ദുഷ്കർമ്മത്തിലൂടെയും മന്ത്രവാദത്തിലൂടെയും വിവാഹം തടസ്സപ്പെടുത്താൻ പറ്റുമോ? ജ്യോതിഷ പണ്ഡിതൻ പറയുന്നു
മകന് 36 വയസ്സായി. 1982 നവംബർ 19നാണ് ജനനം. രാത്രി 11. 30 ന്. പത്തു വർഷമായി വിവാഹം ആലോചിക്കുകയാണ്. ഓരോ ഗ്രഹനിലയും നാലു േജ്യാത്സ്യന്മാരെ കാണിക്കാറുണ്ട്. എല്ലാവരും ഉത്തമം എന്നു പറഞ്ഞ് ഗ്രഹനിലകള്‍ ഇതുവരെ ഒത്തുവന്നിട്ടില്ല. ചിലര്‍ ചേരുമെന്നും മറ്റു ചിലര്‍ ചേരില്ല എന്നും പറയും. ആരോ ദുഷ്കർമം ചെയ്ത്

മകന് 36 വയസ്സായി. 1982 നവംബർ 19നാണ് ജനനം. രാത്രി 11. 30 ന്. പത്തു വർഷമായി വിവാഹം ആലോചിക്കുകയാണ്. ഓരോ ഗ്രഹനിലയും നാലു േജ്യാത്സ്യന്മാരെ കാണിക്കാറുണ്ട്. എല്ലാവരും ഉത്തമം എന്നു പറഞ്ഞ് ഗ്രഹനിലകള്‍ ഇതുവരെ ഒത്തുവന്നിട്ടില്ല. ചിലര്‍ ചേരുമെന്നും മറ്റു ചിലര്‍ ചേരില്ല എന്നും പറയും.
ആരോ ദുഷ്കർമം ചെയ്ത് വിവാഹം മുടക്കിയതാണെന്ന് അടുത്തിടെ ഒരാൾ പറഞ്ഞു. വലിയൊരു പൂജ െചയ്തു േദാഷം പരിഹരിച്ചാലേ വിവാഹം നടക്കൂ എന്നാണ് അദ്ദേഹം അറിയിച്ചത്. എന്റെ മകന്റെ ജാതകത്തിൽ വിവാഹയോഗം ഇല്ലേ? അവന്റെ വിവാഹം നടന്നു കണ്ട് കണ്ണടയ്ക്കണം എന്നാണ് എന്റെ ആഗ്രഹം.
ജയലക്ഷ്മി, കണ്ണൂർ
ജ്യോതിഷത്തിൽ പൊരുത്തം നോക്കിയാൽ മാത്രം വിവാഹ ജീവിതത്തിൽ എല്ലാം പൂർണമാകും എന്നു കരുതരുത്. ജാതകത്തിൽ നിന്നു വധൂവരന്മാരുടെ സ്വഭാവരീതി മനസ്സിലാക്കി അവരോടു തന്നെ പങ്കാളിയുടെ സ്വഭാവം ഇങ്ങനെയാണെന്നു ബോധ്യപ്പെടുത്തുമ്പോൾ മാത്രമേ പൊരുത്ത ചിന്ത പൂർണമാകൂ.
ഓരോ ഗ്രഹനിലയുമായി അമ്മ പല ജ്യോത്സ്യന്മാരെ കാണാൻ പോകുന്നു എന്ന് എഴുതിയിരുന്നു. പൊരുത്ത വിഷയത്തിൽ ജ്യോതിഷികൾക്കിടയില്‍ ഏക അഭിപ്രായം ഇല്ല എന്നറിയുക. അതുകൊണ്ടു തന്നെ പൊരുത്ത കാര്യത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ കേൾക്കേണ്ടിവരും. ഏറ്റവും ആധികാരികമായി പറയുന്നയാള്‍ എന്ന് അമ്മയ്ക്കു തോന്നുന്ന ഒരാളെ മാത്രം വിശ്വാസത്തിൽ എടുക്കുക എന്നതാണു പ്രധാനം. അയാൾ ഉത്തമം എന്നു പറയുന്ന പൊരുത്തം പിന്നീട് എന്തിനാണ് മറ്റൊരാളെ കാണിക്കാൻ പോകുന്നത്. നാം ആഗ്രഹിക്കുന്നത് കേൾക്കാതെ വരുമ്പോൾ ആകുമല്ലോ മറ്റൊരാളെ സമീപിക്കുന്നത്. അതുകൊണ്ട് ഉത്തമം ആണെങ്കിലും അധമം ആണെങ്കിലും ഒരു ജ്യോത്സ്യനെ മാത്രം ജാതകങ്ങൾ പൊരുത്തത്തിനായി കാണിക്കുക.
ജാതക - പൊരുത്ത ചിന്തകൾക്കൊപ്പം മകന്റെ പ്രായം ഏറിവരുന്നു എന്ന ചിന്തകൂടി അമ്മയുടെ മനസ്സിൽ ഉണ്ടാകണം. മകന്റെ ജാതകപ്രകാരം വിവാഹം നടക്കാതിരിക്കേണ്ട ഒരു കാര്യവും ഇല്ല. വിവാഹം ആകാത്തത് ആെരങ്കിലും ദുഷ്കർമം ചെയ്തതിനാലാണെന്നും ചിന്തിക്കരുത്. അപവാദം പറഞ്ഞു പരത്തി വിവാഹം മുടക്കാം എന്നല്ലാതെ മന്ത്രവാദത്തിലൂടെയൊന്നും വിവാഹം തടസ്സപ്പെടുത്താൻ ആകില്ല. ദുഷ്കർമത്തിനു പരിഹാരം എന്ന ചിന്ത േവണ്ടേ വേണ്ട.
വിവാഹം നടക്കാത്തതിന്റെ യഥാർഥ കാരണം അമ്മയുെട കത്തില്‍ തന്നെയുണ്ട്. അതു പരിഹരിക്കുക. തീർച്ചയായും 2019ൽ മകന്റെ വിവാഹം നടക്കും.