‘നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയും, ദഹനത്തിനു സഹായിക്കും’: എണ്ണയ്ക്ക് പകരം നെയ്യ് പതിവാക്കിയാൽ? ആരോഗ്യഗുണങ്ങൾ അറിയാം
ഭക്ഷണത്തിനു നല്ല മണവും രുചിയും കൂട്ടുന്ന ഒന്നാണ് ശുദ്ധമായ നെയ്യ്. അനാരോഗ്യകരം എന്നു കരുതി പലരും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കാറുണ്ട്. എന്നാൽ യഥാർഥത്തിൽ നെയ്യിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും

ഭക്ഷണത്തിനു നല്ല മണവും രുചിയും കൂട്ടുന്ന ഒന്നാണ് ശുദ്ധമായ നെയ്യ്. അനാരോഗ്യകരം എന്നു കരുതി പലരും നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കാറുണ്ട്. എന്നാൽ യഥാർഥത്തിൽ നെയ്യിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുന്നു. കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചൂരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിലുണ്ട്.
നെയ്യ് കൊണ്ടുള്ള ഗുണങ്ങൾ അറിയാം;
∙ എണ്ണയിൽ ഉള്ളതിനെക്കാൾ വിഷഹാരികൾ കുറവ്
160 ഡിഗ്രി സെൽഷ്യസ് പോലെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോള്‍ സസ്യ എണ്ണകളെയോ സീഡ് ഓയിലുകളെയോ അപേക്ഷിച്ച് വളരെ കുറച്ച് ടോക്സിനുകളെ മാത്രമേ നെയ്യ് പുറന്തള്ളുന്നുള്ളൂ. സോയാബീൻ എണ്ണ നെയ്യിനെക്കാൾ പത്തു മടങ്ങ് അക്രിലാമൈഡ് പുറപ്പെടുവിക്കുന്നു എന്നാണ് ഒരു പഠനം പറയുന്നത്.
∙ ഉയർന്ന സ്മോക്കിങ്ങ് പോയിന്റ്
വളരെ ഉയർന്ന താപനിലയിൽ നെയ്യിന് ഉയർന്ന സ്മോക്കിങ്ങ് പോയിന്റ് ഉണ്ട്. അതുകൊണ്ട് ഫ്രീറാഡിക്കലുകളായി അത് വിഘടിക്കപ്പെടുന്നില്ല. ശരീരകലകൾക്കു കേടുപാടുകൾ വരുത്തുന്ന ഉറപ്പില്ലാത്ത തന്മാത്രകളാണ് ഫ്രീ റാഡിക്കലുകൾ ധൈര്യമായി നിങ്ങൾക്ക് എന്തും നെയ്യിൽ വറുക്കാം.
∙ വേഗം കേടാകില്ല
നെയ്യിൽ നിന്നും മിൽക്ക് സോളിഡുകൾ നീക്കം ചെയ്തതിനാൽ എളുപ്പം കേടാകില്ല. നെയ്യ് സൂക്ഷിച്ചു വയ്ക്കാൻ വളരെ എളുപ്പവുമാണ്. ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവശ്യമില്ല. ആഴ്ചകളോളം റൂം ടെമ്പറേച്ചറിൽ വയ്ക്കാവുന്നതാണ്.
∙ ദഹനത്തിനു സഹായകമാകും
ഉയർന്ന അളവിൽ ബ്യൂട്ടിറിക് ആസിഡും മറ്റ് ലഘു ശ്രേണി പൂരിത കൊഴുപ്പുകളും നെയ്യിലുണ്ട്. ഇത് ദഹനത്തിന് സഹായകമാണ്. വേദന കുറയ്ക്കുന്നു. വെണ്ണയെക്കാൾ ഗാഢത കൂടുതൽ ഉള്ളതിനാലാണിത്.
∙ ഭാരം കുറയ്ക്കാൻ
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് നെയ്യിൽ ധാരാളം ഉണ്ട്. നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയും എന്നു ചുരുക്കം.