പത്താം വയസ്സിൽ തുടങ്ങിയ സ്റ്റാംപ് കളക്ഷൻ എൺപത്തിരണ്ടിലും തുടർന്ന് വർഗീസ് മാത്യു ; നൂറ്റി അൻപതോളം രാജ്യങ്ങളുടെ സ്റ്റാംപുമായി എഴുപത് ആൽബങ്ങൾ...!
ചെറിയ പ്രായത്തിൽ സ്‌റ്റാംപ് കളക്ഷൻ തുടങ്ങുന്ന കുട്ടികൾ ധാരാളം കാണും. പക്ഷേ, ജീവിതകാലം മുഴുവൻ സ്റ്റാംപിലേക്ക് മാത്രമായി മാറ്റിനിർത്തണെമെങ്കിൽ അതൊരു വെറും ഹോബിക്കപ്പുറമുള്ള ഇഷ്ടമായിരിക്കും. പത്താം വയസ്സിൽ തുടങ്ങിയ ഇഷ്ടം കഴിഞ്ഞ 72 വഷമായി തുടരുകയാണ് ദോഹയിൽ കന്പിനി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന

ചെറിയ പ്രായത്തിൽ സ്‌റ്റാംപ് കളക്ഷൻ തുടങ്ങുന്ന കുട്ടികൾ ധാരാളം കാണും. പക്ഷേ, ജീവിതകാലം മുഴുവൻ സ്റ്റാംപിലേക്ക് മാത്രമായി മാറ്റിനിർത്തണെമെങ്കിൽ അതൊരു വെറും ഹോബിക്കപ്പുറമുള്ള ഇഷ്ടമായിരിക്കും. പത്താം വയസ്സിൽ തുടങ്ങിയ ഇഷ്ടം കഴിഞ്ഞ 72 വഷമായി തുടരുകയാണ് ദോഹയിൽ കന്പിനി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന വർഗീസ് മാത്യ. സ്റ്റാംപ് കളക്ഷൻ ജീവിതത്തിലെ പ്രധാനപ്പെട്ട ഇഷ്ടമായി മാറിയ കഥ വർഗീസ് മാത്യു വിനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് .
ഇഷ്ടമുള്ള നേരപോക്ക്
ലോകത്തുള്ള ഒട്ടുമിക്ക സ്റ്റാംപും കയ്യിലുണ്ടെന്ന് ഞാൻ പറയും. അത്രയധികം വിപുലമായി കളക്ഷനാണ് എന്റേത്. നൂറ്റി അൻപതോളം രാജ്യങ്ങളുടെ സ്റ്റാംപുമായി എഴുപത് ആൽബങ്ങളോളം നീണ്ടും നിൽക്കുകയാണ് കളക്‌ഷനിൽ. ഇതിൽ യുകെയുടെ സ്‌റ്റാംപുകൾ മാത്രം മൂന്ന് ആൽബം നിറയെ ഉണ്ട്. മൊത്തം കളക്ഷനിൽ നാൽപത്തി അയ്യായിരത്തോളം സ്റ്റാംപുകൾ ഉപയോഗിച്ചതും , ബാക്കി ഉപയോഗിക്കാത്ത പുതിയ ഷീറ്റുകളുമാണ് ഉള്ളത്. വീട്ടിൽ പ്രസ്സ് ഉണ്ടായിരുന്നു. അങ്ങനെയാണ് കളക്ഷൻ തുടങ്ങാനുള്ള തുടക്കം കിട്ടിയത്. ഞാൻ തുടങ്ങിയത് കണ്ടിട്ട് സുഹൃത്തുക്കളെല്ലാം ഒപ്പം കൂടി. പക്ഷേ, അവരുടെ ഇഷ്ടം ആ കുറച്ച് കാലം കൊണ്ട് തന്നെ അവസാനിച്ചു.വെറുതേ കിട്ടുന്ന സ്‍റ്റാംപുകളെല്ലാം ഒട്ടിച്ചു വയ്ക്കുകയല്ല ഞാൻ ചെയ്യുന്നത്. ഇറങ്ങിയ വർഷത്തിനനുസരിച്ചു സീരിയൽ നമ്പർ നോക്കിയാണ് എല്ലാം ഒരുക്കി വയ്ക്കുക. മാത്രമല്ല ഒരേ സ്‌റ്റാംപിന്റെ ആവർത്തനവും ഇല്ലാതെയാണ് എന്റെ സ്‌റ്റാംപ് കളക്ഷൻ മുഴുവനും.
