ഉന്തിയ പല്ലുകളാണോ പ്രശ്നം? അതോ മാറാത്ത മഞ്ഞ നിറമോ; ഇതാ സുന്ദരമായ പല്ലുകള്ക്ക് പുതുവഴികള്
പുഞ്ചിരി പൂർണമാകണമെങ്കിൽ പല്ലുകളുെട ഭംഗി കൂടി മികച്ചതാകണം. പല്ലിൻെറ ആകൃതിയിലുള്ള പ്രശ്നം മുതൽ നിറത്തിലുള്ള കുറവ് വരെ ചിരി അനാകർഷകമാക്കാം. പല്ലി
ൻെറ സൗന്ദര്യം കൂട്ടുകവഴി ആത്മവിശ്വാസമൂറുന്ന ചിരി സ്വന്തമാക്കാനുള്ള വഴികൾ.
ഉന്തിയ പല്ലുകൾ
നിരതെറ്റിയ പല്ലുകളും ഉന്തിയ പല്ലുകളും
പുഞ്ചിരി പൂർണമാകണമെങ്കിൽ പല്ലുകളുെട ഭംഗി കൂടി മികച്ചതാകണം. പല്ലിൻെറ ആകൃതിയിലുള്ള പ്രശ്നം മുതൽ നിറത്തിലുള്ള കുറവ് വരെ ചിരി അനാകർഷകമാക്കാം. പല്ലി
ൻെറ സൗന്ദര്യം കൂട്ടുകവഴി ആത്മവിശ്വാസമൂറുന്ന ചിരി സ്വന്തമാക്കാനുള്ള വഴികൾ.
ഉന്തിയ പല്ലുകൾ
നിരതെറ്റിയ പല്ലുകളും ഉന്തിയ പല്ലുകളും
പുഞ്ചിരി പൂർണമാകണമെങ്കിൽ പല്ലുകളുെട ഭംഗി കൂടി മികച്ചതാകണം. പല്ലിൻെറ ആകൃതിയിലുള്ള പ്രശ്നം മുതൽ നിറത്തിലുള്ള കുറവ് വരെ ചിരി അനാകർഷകമാക്കാം. പല്ലി
ൻെറ സൗന്ദര്യം കൂട്ടുകവഴി ആത്മവിശ്വാസമൂറുന്ന ചിരി സ്വന്തമാക്കാനുള്ള വഴികൾ.
ഉന്തിയ പല്ലുകൾ
നിരതെറ്റിയ പല്ലുകളും ഉന്തിയ പല്ലുകളും
പുഞ്ചിരി പൂർണമാകണമെങ്കിൽ പല്ലുകളുെട ഭംഗി കൂടി മികച്ചതാകണം. പല്ലിൻെറ ആകൃതിയിലുള്ള പ്രശ്നം മുതൽ നിറത്തിലുള്ള കുറവ് വരെ ചിരി അനാകർഷകമാക്കാം. പല്ലി
ൻെറ സൗന്ദര്യം കൂട്ടുകവഴി ആത്മവിശ്വാസമൂറുന്ന ചിരി സ്വന്തമാക്കാനുള്ള വഴികൾ.
ഉന്തിയ പല്ലുകൾ
നിരതെറ്റിയ പല്ലുകളും ഉന്തിയ പല്ലുകളും സൗന്ദര്യപ്രശ്നം മാത്രമല്ല. വായ തുറന്ന് സംസാരിക്കാൻ േപാലും പ്രയാസം അനുഭവപ്പെടാം. വായിലൂടെയുള്ള ശ്വസനം, വിരൽകുടിക്കൽ, പാരമ്പര്യം, യഥാസമയത്ത് പാൽപല്ലുകൾ കൊഴിഞ്ഞുപോകാതിരിക്കുക എന്നിവയെല്ലാം ഉന്തിയ പല്ലുകൾക്ക് കാരണമാകുന്നു. ഫിക്സഡ് ഒാർത്തോഡോണ്ടിക് ചികിത്സയിലൂടെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. അതായത് ബ്രേയ്സസ് (കമ്പി) േപാലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു െകാണ്ടുള്ള ചികിത്സ. കൗമാരക്കാരിലും യുവാക്കളിലും ഈ ചികിത്സ ഫലപ്രദമായി ചെയ്യുവാൻ സാധിക്കും.
