സാലഡ് ഡ്രിങ്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന ആപ്പിൾ സിഡർ വിനഗർ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. തൊണ്ട വേദന അകറ്റുന്നതു മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ആപ്പിൾ സിഡർ വിനഗർ സഹായിക്കും. ക്ഷീണം അകറ്റാന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്‌പൂൺ ആപ്പിൾസിഡർ വിനഗർ ചേർത്തിളക്കി കുടിക്കുക. വളരെ

സാലഡ് ഡ്രിങ്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന ആപ്പിൾ സിഡർ വിനഗർ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. തൊണ്ട വേദന അകറ്റുന്നതു മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ആപ്പിൾ സിഡർ വിനഗർ സഹായിക്കും. 

ക്ഷീണം അകറ്റാന്‍

ADVERTISEMENT

ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്‌പൂൺ ആപ്പിൾസിഡർ വിനഗർ ചേർത്തിളക്കി കുടിക്കുക. വളരെ പെട്ടെന്ന് നിങ്ങൾക്ക് ഉന്മേഷം ലഭിക്കും. ആപ്പിൾ സിഡർ വിനഗറിൽ പൊട്ടാസ്യം എൻസൈമുകളും ഉണ്ട്. ഇത് ഒരു സ്വാഭാവിക ഇലക്ട്രോലൈറ്റ് ലായനിയായി പ്രവർത്തിക്കും. അമിനോ ആസിഡുകൾ അടങ്ങിയ ഇത് ക്ഷീണമകറ്റാൻ സഹായിക്കും. പല്ലുകൾക്ക് കേടുപറ്റാതിരിക്കാൻ സ്ട്രോ ഉപയോഗിച്ച് കുടിക്കാം. ഒപ്പം നെഞ്ചെരിച്ചിൽ ഉള്ള ആളാണെങ്കിൽ അൽപം ബേക്കിങ് സോഡ കൂടി ചേർക്കാം. 

ദഹനക്കേട് തടയുന്നു 

ADVERTISEMENT

ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, വയറു കമ്പിക്കൽ തുടങ്ങിയ ഉദരപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ ഓരോ നേരവും ഭക്ഷണത്തിനു മുമ്പ് ആപ്പിൾസിഡർ വിനഗർ കഴിച്ചാൽ മതി. ഇത് ദഹനം മെച്ചപ്പെടുത്തും. നേരിട്ട് ഇത് ഒരിക്കലും കുടിക്കരുത്. നേർപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തിൽ ഒരു ടീസ്‌പൂൺ  തേനും ഒരു ടീസ്‌പൂൺ ആപ്പിൾ സിഡർ വിനഗറും ചേർക്കുക. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് ഇത് കുടിക്കാം. 

തൊണ്ടവേദനയ്ക്ക് 

ADVERTISEMENT

തൊണ്ടവേദനയ്ക്ക് ആപ്പിൾസിഡർ വിനഗർ പരിഹാരമേകും. ഇതിലടങ്ങിയ അസെറ്റിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുന്നു. കാൽകപ്പ് ആപ്പിൾ സിഡർ വിനഗർ കാൽകപ്പ് ചൂടു വെള്ളത്തിൽ ചേർക്കുക. ഇത് തൊണ്ടവേദന മാറുന്നവരെ ഓരോ മണിക്കൂർ ഇടവിട്ട് ഗാർഗിൾ ചെയ്യുക. 

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

കൊളസ്‌ട്രോൾ കുറയ്ക്കാൻ ആപ്പിൾ സിഡർ വിനഗർ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എട്ടാഴ്‌ച, ദിവസവും രണ്ടു നേരം രണ്ടു ടേബിൾ സ്‌പൂൺ വീതം ആപ്പിൾ സിഡർ വിനഗർ ഉപയോഗിച്ചു രക്തത്തിൽ കൂടിയ അളവിൽ ഫാറ്റ് അടങ്ങിയ ആളുകളിൽ രക്തത്തിലെ ലിപ്പിഡ് നിലയും ട്രൈഗ്ലിസറൈഡിന്റെ അളവും കുറഞ്ഞതായി പഠനത്തിൽ കണ്ടു. 

ശരീരഭാരം കുറയ്ക്കാൻ

ആപ്പിൾ സിഡർ വിനഗറിൽ അടങ്ങിയ അസെറ്റിക് ആസിഡ് വിശപ്പ് നിയന്ത്രിക്കുന്നു. ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു. വാട്ടർ റിറ്റൻഷൻ കുറയ്ക്കുന്നു. ദിവസവും ആപ്പിൾ സിഡർ വിനഗർ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടിയുള്ളവരിൽ ബോഡി ഫാറ്റ് മാസ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം പറയുന്നു.     

മുൻകരുതൽ 

ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കും. ആപ്പിൾ സിഡർ വിനഗർ നേരിട്ട് കുടിക്കരുത്. അസിഡിക് ആയ വസ്‌തു ആയതിനാൽ ഇത് അന്നനാളത്തിനും ഉദരരോഗത്തിനും ക്ഷതങ്ങളുണ്ടാക്കാം. എല്ലായ്‌പ്പോഴും വെള്ളത്തിൽ ചേർത്ത് നേർപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ. 

കൂടിയ അളവിൽ ഉപയോഗിക്കരുത്. ആപ്പിൾ സിഡർ വിനഗർ ഇനാമലിന് ദോഷം ചെയ്യും. അതുകൊണ്ട് ഗ്ലാസ്സിൽ നിന്ന് മൊത്തിക്കുടിക്കരുത് പകരം ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കാം. ആപ്പിൾ സിഡർ വിനഗർ കുടിക്കുന്ന സമയത്ത് ഇത് മണക്കുവാനോ  ശ്വസിക്കുവാനോ പാടില്ല. ഇത് ശ്വസിച്ചാൽ ശ്വാസകോശത്തിൽ എരിച്ചിൽ (burning sensation) ഉണ്ടാക്കും.

ADVERTISEMENT