Monday 17 December 2018 06:26 PM IST

നടി ഷീലയുടെ ബന്ധുവാണോ? ഉത്തരം യതീഷ് ചന്ദ്ര പറയുന്നു

Sujith P Nair

Sub Editor

yathish-chandra213

നിയമം തെറ്റിക്കാത്ത പ്രവർത്തനങ്ങളിലൂടെ വാർത്തകളിലെ താരമായ യതീഷ് ചന്ദ്ര ഐപിഎസ് വനിതയോട് മനസ്സ് തുറക്കുന്നു. സുരേഷ് ഗോപിയുടെ പൊലീസ് വേഷം അനുസ്മരിപ്പിച്ച കിടിലൻ ഡയലോഗിലൂടെ ഒറ്റ ദിവസം കൊണ്ട് കേരളമാകെ ചർച്ചാ വിഷയമായ ഈ 33 വയസ്സുകാരൻ നിഷ്കളങ്കമായ ചിരിയോടെ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ;

"ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്നൊക്കെയാണ് ചിലർ എഴുതിയത്. എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശ. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രം.

ആ വിഡിയോ ലൈക്കിനു വേണ്ടി ചെയ്തതല്ല; അബ്ദുൾ റസാഖ്–ആഗ്ര പ്രണയത്തിൽ ട്വിസ്റ്റ്; ക്രൂശിക്കുന്നവരോട് അവൾക്ക് പറയാനുള്ളത്

സപ്ലിയടിച്ച് നാട്ടിൽ പെട്ടു, ജോലി മടുത്തപ്പോൾ അഭിനയം തുടങ്ങി! ഒരു ബിടെക്കുകാരൻ കൂടി നടനായ കഥ

ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മൾ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളിൽ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കർമനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാൻ പങ്കെടുത്തില്ല.

എല്ലാം കഴിഞ്ഞിട്ടിപ്പോൾ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോൾ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവൻ വേദനയാണിത്."- യതീഷ് ചന്ദ്ര പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;