രാജ്യത്ത് സുപരിചിതമായ ബ്രാൻഡുകളുടെ സാനിറ്ററി നാപ്കിനുകൾ വന്ധ്യതയ്ക്കും കാൻസറിനും കാരണമാകുന്നതായി കണ്ടെത്തല്‍. നാപ്കിനുകൾ മ്യദുലവും സുഗന്ധവുമുള്ളതുമാക്കാൻ അവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് വില്ലനാകുന്നത്. ഇവയുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ എത്രയും പെട്ടെന്ന് ചില മാനദണ്ഡങ്ങൾ

രാജ്യത്ത് സുപരിചിതമായ ബ്രാൻഡുകളുടെ സാനിറ്ററി നാപ്കിനുകൾ വന്ധ്യതയ്ക്കും കാൻസറിനും കാരണമാകുന്നതായി കണ്ടെത്തല്‍. നാപ്കിനുകൾ മ്യദുലവും സുഗന്ധവുമുള്ളതുമാക്കാൻ അവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് വില്ലനാകുന്നത്. ഇവയുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ എത്രയും പെട്ടെന്ന് ചില മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഡൽഹി ആസ്ഥാനമായുള്ള NGO ടോക്സിക്സ് ലിങ്കിന്റെ പഠനം വ്യക്തമാക്കുന്നു.

രാജ്യത്ത് സ്ത്രീകളും കുട്ടികളും അടക്കം 65 ശതമാനത്തോളം ആളുകള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും സുപരിചിതമായതും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ 10 നാപ്കിനുകളാണ് പഠനത്തിനു വിധേയമാക്കിയത്. നാപ്കിനുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫാലേറ്റ്സ്, വോലറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്‍സ് (വിഒസി) എന്നിവ ശരീരത്തെ സാരമായി ബാധിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.  

ADVERTISEMENT

ഫാലേറ്റ്സുകള്‍ ഉപയോഗിക്കുന്നത് നാപ്കിനുകളുടെ മൃദുത്വം, അയവ്, പാളികള്‍ തമ്മില്‍ ചേര്‍ന്നിരിക്കല്‍ എന്നിവയ്ക്കാണ്. ഇത് ഗര്‍ഭപാത്രത്തിനു പുറത്തെ അനാവശ്യ വളര്‍ച്ച, വേദന, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. 

സുഗന്ധത്തിനു വേണ്ടിയാണ് വിഒസികള്‍ ഉപയോഗിക്കുന്നത്. ഇത് അലര്‍ജി, ത്വക് വീക്കം, വിളര്‍ച്ച, കരള്‍- വൃക്ക തകരാറ്, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകുന്നു എന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും വിശദമായ പഠനം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT