കർക്കടക ബലിതർപ്പണത്തിന്റെ മനഃശാസ്ത്ര വശങ്ങള് അറിയാം
മരണവുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗങ്ങൾക്കും പരമ്പ രാഗതമായ ആചാരങ്ങളുണ്ട്. പ്രിയപ്പെട്ട ഒരാളുടെ വേർപാടിലുള്ള ദുഃഖം ലഘൂകരിക്കുക, ബന്ധുക്കളും, സുഹൃത്തുക്കളും കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കുക, ഏകാന്തത ഒഴിവാക്കുക, വിഷാദത്തിന് അടിപ്പെടുന്നതു തടയുക തുടങ്ങി വിവിധങ്ങളായ മാനസിക ഗുണങ്ങൾ മരിച്ചവരുടെ

പ്രധാനമായും അഞ്ചു വിധത്തിലുള്ള മാനസിക ഗുണങ്ങളാണു ബലിതർപ്പണം ചെയ്യുന്നവർക്കു ലഭിക്കുക.
1. വിഷാദം അകലുന്നു : പ്രിയപ്പെട്ടവരുടെ വേർപാടിൽ അവശേഷിക്കുന്ന ദുഃഖം അലിയിക്കുന്ന പ്രക്രിയയുടെ വേഗം കൂടുന്നു. വേർപാടിലെ നഷ്ടബോധം വീണ്ടും മനസ്സിലേക്ക് ഉയർന്നു വന്ന് അവസാനിക്കുമ്പോൾ കൂടുതൽ സമചിത്ത തയോടെയും സന്തോഷത്തോടെയും ജീവിതത്തെ നോക്കിക്കാണാനാകും.
2. നഷ്ടബോധം കുറയുന്നു: മരിക്കും മുൻപു ചെയ്തു കൊടുക്കാൻ കഴിയാതെ പോയതിലുള്ള നഷ്ടബോധം പരേതാത്മാവിനു ചെയ്യുന്ന ഈ കർമത്തിലൂടെ കുറയ്ക്കാൻ സാധിക്കുന്നു.
3. പശ്ചാത്താപത്തിന്റെ ആശ്വാസം: മരിച്ചു പോയവരോടു ചെയ്തു പോയ തെറ്റുകുറ്റങ്ങൾക്ക്, നിരുപാധികം മാപ്പു ചോദിക്കാനുള്ള അവസരം ലഭിക്കുന്നതിന്റെ ആശ്വാസം പലർക്കും വലിയതോതിലുള്ള മാനസിക സമ്മർദമാണ് അകറ്റുക.
4. ശാന്തിയും സംതൃപ്തിയും: കാക്ക അന്നം ഭക്ഷിക്കുന്ന തോടെ പിതൃക്കൾ സംതൃപ്തരായെന്നുള്ള വിശ്വാസം തർപ്പണം ചെയ്യുന്നവരുടെ മനസ്സിനു ശാന്തിമാത്രമല്ല, പിതൃക്കളുടെ അനുഗ്രഹവും ലഭിച്ചെന്ന സംതൃപ്തിക്കും കാരണമാകുന്നു. ഒപ്പം തന്റെയും കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിനായി ആ ആത്മാക്കൾ ഉണ്ടെന്ന സുരക്ഷിതബോധവും ലഭിക്കുന്നു.
5. മരണഭയം കുറയുന്നു: ഇവയ്ക്കൊക്കെ പുറമേ പരേതാത്മാവ് എന്ന സങ്കൽപം നമ്മുടെ ഉപബോധ മനസ്സിലേക്ക് (സബ്കോണ്‍ഷ്യസ് മൈൻഡ്) ഊട്ടി ഉറപ്പിക്കുന്നതിന് ഈ ചടങ്ങു വഹിക്കുന്ന പങ്കു വളരെ വലുതാണ്. മരണത്തിനപ്പുറമുള്ള ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ചിന്ത വാർധക്യത്തിൽ ശാന്തമനസ്സോടെ മരണത്തെ അഭിമുഖീകരിക്കാനുള്ള ആത്മബലം കൂട്ടാൻ ഇതു സഹായിക്കും.