മോണയുടെ പൊതുവായുള്ള ആരോഗ്യം ഇതിന് വളരെ പ്രധാനമാണ്.ഏഴു വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിൽ തന്നെ താടിയെല്ലുകളുടെ െെവരൂപ്യങ്ങൾ (േമൽത്താടിയെല്ലിന്റെ അമിത വളർച്ചയും കീഴ്ത്താടിയെല്ലിന്റെ വളർച്ചക്കുറവും) മാറുന്നതിനുള്ള പ്രതിരോധ ചികിത്സ ചെയ്യുന്നതാണ് ഉത്തമം. 12 വയസ്സു കഴിഞ്ഞാൽ മുഖ െെവരൂപ്യം മാറ്റുന്നതിന് ഒാർത്തോഗ്നാത്തിക്ക് സർജറി (Orthognathic) ആവശ്യമായി വരും.
കുട്ടികളിലുള്ള ഇത്തരത്തിലുള്ള അപാകതകളെ ഹെഡ്ഗിയർ (തലയിലും കഴുത്തിലുമായി ഘടിപ്പിക്കുന്ന ഒരുതരം െബൽറ്റ്), ട്വിൻബ്ലോക്ക് (മോണയിെല പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം) എന്നീ ഒാർത്തോഡോണ്ടിക്ക് ചികിത്സയിലൂടെ പരിഹരിക്കാം.
പല്ലുകളുെട നിറം
പല്ലുകളുടെ നിറം, പല്ലുകൾക്കിടയിലെ വിടവ്, പൊസിഷൻ എന്നിവയെല്ലാം പുഞ്ചിരിയുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. വിനീർ ചികിത്സയിലൂടെ പല്ലുകളുടെ നിറം, പല്ലുകൾക്കിടയിലെ വിടവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. പല്ലിന് േദാഷമില്ലാതെ തന്നെ െചയ്യാം.മേൽത്താടിയിലെ മോണകാട്ടിയുള്ള ചിരി പലരിലും ശരിയായ രീതിയിൽ പുഞ്ചിരിക്കുന്നതിനു തടസ്സം നേരിടുന്നു. ഇത്തരക്കാർ പലപ്പോഴും സംസാരിക്കുന്നത് തന്നെ െെക മറച്ചു പിടിച്ചാണ്.
ഇത്തം അപാകതകൾ ലേസർ ചികിത്സ, സർജിക്കൽ ലിപ് റീപ്ലെയ്സ്മെൻറ് , മാക്സിലോ ഫേഷ്യൽ സർജറി എന്നിവയിലൂടെ പരിഹരിക്കാം.
കുട്ടികളിൽ പല്ല് െപാടിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനാമൽ രൂപാന്തരപ്പെടുമ്പോൾ ഉണ്ടാകുന്ന ചില തകരാറുകൾ കാരണം പല്ലിനു ബലക്ഷയം ഉണ്ടാവുകയോ പല്ല് െപാടിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാവുകയോ െചയ്യും. കോംപോസിറ്റ് ഫില്ലിങ്ങിലൂടെയും (പല്ലിൻെറ നിറമുള്ള വസ്തു ഉപയോഗിച്ച പല്ലിൻെറ നശിച്ച ഭാഗം പുനഃസ്ഥാപിക്കുക) ക്യാപ്പിട്ടും ഒരുപരിധിവരെ പരിഹരിക്കാനാകും.
പല്ല് െപാട്ടിയാൽ
പലപ്പോഴും അപകടത്തിൽപെടുന്നവർക്ക് മുൻഭാഗത്തെ പല്ലുകൾ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. സ്കൂളുകളിൽ കുട്ടികൾ കളിക്കുമ്പോഴും മറ്റും ഇത്തരം സംഭവങ്ങൾ ഏറെയാണ്.
ഒരു പല്ല് മുഴുവനായും നഷ്ടപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് നഷ്ടപ്പെട്ട പല്ല് പാലിലോ, കരിക്കിൻ വെള്ളത്തിലോ ഇട്ട് ദന്തചികിത്സകന്റെ സഹായം തേടുന്നതാണ് നല്ലത്.
സ്പ്ലിന്റ് ചികിത്സയിലൂടെ ഈ പല്ലിനെ പൂർവസ്ഥിതിയിലാക്കാം.
ചെറിയ ഭാഗമാണ് പൊട്ടിപ്പോകുന്നതെങ്കിൽ കോംപോസിറ്റ് (Composite) ചികിത്സയിലൂടെ പൂർവസ്ഥിതിയിലാക്കാം. എന്നാൽ പല്ലിന്റെ പൾപ്പിനെ ബാധിക്കുന്ന തരത്തിൽ പല്ല് പൊട്ടിപ്പോവുകയാണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തി ക്യാപ് ചെയ്തു പൂർവസ്ഥിതിയിലാക്കേണ്ടിവരും.
പല്ലുകൾക്കു കൂടുതൽ വെള്ളനിറം നൽകുന്നതിനും ആകർഷകമായ പുഞ്ചിരിക്കും ഇന്ന് ബ്ലീച്ചിങ് ചികിത്സാരീതി നിലവിലുണ്ട്. എന്നാൽ ബ്ലീച്ചിങ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മെറ്റീരിയലുകൾ പല്ലുകളെ ഹാനികരമായി ബാധിക്കാം.
കറയില്ലാത്ത പല്ല്
പല്ലും മോണയും ചേരുന്ന ഭാഗത്തു രൂപാന്തരപ്പെടുന്ന ലവണങ്ങളാണ് ടാർട്ടാർ അഥവാ കാൽക്കുലസ്. ഇത് ഇളം മഞ്ഞനിറത്തിലുള്ള പാളിയായി മാറും. മാസങ്ങൾ കഴിയുമ്പോൾ ഇളം മഞ്ഞനിറത്തിലുള്ള കാൽക്കുലസ് കൂടുതൽ കട്ടിയുള്ള മഞ്ഞനിറമായും പിന്നീട് ഇളംപച്ചനിറത്തിലും തവിട്ട് നിറത്തിലും പല്ലുകളും മോണയും ചേരുന്ന ഭാഗത്തു കാണപ്പെടുന്നു.
പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെയും ലവണങ്ങളെയും ഒാറൽ പ്രൊെെഫലാക്സിസ് (Oral Prophylaxis) എന്ന ചികിത്സ വഴി പൂർണമായും മാറ്റാം. പൊതുവെ പല്ല് ക്ലീനിങ് എന്നാണ് അറിയപ്പെടുന്നത്. പല്ലിൽ രൂപപ്പെടുന്ന കറകളെ അൾട്രാസോണിക്/പിസോ (Piezo) ഇലക്ട്രിക് ഉപകരണങ്ങളുടെ സഹായത്തോടെ പൂർണമായും നീക്കം ചെയ്യുന്ന ചികിത്സാരീതിയാണിത്.
അൾട്രാസോണിക് സ്കെയ്‌ലർ (Scaler) എന്ന ഉപകരണത്തിന്റെ നേർത്ത അറ്റത്ത് ഉണ്ടാകുന്ന െെവബ്രേഷനുകളാണ് പല്ലു ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഒരിക്കലും പല്ലിന് തേയ്മാനം ഉണ്ടാക്കുകയോ ഇനാമലിനെ നശിപ്പിക്കുകയോ ചെയ്യില്ല.
Tips
പല്ലിൽ കറയ്ക്കു പിന്നിലെ പ്രധാന കാരണങ്ങൾ: കട്ടൻചായ/കാപ്പി സ്ഥിരമായി കുടിക്കുന്നവർ, ആയുർവേദ മരുന്നുകൾ, അരിഷ്ടങ്ങൾ, ലേഹ്യങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ, പുകവലി, മദ്യപാനം.
രാവിെല ഭക്ഷണത്തിനു മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും ശരിയായ രീതിയിൽ പല്ല് ബ്രഷ് െചയ്യുക. നൂലു െകാണ്ടുള്ള ഫ്ലോസിങ്ങും ശീലമാക്കുക.
സൗന്ദര്യമുള്ള പല്ല് സ്വന്തമാക്കാൻ മോണ മസാജ് െചയ്യാം. രാത്രി െചറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് വായ കഴുകുക.