കണ്ണും പൂട്ടി തിരഞ്ഞെടുക്കല്ലേ, ‘മൂന്നാം കണ്ണ്’; സിസി ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മൾ ഉറങ്ങുമ്പോഴും നമുക്കു ചുറ്റും സദാസമയവും ഉ ണർന്നിരിക്കുന്ന മൂന്നാംകണ്ണ്. അതാണ് സിസിടിവി. വീടുകളിലും ഓഫിസുകളിലും സിസിടിവി ഫിറ്റ് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇതാ. സെലക്ട് ചെയ്യും മുൻപ് ∙ സിസിടിവി വയ്ക്കാനായി ഡീലറെ സമീപിക്കും മുന്‍പ് അ വര്‍ക്ക് ഈ രംഗത്ത് നല്ല
നമ്മൾ ഉറങ്ങുമ്പോഴും നമുക്കു ചുറ്റും സദാസമയവും ഉ ണർന്നിരിക്കുന്ന മൂന്നാംകണ്ണ്. അതാണ് സിസിടിവി. വീടുകളിലും ഓഫിസുകളിലും സിസിടിവി ഫിറ്റ് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇതാ. സെലക്ട് ചെയ്യും മുൻപ് ∙ സിസിടിവി വയ്ക്കാനായി ഡീലറെ സമീപിക്കും മുന്‍പ് അ വര്‍ക്ക് ഈ രംഗത്ത് നല്ല
നമ്മൾ ഉറങ്ങുമ്പോഴും നമുക്കു ചുറ്റും സദാസമയവും ഉ ണർന്നിരിക്കുന്ന മൂന്നാംകണ്ണ്. അതാണ് സിസിടിവി. വീടുകളിലും ഓഫിസുകളിലും സിസിടിവി ഫിറ്റ് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇതാ. സെലക്ട് ചെയ്യും മുൻപ് ∙ സിസിടിവി വയ്ക്കാനായി ഡീലറെ സമീപിക്കും മുന്‍പ് അ വര്‍ക്ക് ഈ രംഗത്ത് നല്ല
നമ്മൾ ഉറങ്ങുമ്പോഴും നമുക്കു ചുറ്റും സദാസമയവും ഉ ണർന്നിരിക്കുന്ന മൂന്നാംകണ്ണ്. അതാണ് സിസിടിവി. വീടുകളിലും ഓഫിസുകളിലും സിസിടിവി ഫിറ്റ് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇതാ.
സെലക്ട് ചെയ്യും മുൻപ്
∙ സിസിടിവി വയ്ക്കാനായി ഡീലറെ സമീപിക്കും മുന്‍പ് അ വര്‍ക്ക് ഈ രംഗത്ത് നല്ല പ്രവര്‍ത്തനപരിചയം ഉണ്ടോ എന്നറിയണം. ഓഫറുകള്‍ കണ്ട് ഏതെങ്കിലും ഷോപ്പില്‍ ഓർഡർ ഏല്‍പ്പിച്ചാല്‍ വില്‍പനാനന്തര സര്‍വീസും മറ്റും കൃത്യമായി ലഭിക്കണമെന്നില്ല.
∙ കെട്ടിടത്തിന്റെ വിവരങ്ങള്‍ പരിഗണിച്ചു വേണം നമുക്കാവശ്യമായ സിസിടിവി സിസ്റ്റം സെലക്ട് ചെയ്യാന്‍. സിസിടിവി ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നത് അതുമായി കണക്ട് ചെയ്യുന്ന ഡിവിആര്‍ എന്ന ഉപകരണത്തിലെ ഹാര്‍ഡ് ഡിസ്കിലാണ്. ഒന്നോ രണ്ടോ ദിവസം മാത്രം വീടോ ഓഫിസോ നിരീക്ഷിക്കേണ്ടവർക്ക് കുറഞ്ഞ സ്റ്റോറേജുള്ള ഹാര്‍ഡ് ഡിസ്ക് മതിയാകും. എന്നാൽ വല്ലപ്പോഴും മാത്രം വീടോ ഓഫിസോ സന്ദര്‍ശിക്കുന്നവർക്ക് കൂടുതല്‍ ദിവസത്തെ ഡാറ്റ സ്റ്റോര്‍ ചെയ്ത് കാണുന്നതിന് കൂടുതല്‍ സ്റ്റോറേജുള്ള ഹാര്‍ഡ് ഡിസ്ക് ഡിവിആറില്‍ വേണ്ടിവരും.
സിസി ടിവി പലവിധം
Dome, Bullet, C-Mount, Pan Tilt & Zoom, Infrared /night vision, Wireless, Network/ IP എന്നിങ്ങനെ സിസിടിവി പലവിധമുണ്ട്. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് സെലക്ട് ചെയ്യാം.
∙ നിശ്ചിത ആംഗിളില്‍ വൈഡ് വ്യൂ കിട്ടുന്ന ക്യാമറയാണ് Dome. ഒരു വിശേഷപ്പെട്ട സ്ഥലത്തിന്റെ ഏതൊരു ഭാഗവും ആവശ്യം പോലെ സൂം ചെയ്തു കാണണമെങ്കിൽ Pan Tilt & Zoom ക്യാമറകള്‍ ഉപയോഗിക്കണം.
∙ രാത്രികാലത്ത് വെളിച്ചം കുറവുള്ളപ്പോഴും ദൃശ്യങ്ങൾ പക ർത്താൻ സ്പെഷല്‍ സിസിടിവി ക്യാമറകള്‍ വേണം. ഇതിനായി ഉപയോഗിക്കുന്നവയാണ് Infrared /night vision ക്യാമറകൾ.
ക്യാമറ വാങ്ങുമ്പോൾ
∙ കൂടുതല്‍ മെഗാപിക്സലും ദൃശ്യഭംഗിയുമുള്ള ക്യാമറ ത ന്നെ വാങ്ങുക. തല്‍ക്കാലം ഇതുമതി എന്ന തോന്നല്‍ നല്ലതല്ല. ഉദാഹരണത്തിന് ഒരു മെഗാപിക്സൽ സിസിടിവി ക്യാമറ ഉപയോഗിച്ച് കുറച്ചു ദൂരെ നില്‍ക്കുന്ന വാഹനത്തിന്റെ നമ്പര്‍ പകര്‍ത്താനാകില്ല. ഇരുട്ടും മഴയും കൂടി ഉണ്ടെങ്കില്‍ വാഹനം പോലും നേരേ ചൊവ്വേ കാണാനായെന്നു വരില്ല. എന്നാല്‍ പിക്സല്‍ കൂടിയ ഡേ നൈറ്റ് ക്യാമറയാണെങ്കില്‍ അതു വ്യക്തമായി പകര്‍ത്താനാകും.
∙ ക്ലൗഡ് സ്റ്റോറേജ് സംവിധാനമുള്ള സിസിടിവി സിസ്റ്റവും ലഭ്യമാണ്. വീട്ടില്‍ അതിക്രമിച്ച് കടക്കുന്നവര്‍ സിസിടിവി സിസ്റ്റം തകർക്കുകയോ മോഷ്ടിക്കുകയോ ചെയ്താലും ഇന്റര്‍നെറ്റില്‍ നിശ്ചിത സര്‍വീസില്‍ ലോഗിന്‍ ചെയ്താല്‍ ആ ഫ യലെല്ലാം ലഭ്യമാകും എന്നതാണ് ഇതിന്റെ ഗുണം.
∙ സിസിടിവിയില്‍ മോഷന്‍ ഡിറ്റക്‌ഷന്‍ + അലാം ഉള്ളവ ലഭ്യമാണ്. ഇത്തരം ക്യാമറയുടെ മുന്നില്‍ ഒരു മനുഷ്യന്‍ ചലിച്ചാല്‍ അപ്പോള്‍ തന്നെ അലാം അടിക്കുകയും മൊബൈല്‍ ആപ്പില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും.
∙ വീടിനു പുറത്ത് വയ്ക്കുന്ന ക്യാമറ നിര്‍ബന്ധമായും വാട്ടര്‍പ്രൂഫ് ആകണം. മികച്ച വ്യൂവിങ് ആംഗിളും വേണം.
ഓർത്തിരിക്കാൻ ഈ ടിപ്സ്
∙ സിസിടിവി ഘടിപ്പിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം IP CCTV ആണോ എന്നതാണ്. ഇന്റര്‍നെറ്റുമായി കണക്ട് ചെയ്ത് നമ്മുടെ വീടും/ ഓഫിസ് പരിസരവും മൊബൈലിലൂടെ ലൈവായി വീക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. നമ്മുടെ ഇന്റര്‍നെറ്റ് കണക്‌ഷന്റെ സ്പീഡും ഇതിൽ പ്രധാനമാണ്. അപ്‌ലോഡ് സ്പീഡ് മിനിമം 5 എംബിപിഎസിനു മുകളിലുള്ള ഇന്റര്‍നെറ്റ് കണക്‌ഷനാണ് വേണ്ടത്.
∙ സിസിടിവി സിസ്റ്റം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ ന ല്‍കുന്ന ഇ മെയില്‍ നിങ്ങളുടേതു തന്നെ എന്നു ഉറപ്പുവരുത്തുക. ടെക്നീഷ്യന്റെ അക്കൗണ്ടിലൂടെ സെറ്റ് ചെയ്യുന്ന ക്യാമറയിലെ ദൃശ്യങ്ങൾ അവർക്ക് ദുരുപയോഗം ചെയ്യാനാകും. അവർ സെറ്റ് ചെയ്തുതരുന്ന യൂസര്‍ നെയിമും പാസ് വേഡും ടെക്നീഷ്യന്‍ പോയാലുടൻ മാറ്റുക.