ഈ വില്ലൻ ശരിക്കും വില്ലനല്ല! വിജയരാഘവന്റെ ശക്തൻ വേറിട്ടതാകുന്നത് ഇങ്ങനെ
വില്ലൻമാർക്ക് ശരിക്കും വില്ലത്തരമില്ല. അത് അവരുടെ സ്വഭാവമാണ്.– പറയുന്നത് വില്ലൻ വേഷങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി പ്രേക്ഷകരുടെ കയ്യടി നേടുന്ന വിജയരാഘവൻ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോയി താക്കോൽക്കാരനെ വലയിലാക്കുന്ന ശക്തൻ രാജശേഖരനെന്ന കൗശലക്കാരൻ മുഖ്യമന്ത്രിയായി വിജയരാഘവൻ സ്ക്രീനിൽ എത്തുമ്പോൾ

വില്ലൻമാർക്ക് ശരിക്കും വില്ലത്തരമില്ല. അത് അവരുടെ സ്വഭാവമാണ്.– പറയുന്നത് വില്ലൻ വേഷങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി പ്രേക്ഷകരുടെ കയ്യടി നേടുന്ന വിജയരാഘവൻ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോയി താക്കോൽക്കാരനെ വലയിലാക്കുന്ന ശക്തൻ രാജശേഖരനെന്ന കൗശലക്കാരൻ മുഖ്യമന്ത്രിയായി വിജയരാഘവൻ സ്ക്രീനിൽ എത്തുമ്പോൾ കാണികളുടെ കയ്യടി ആ പരീക്ഷണങ്ങൾക്കുള്ള അംഗീകാരമാണ്.
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് സിനിമയിലെ കഥാപാത്രം മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ വിജയരാഘവൻ ഒന്ന് ചിന്തിച്ചത് ഇക്കുറി എന്തു വെറൈറ്റി ആകാമെന്നാണ്. ‘‘സംവിധായകൻ രഞ്ജിത്ത് ശങ്കർ ചോദിച്ചത് കഥാപാത്രത്തെ കുറച്ച് ദുർവാശിക്കാരനാക്കിയാലോ എന്നാണ്. ശക്തൻ വിദ്യാസമ്പന്നനാണ്. തേച്ചുമിനുക്കിയ വല്ലാതെ സമർത്ഥനായ കഥാപാത്രമായിരുന്നു രഞ്ജിത്തിന്റെ മനസ്സിൽ. എനിക്കത് അത്ര കണ്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇങ്ങനൊയൊക്കെ ആ കഥാപാത്രത്തെ മാറ്റിയാൽ അയാൾക്കുണ്ടാകുന്ന കൗശലങ്ങൾക്ക് ഒരു സത്യസന്ധത ഉണ്ടാകില്ലല്ലോ എന്നായിരുന്നു എന്റെ സംശയം. ക്രിയേറ്റഡ് ആണെന്നുള്ള തോന്നൽ പ്രേക്ഷകരിൽ ഉണ്ടാകും. ഇക്കാര്യം സംവിധായകനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനത് പെട്ടെന്നു മനസിലായി. അങ്ങനെയൊണ് ഇപ്പോഴത്തെ രീതിയിലേക്ക് രാജശേഖരൻ മാറിയത്.’’
സിനിമയ്ക്കു വേണ്ടി തല മൊട്ടയടിക്കാനും അദ്ദേഹം തയാറായി. ‘തലമൊട്ടയടിച്ചിട്ടാണ് ഞാനീ സിനിമയിൽ അഭിനയിക്കാൻ എത്തിയത്. എന്നിട്ട് താടിയിൽ ഒട്ടികുന്നതു പോലെയുള്ള മുടി ഒട്ടിച്ചു പിടിപ്പിക്കുകയായിരുന്നു. എന്റെ തലമുടിയുടെ മുകളിൽ, മുടി വച്ചാൽ ആർടിഫിഷ്യൽ ആകുമെന്നെനിക്ക് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. നമ്മുടെ മനസ്സിൽ രൂപമുണ്ടാകുന്നതാണല്ലൊ പ്രധാനം., എന്റെ മനസ്സിലെ ആ കഥാപാത്രം അങ്ങനെ മുഖമുള്ള ഒരാളായിരുന്നു.
ഓരോ നടന്റേയും കാൻവാസ് അയാൾ തന്നെയാകണം എന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ. അതിൽ വില്ലനെന്നൊ ഹാസ്യകഥാപാത്രമെന്നൊ നായകനെന്നൊ വിഭജനമില്ല. ‘രാമലീല’യിലെ വില്ലൻ വേഷം നന്നായെന്ന് എല്ലാവരും പറഞ്ഞു. ധാർഷ്ട്യമുള്ള ഒരു രാഷ്ട്രീയക്കാരനായാണ് ഞാൻ ആ കഥാപാത്രത്തെ കണ്ടത്. കണ്ടുവളർന്ന പലരിൽ നിന്നുമാണ് ആ കഥാപാത്രത്തിന്റെ സ്വഭാവം രൂപീകരിച്ചത്. അയാൾ ആരുടേയും വില്ലനല്ല, അതയാളുടെ സ്വഭാവം മാത്രമാണ്. പുണ്യാളനിൽ വരുമ്പോൾ കഥാപാത്രം സരസനാണ്, കളിക്കാൻ അറിയാവുന്ന ഒരു ‘സീസൺഡ് പൊളിറ്റീഷ്യൻ.’ തോൽവിയിലും കുറ്റപ്പെടുത്തലിലും ഒരു നാണക്കേടും തോന്നാത്ത വർഷങ്ങളുടെ പരിചയമുള്ളൊരു രാഷ്ട്രീയക്കാരൻ. അതൊരു വില്ലത്തരമല്ല, അയാളുടെ ശൈലിയാണ്. അതിലാർക്കും പരിഭവവും ഉണ്ടാകില്ല.