കൈകളിലെയും മുഖത്തിലെയും കറുപ്പും കരിവാളിപ്പും മാറ്റാം; അഴകേറ്റും പപ്പായ മാജിക് അറിയാം
പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പ്രതിരോധ ശക്തി വർധിപ്പിക്കാനും പ്രായാധിക്യം തടയാനും സഹായിക്കും. ഈ ഗുണങ്ങൾ കൂടാതെ സൗന്ദര്യ സംരക്ഷണത്തിലും പപ്പായ കേമനാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ശരീരത്തിലെ മൃതകോശങ്ങളെ

പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പ്രതിരോധ ശക്തി വർധിപ്പിക്കാനും പ്രായാധിക്യം തടയാനും സഹായിക്കും. ഈ ഗുണങ്ങൾ കൂടാതെ സൗന്ദര്യ സംരക്ഷണത്തിലും പപ്പായ കേമനാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ശരീരത്തിലെ മൃതകോശങ്ങളെ ഒഴിവാക്കാൻ സഹായിക്കും. പപ്പായ കഴിക്കുന്നതിലൂടെ മുഖത്തിന് നല്ല തിളക്കവും ഓജസും നൽകുന്നു. പപ്പായ പായ്ക്ക് തയാറാക്കി മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖത്ത് നല്ല തിളക്കം ലഭിക്കും. മാത്രമല്ല മുഖത്തെ കറുത്ത പാടുകളും മാറ്റുന്നു. പഴുത്ത പപ്പായ കൈ കൊണ്ട് ഉടച്ചെടുത്ത് മുഖത്തും ശരീരത്തിലും പുരട്ടാം. കറുത്ത പാടുകൾ മാറി, നിറം വർധിക്കും.
പച്ച പപ്പായ മിക്സിയിൽ അരച്ചെടുത്ത് അൽപം തൈരും നാരങ്ങാ നീരും കടലമാവും ചേർത്ത് പുരട്ടി , അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയുള്ള കരുവാളിപ്പ് മാറ്റാൻ സഹായിക്കും. ടൂ വീലർ ഓടിക്കുന്നവർക്ക് ഈ പായ്ക്ക് കൈളിൽ പുരട്ടാം.
ചർമത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാൻ പഴുത്ത പപ്പായ, തേൻ, റോസ് ടോണർ എന്നിവ ചേർത്തു ദിവസവും മുഖത്തും കഴുത്തിലും പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയാം.
ഡോ. റീമ പത്മകുമാർ