ആദ്യ നമ്പർ അറിയുമോ? നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നു കണ്ടെത്താൻ വഴിയുണ്ട്
ആദ്യം ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ഇപ്പോഴും എത്രപേർക്ക് ഓർമയുണ്ട് ? വളരെ കുറച്ചുപേർ മാത്രമാകും ആദ്യം എടുത്ത നമ്പരിൽ ഇപ്പോഴും തുടരുന്നതെന്ന കാര്യം ഉറപ്പാണ്. പലരും എടുത്ത ആദ്യത്തെ സർവീസ് പ്രൊവൈഡർ തന്നെ ഇപ്പോൾ ഇല്ലാതെയാകുകയോ മറ്റൊരു കമ്പനിയുമായോ ലയിച്ചിരിക്കുകയോ ചെയ്തിട്ടുമുണ്ടാകും.

എന്താണു പ്രശ്നം ?
വിരലടയാളവും മറ്റും നിർബന്ധമില്ലാതിരുന്ന തുടക്കകാലത്ത് സിം വിൽക്കുന്ന കടക്കാർ പോലും നമ്മുടെ രേഖകൾ ദുരുപയോഗം ചെയ്ത് തുടക്കകാലത്തു പലർക്കും സിം കാർഡ് നൽകിയിട്ടുണ്ടാകും. അതൊക്കെ പണ്ടല്ലേ, ഇപ്പോൾ എന്താണു പ്രശ്നം എന്നു ചോദിക്കാൻ വരട്ടെ.
ഒരാളുടെ പേരിൽ പരമാവധി ഒൻപതു കണക്‌ഷനുകൾ മാത്രമേ ആകാവൂ എന്ന് അടുത്തിടെ ടെലികോം വകുപ്പ് കർശനനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിയമം ഇനി കൂടുതൽ കർശനമാകും.
ഭാവിയിൽ നിങ്ങൾക്ക് മറ്റൊരു കണക്‌ഷൻ എടുക്കേണ്ടി വരുമ്പോൾ അതു സാധിക്കാതെ വന്നാലോ.
ടെൻഷൻ വേണ്ട
നമ്മുടെ പേരിൽ എത്ര കണക്‌ഷൻ ഉണ്ട് എന്നോർത്ത് ടെൻഷൻ വേണ്ട. ഇതിനായി ടെലികോം വകുപ്പ് തന്നെ പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഫോ ൺ നമ്പർ നേടാനായി നിങ്ങൾ നൽകിയിരിക്കുന്ന രേഖ ഉപയോഗിച്ച് എടുത്തിരിക്കുന്ന നമ്പരുകളാണ് ഇതിൽ കാണിക്കുക.
ഉദാഹരണത്തിന് ആധാർ നമ്പർ നൽകിയാണ് കണക്‌ഷൻ എടുത്തതെങ്കിൽ ഈ ആധാർ നമ്പർ നൽകി എടുത്തിട്ടുള്ള മുഴുവന്‍ നമ്പരുകളും ഡിസ്പ്ലേ ചെയ്തു കാണാനാകും. ഡ്രൈവിങ് ലൈസൻസാണ് നൽകിയതെങ്കിൽ അതു പ്രകാരം നൽകിയിട്ടുള്ള നമ്പരുകളും കാണിച്ചു തരും.
ചെയ്യേണ്ടത് ഇത്രമാത്രം
∙ ഫോണിന്റെയോ പിസിയുടെയോ ബ്രൗസറിൽ tafcop.dgtelecom.gov.in എന്ന വെബ്സൈറ്റ് ഓപ്പണാക്കുക.
∙ നിങ്ങള്‍ ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പർ അ തിൽ നിഷ്കർഷിച്ചിരിക്കുന്ന കോളത്തിൽ നൽകുക.
∙ സെന്‍ഡ് ഒടിപി എന്ന ബട്ടൻ അമർത്തുക.
∙ നിങ്ങളുടെ നമ്പരിൽ ലഭിച്ച ആറക്ക ഒടിപി നിർദിഷ്ട കോളത്തിൽ എന്റർ ചെയ്യുക.
∙ തുടർന്ന് തൊട്ടുതാഴെയുള്ള വാലിഡേറ്റ് ബട്ടനിൽ ക്ലിക് ചെയ്യുക.
നൽകിയിരിക്കുന്ന രേഖ ഉപയോഗിച്ച് എടുത്തിരിക്കുന്ന മുഴുവൻ ടെലിഫോൺ നമ്പരുകളുടെയും വിശദാംശങ്ങൾ അപ്പോൾ ലഭിക്കും. നമ്പർ പൂർണമായും ഡിസ്പ്ലേ ചെയ്യില്ല, എന്നാൽ, തുടക്കത്തിലെ രണ്ട് അക്കങ്ങളും അവസാനത്തെ നാലക്കങ്ങളും കാണാനാകും.
കേരളത്തിൽ ‘കമിങ് സൂൺ’
ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളുകളിലെ സർവീസ് പ്രൊവൈഡർമാരാണ് പൂർണമായും പോർട്ടലിലേക്ക് വിവരങ്ങൾ നൽകിയിട്ടുള്ളത്. കേരള സർക്കിളിലെ വിവരങ്ങൾ പൂർണമല്ലെങ്കിലും ഏറെക്കുറേ ലഭ്യമാണ്. വൈകാതെ ഇതിലും മുഴുവന്‍ വിവരങ്ങൾ ലഭിക്കും.
നിലവിൽ പരിശോധിക്കുമ്പോൾ നിങ്ങളുടെ പേരിൽ മറ്റു നമ്പരുകൾ ഒന്നും കണ്ടില്ലെന്നു കരുതി ആശ്വസിക്കാനും വകയില്ല. ഡേറ്റ പൂർണമാകുന്ന മുറയ്ക്കു മാത്രമേ നിങ്ങളുടെ രേഖകൾ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നു മനസ്സിലാക്കാൻ പറ്റൂ.
റിപ്പോർട്ട് ചെയ്യാം
ടെലികോം വകുപ്പിന്റെ പോർട്ടൽ വഴി നിങ്ങളുടെ രേഖ ഉപയോഗിച്ച് നൽകിയ നമ്പരുകൾ കണ്ടെത്തി കഴിഞ്ഞാൽ നിങ്ങളുപയോഗിക്കാത്ത ആ നമ്പരുകൾ റിപ്പോർട്ട് ചെയ്യാനും ഓപ്ഷനുണ്ട്. അങ്ങനെ റിപ്പോർട്ട് ചെയ്താൽ സർവീസ് പ്രൊവൈഡർമാർ ആ നമ്പർ ബ്ലോക് ചെയ്യും.
നിങ്ങൾ എന്റർ ചെയ്ത നമ്പർ പ്രകാരം മറ്റൊരു നമ്പരും ഡിസ്പ്ലേ ചെയ്തിട്ടില്ലെങ്കിൽ കൈവശമുള്ള മറ്റു നമ്പരുകൾ കൂടി എന്റർ ചെയ്തുനോക്കുക.