റെയർ കളക്ഷൻ
കയ്യിലെ റെയർ കളക്ഷനിലുള്ളതാണ് ബൂട്ടാനിലെ ത്രീഡി സ്റ്റാംപുകൾ . സാധാരണ സ്റ്റാംപുകളെക്കാൾ ആകർഷണിയത കൂടുതലാണ് ഇത്തരം സ്റ്റാംപുകൾക്ക്. അതുപോലെ ആഫ്രിക്കയിലെ ചില ഏരിയകളിൽ മാത്രം ഉള്ള സിയേറാ ലിയോൺ സ്റ്റാംപും കയ്യിലുണ്ട്. ഈ സ്റ്റാംപുകളുടെ പ്രത്യേകത എന്തെന്നാൽ അതിലെ പടത്തിന്റെ ഷെയ്പ്പിലായിരിക്കും പടം സ്റ്റാംപ് കാണാനും. പരുന്ത് പറക്കുന്ന പടമാണെങ്കിൽ , പറക്കുന്ന പരുന്തിന്റെ ഷെയ്പ്പിലായിരി്ക്കും സ്റ്റാംപും ഇരിക്കുക.
റെയർ കളക്ഷനിൽ എന്നെ ഏറെ ചുറ്റിച്ചത് 1948ൽ ഇറങ്ങിയ ഗാന്ധിജിയുടെ നാല് സ്റ്റാംപുകളാണ്. അതിൽ ഒന്നര അണയുടെയും, മൂന്നര അണയുടെയും, പന്ത്രണ്ട് അണയുടെയും, പത്ത് അണയുടെയും നാല് എണ്ണമാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണം കിട്ടിയിരുന്നെങ്കിലും ഒരുപാട് നാളായി പന്ത്രണ്ട് അണയുടെ സ്റ്റാംപ് തിരഞ്ഞ് തടന്നു. ഒടുവിൽ മൂവായിരം രൂപയ്ക്കാണ് ഞാനാ സ്റ്റാംപ് വാങ്ങിയത്.
കുടുംബവും ഹാപ്പി
ചെറുപ്പം മുതേയുള്ള ശീലമാണ് കോയിനും, കറൻസിയും,റീചാർജ് കാർഡുകളും സൂക്ഷിച്ചുവയ്ക്കുന്നത്. കവർ കളക്ടേഴ്സ് സർക്യൂട്ട് ക്ലബ് എന്നൊരു ക്ലബ് പോലുമുണ്ട് ഞങ്ങളുടെ ഈ കളക്ഷനായി. അതുകൊണ്ട് കേരളത്തിലിരിക്കുമ്പോളും , പലയിടങ്ങളിൽ നിന്നുള്ള സ്റ്റാംപുകൾ എനിക്ക് കിട്ടികൊണ്ടേയിരിക്കും. കിട്ടാതെ എന്തെങ്കിലും പുതിയത് വന്നാൽ , പോസ്റ്റ് ഓഫിസിൽ പോയി വാങ്ങാനും ഒരു മടിയുമില്ല. എന്റെ ഈ ഇഷ്ടങ്ങൾക്ക് കൂട്ടിരിക്കാനായി ഭാര്യ തങ്കം മാത്യുവും, മക്കളായ മാത്യൂ ജീ വർഗീസ, മാത്യൂ ജി തരിയനും പരിപൂർണ്ണ പിന്തുണയുമായി കൂടെയുള്ളതാണ് കൂടുതൽ സ്റ്റാംപുകൾ തിരഞ്ഞുപിടിക്കാനെനിക്ക് ആവേശം തരുന്നത്.