സാമ്പത്തികശാസ്ത്ര ലോകത്തെ രാജകുമാരിയാണ് ഗീത ഗോപിനാഥ്. അക്കങ്ങളും അതിന്റെ ശാസ്ത്രവുമായി ‌‌ലോക പ്രശസ്തയായ ഗീത ഗോപിനാഥിനെ മലയാളികൾ അറിഞ്ഞത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതിനു ശേഷം. സാമ്പത്തിക രംഗത്തെ ഉയർന്ന പദവികൾ ഗീത ഗോപിനാഥിനെ തേടി എത്തി. ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രഫസറായ‌ ഗീത

സാമ്പത്തികശാസ്ത്ര ലോകത്തെ രാജകുമാരിയാണ് ഗീത ഗോപിനാഥ്. അക്കങ്ങളും അതിന്റെ  ശാസ്ത്രവുമായി ‌‌ലോക പ്രശസ്തയായ ഗീത ഗോപിനാഥിനെ മലയാളികൾ അറിഞ്ഞത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതിനു ശേഷം.  

സാമ്പത്തിക രംഗത്തെ ഉയർന്ന പദവികൾ ഗീത ഗോപിനാഥിനെ തേടി എത്തി. ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രഫസറായ‌ ഗീത ഇപ്പോൾ  ഇൻറർനാഷനൽ മോണിറ്ററി ഫണ്ടിന്റെ (െഎഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റും ഇക്കണോമിക് കൗൺസലറും ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ആണ്.

ADVERTISEMENT

പല അപൂർവ നേട്ടങ്ങളിലും ഈ മലയാളി വനിത തലയുയർത്തി നിൽക്കുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞരും ചിന്തകരും അംഗങ്ങളായ അമേരിക്കൻ അക്കാദമി ഒാഫ് ആർട്സ് ആന്‍ഡ് സയ ൻസിൽ‌ 2018 അംഗത്വം നേടിയത് അതിലൊന്നാണ്. ഈ മേഖലയിൽ മലയാളി വനിത നേടുന്ന ഉന്നത  അംഗീകാരമാണത്. ബറാക്  ഒബാമയും  ജോൺ ആഡംസും നെൽസൺ മണ്ടേലയുമെല്ലാം അംഗങ്ങളായ അക്കാദമിയിൽ നിരവധി നോബേൽ, പുലിസ്റ്റർ ജേതാക്കളുമുണ്ട്.  

ലോകത്തിന്റെ നെറുകയിലേക്ക്

ADVERTISEMENT

കണ്ണൂർ മയ്യിൽ സ്വദേശിയായ ഗീത മൈസൂരുവിലാണ് പഠിച്ചു വളർന്നത്. പഠനകാലം മുതൽക്കേ അംഗീകാരത്തിന്റെ തൂവലുകൾ തൊപ്പിയിൽ ചേർത്തു വച്ചാണ് യാത്ര തുടങ്ങിയത്. ഡൽഹി ലേഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഒാണേഴ്സും ഡൽഹി സ്‍കൂൾ ഒാഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൺ സർവകലാശാലയിൽ നിന്നും  എംഎ ബിരുദവും നേടി. ബിഎ ഇക്കണോമിക്സ് പ്രസിഡന്റിന്റെ സ്വർണമെഡലോടെ പൂർത്തിയാക്കി. എംഎയ്ക്ക് നാഷനൽ പോസ്റ്റ് ഗ്രാജുവേറ്റ് ഫെലോഷിപ്പും വാഷിങ്ടൺ സർവകലാശാലാ പഠനകാലത്ത് അക്കാദമിക് പെർഫോമ ൻസിന് ജെയിംസ് കെ ഹാൾ അവാർഡും നേടി.

പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ്. ഗവേഷണത്തിന് വുഡ്രോ വിൽസൺ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു.

ADVERTISEMENT

ഗവേഷണത്തിനു ശേഷം  ഷിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ്  പ്രഫസറായി അധ്യാപക ജീവിതത്തിന് തുടക്കമിട്ടു. 2005 മുതൽ ഹാർവഡ് സർവകലാശാലയിൽ അധ്യാപികയാണ്. ഇ ന്ത്യൻ ധനമന്ത്രാലയത്തിന്റെ ജി-20 വിഭാഗത്തിന്റെ ഉപദേശകയായിരുന്ന ഗീതാ ഗോപിനാഥ് 2016 മുതൽ രണ്ടു വർഷം സംസ്ഥാന സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും തയാറാക്കി.  

ഭാരതസർക്കാർ വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ ഉൾപ്പടെ അനേകം അംഗീകാരങ്ങളും ഗീതാ ഗോപിനാഥിനെ തേടിയെത്തി.

ഭർത്താവ് മുൻ െഎഎഎസ് ഒാഫിസറും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ (എംെഎടി) പോവർട്ടി ആക്‌ഷൻ ലാബ് ഡയറക്ടർ ഇക്ബാൽ ധലിവാൾ. മകൻ രോഹിൽ.

ADVERTISEMENT