എറണാകുളത്തു നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്കാണ് നോറോ വൈറസ് ബാധ. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ

എറണാകുളത്തു നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്കാണ് നോറോ വൈറസ് ബാധ. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ഛർദി, വയറിളക്കം, വയറുവേദന എന്നിവയാണ് പ്രഥമികമായി കാണുന്ന ലക്ഷണങ്ങൾ. ചിലരിൽ ചെറിയ പനി, തലവേദന, പേശിവേദന എന്നിവയും കാണാറുണ്ട്.

ADVERTISEMENT

വൈറസ് ബാധയുള്ള ആളുകളുമായുള്ള അടുത്ത ഇടപെടൽ, വൈറസ് ബാധിച്ച ഭക്ഷണം, വെള്ളം, വൈറസ് ബാധിച്ചിട്ടുള്ള സാധനങ്ങളിലോ, സ്ഥലങ്ങളിലോ സ്പർശിച്ച ശേഷം കൈ വായിൽ സ്പർശിക്കുക എന്നീ മാർഗങ്ങളിലൂടെ നോറോ വൈറസ് പകരാം. ഭക്ഷ്യയിലകൾ, പഴങ്ങൾ, കക്ക പോലുള്ള സെൽ ഫിഷുകൾ എന്നിവയിലൂടെ ഇവ പകരാൻ ഇടയുണ്ട്. പെട്ടെന്നു പകരുന്ന നോറോ വൈറസ് ആളുകളിൽ നിർജലീകരണത്തിനുള്ള സാധ്യത കൂടുതലുള്ള അവസ്ഥയ്ക്കു കാരണമാകും. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT