എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾക്ക് നിറം മങ്ങിയാൽ എന്തു ചെയ്യും?
പഴയ ഫോട്ടോകളെ അതിന്റെ ക്വാളിറ്റി കുറച്ചുകൂടി കൂട്ടി ഒന്നു വലുതാക്കി കാണണമെന്നു മിക്കവർക്കും മോഹമുണ്ടാകും. അതിനുള്ള വഴികൾ ഇതാ. കുഴപ്പം എന്താണ് നമ്മുടെ കുട്ടിക്കാലത്തെ ഫോട്ടോകളും പഴയ ഫോട്ടോയുമൊക്കെ നമുക്ക് വളരെ വിലപ്പെട്ടതാണ്. പഴയ കാലത്തിന്റെ നൊസ്റ്റാൾജിക് ഓർമകളിലേക്കു നമ്മളെ

പഴയ ഫോട്ടോകളെ അതിന്റെ ക്വാളിറ്റി കുറച്ചുകൂടി കൂട്ടി ഒന്നു വലുതാക്കി കാണണമെന്നു മിക്കവർക്കും മോഹമുണ്ടാകും. അതിനുള്ള വഴികൾ ഇതാ.
കുഴപ്പം എന്താണ്
നമ്മുടെ കുട്ടിക്കാലത്തെ ഫോട്ടോകളും പഴയ ഫോട്ടോയുമൊക്കെ നമുക്ക് വളരെ വിലപ്പെട്ടതാണ്. പഴയ കാലത്തിന്റെ നൊസ്റ്റാൾജിക് ഓർമകളിലേക്കു നമ്മളെ കൊണ്ടുപോകാന്‍ കഴിയുന്ന ആ ഫോട്ടോകള്‍ ഇന്നെടുത്തു നോക്കുമ്പോൾ തീരെ ക്വാളിറ്റി ഇല്ല എന്ന തോന്നല്‍ നമുക്കുണ്ടാകാറില്ലേ. അന്ന് ഇന്നത്തെപ്പോലെ 108 മെഗാപിക്സലിന്റെ ക്യാമറ ഒന്നുമില്ലല്ലോ. അത്തരത്തിലുള്ള നിങ്ങളുടെ കയ്യിലുള്ള പഴയ ഫോട്ടോകള്‍ കുറച്ചു കൂടി ക്വാളിറ്റി കൂട്ടി എടുക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ ഉണ്ട്. ഇതു കൂടാതെ മറ്റു ചില ഇഷ്ടസൗകര്യങ്ങളും ഇതിലുണ്ട്. ഈ ആപ്ലിക്കേഷന്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും അതത് ആപ് സ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ലഭ്യമാണ്.
റെമിണി
ഫോട്ടോകളുടെ ക്വാളിറ്റികൂട്ടിയെടുക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് റെമിണി (Remini). ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടോ ഫെയ്സ്ബുക് അക്കൗണ്ടോ ഉപയോഗിച്ച് ഇതിൽ അക്കൗണ്ട് എടുക്കണം. അതു കഴിയുമ്പോൾ ഫോട്ടോ എന്‍ഹാന്‍സ്, വിഡിയോ എന്‍ഹാൻസ്, പെയിന്റ് എന്നിങ്ങനെ കുറേ സൗകര്യങ്ങളുടെ പേര് ആപ്ലിക്കേഷന്റെ ഹോംസ്ക്രീനില്‍ ലിസ്റ്റ് ചെയ്തു വരും.
അതില്‍നിന്ന് എന്‍ഹാന്‍സ് എന്നതു സെലക്ട് ചെയ്താൽ നിങ്ങളുടെ പഴയ ക്വാളിറ്റി കുറഞ്ഞ ഫോട്ടോ ഫോണില്‍ കാപ്ചര്‍ ചെയ്ത് ഇട്ടിരിക്കുന്നതോ സ്കാന്‍ ചെയ്തതോ സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വരും. അതിനുശേഷം ഒരു മിനിറ്റ് വെയ്റ്റ് ചെയ്താല്‍ മതി, ഫോണില്‍ നെറ്റ്കണക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഫോട്ടോ കൂടുതല്‍ ക്വാളിറ്റിയോടെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ വരെ പുനര്‍നിർമിക്കപ്പെട്ടു തെളിഞ്ഞു വരുന്നത് കാണാം. ഇത് ഫോ ൺ മെമ്മറിയിലേക്കു സേവ് ചെയ്യാം.
ഇതുപോലെതന്നെ ആപ്ലിക്കേഷന്റെ ഹോംസ്ക്രീനില്‍ മോര്‍ എന്ന ബട്ടൻ അമര്‍ത്തിയാല്‍ കളറൈസ് എന്ന ഓപ്ഷൻ കാണാം. അതു സെലക്ട് ചെയ്ത ശേഷം ഫോണില്‍ നിന്നു നമ്മുടെ ഒരു പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ സെലക്ട് ചെയ്തു കൊടുക്കുകയേ വേണ്ടൂ. നിമിഷങ്ങള്‍ക്കകം അതു കളര്‍ഫോട്ടോ ആയി മാറുന്നതു കാണാം.
ഫോട്ടോ നഷ്ടപ്പെട്ടോ
ഇനി നമുക്ക് മറ്റൊരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടാം. നമ്മുടെ ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ പ്രധാനപ്പെട്ട ഫോട്ടോ നഷ്ടപ്പെട്ടു എന്നു കരുതുക. പക്ഷേ, അതിന്റെ വളരെ ചെറിയ തംബ്നെയില്‍ സൈസിലുള്ള ഫോട്ടോ നമ്മുടെ കയ്യിലുണ്ട്. സൂം ഒട്ടും തന്നെ ചെയ്യാന്‍ പറ്റുന്നില്ല അത്. അപ്പോൾ എന്തു ചെയ്യും? പണ്ടാണെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു പറയാമായിരുന്നു. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന Gigapixel AI എന്ന സോഫ്റ്റ്‌വെയര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം അതില്‍ ആ തംബ്നെയില്‍ സൈസിലുള്ള ഫോട്ടോ ഓപ്പണാക്കി കൊടുത്താല്‍ സ്ക്രീനില്‍ ഇടതു വശത്തായി ആ ഫോട്ടോ എത്ര വലുപ്പത്തില്‍ വേണമെന്നു തിരഞ്ഞെടുക്കാനുള്ള ഒാപ്ഷന്‍ കാണാം. അതില്‍ ഇഷ്ടമുള്ള വലുപ്പം സെലക്ട് ചെയ്താല്‍ മാത്രം മതി, തംബ്നെയിൽ പിക്ചറിന്റെ 600% വരെ ഇരട്ടിയായി ചിത്രം മാറ്റിയെടുക്കാനാകും.
നിലവിലുള്ളതിനേക്കാൾ ഇരട്ടി ക്വാളിറ്റിയിൽ ഫോട്ടോയുടെ പിക്സലുകള്‍ നഷ്ടപ്പെട്ടതില്‍ 40% വരെയൊക്കെ പുനസൃഷ്ടിച്ച് ആ ചിത്രം കംപ്യൂട്ടറിലേക്കു സേവ് ചെയ്യാനും സാധിക്കും.