‘തുളസിയുടെ ഉപയോഗം വൃക്കകളെ ശക്തിപ്പെടുത്തും’; തുളസിയില കൊണ്ടുള്ള ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ അറിയാം
ജലദോഷം മുതൽ ക്ഷയരോഗം വരെ മാറ്റാൻ കഴിവുള്ള അദ്‌ഭുത സസ്യമാണ് തുളസി. തുളസിയുടെ വേരു മുതൽ പൂവു വരെ ഔഷധഗുണം നിറഞ്ഞതാണ്. പഴുതാര, ചിലന്തി, ചെറിയ പ്രാണികൾ ഇവയുടെ കടിയേറ്റാൽ തുളസിയില ചതച്ച് മുറിവിനു മുകളിൽ പുരട്ടാം. തുളസിയില കൊണ്ടുള്ള ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ അറിയാം. ∙ തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട്

ജലദോഷം മുതൽ ക്ഷയരോഗം വരെ മാറ്റാൻ കഴിവുള്ള അദ്‌ഭുത സസ്യമാണ് തുളസി. തുളസിയുടെ വേരു മുതൽ പൂവു വരെ ഔഷധഗുണം നിറഞ്ഞതാണ്. പഴുതാര, ചിലന്തി, ചെറിയ പ്രാണികൾ ഇവയുടെ കടിയേറ്റാൽ തുളസിയില ചതച്ച് മുറിവിനു മുകളിൽ പുരട്ടാം. തുളസിയില കൊണ്ടുള്ള ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ അറിയാം.
∙ തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ കാന്തി വർധിക്കുന്നു.
∙ തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും.
∙ മുടിവളരാൻ എണ്ണകാച്ചി തേയ്ക്കാം.
∙ പേൻ പോകാൻ ഉറങ്ങുമ്പോൾ കിടക്കയിൽ തുളസി വിതറുക.
∙ തുളസിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് ചെവിയിലൊഴിച്ചാൽ ചെവി വേദനയിൽ നിന്നും ആശ്വാസം ഉണ്ടാകും.
∙ മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവി പിടിക്കുക.
∙ തുളസിയില അരച്ചു തേച്ചാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും.
∙ തുളസിയില കഷായമുണ്ടാക്കി പലതവണ കവിൾ കൊണ്ടാൽ വായ്നാറ്റം മാറും.
∙ തുളസിയിലയുടെ നീര് പിഴിഞ്ഞെടുത്തു ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമയ്ക്ക് നല്ലതാണ്.
∙ രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നു.
∙ തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും.
∙ തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും.
∙ തുളസിനീര് പതിവായി കഴിച്ചാൽ ഓർമശക്തി വർധിക്കും.
∙ തുളസിയുടെ ഉപയോഗം വൃക്കകളെ ശക്തിപ്പെടുത്തും.
∙ തുളസിയിലയുടെ നീരിന് ക്ഷയരോഗത്തിന്റെ ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുണ്ട്.