജില്ലാ പൊലീസ് ഓഫിസിൽ നേരിട്ടോ നിങ്ങളുടെ ലോക്കൽ പൊലീസ് സ്റ്റേഷനിലോ എത്തിച്ചു വിലാസവും ഫോൺ നമ്പറും കൈമാറിയാൽ മതി. 122 എന്ന നമ്പറിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയും ചെയ്യാം. 

ഹൈവേ പട്രോളിങ് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈകുന്നേരം അഞ്ചിനു പുറപ്പെടുന്ന വാഹനം അതത് ജില്ലാ അതിർത്തിയിൽ അടുത്ത വാഹനത്തിന് കൈമാറി കൊണ്ട് ഒരു ചങ്ങല ആയാണ് പ്രവർത്തിക്കുന്നത്. ആലപ്പുഴ വഴി തിരുവനന്തപുരം, കോട്ടയം വഴി തിരുവനന്തപുരം, ആലുവ, തൃശ്ശൂർ, മലപ്പുറം വഴി വടക്കോട്ട് എന്നിങ്ങനെ കൊച്ചിയിൽ നിന്ന് മൂന്ന് ദിശയിലേക്ക് വാഹനം പോകുന്നുണ്ട്. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ ജനമൈത്രി പൊലീസ് വഴി ജില്ലാ പൊലീസ് മേധാവി സഹായിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT