ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിതരീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം

ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിതരീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം

ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിതരീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം

ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും ജീവിതരീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം വരാതിരിക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ADVERTISEMENT

∙ ഉപ്പ്, എരിവ്, പുളി  തുടങ്ങിയവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പടുത്തരുത്. ഇവയുടെ സ്ഥിരമായ അമിത ഉപയോഗം അർശസ്സ് വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

∙ കോഴിമുട്ട, കോഴിയിറച്ചി, ഗോമാംസം തുടങ്ങിയവ ഉപേക്ഷിക്കുന്നതോ നിയന്ത്രിക്കുന്നതോ നന്നായിരിക്കും.

ADVERTISEMENT

∙ താറാവിന്റെ മുട്ട, താറാവിറച്ചി, പന്നിയിറച്ചി , ആട്ടിറച്ചി എന്നിവ ദോഷം ചെയ്യില്ല.

∙ മീനുകളിൽ ചെമ്മീൻ, അയല, കൂരി തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. 

ADVERTISEMENT

∙ ചാള (മത്തി), വരാൽ, കാരി, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകൾ ദോഷം ചെയ്യില്ല.

∙ സസ്യവർഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പീച്ചിങ്ങ, ചീര, വെണ്ടയ്ക്ക, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

∙ പാലോ, നെയ്യോ നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കി ഒരു നേരമെങ്കിലും ഉപയോഗിക്കുക.

∙ പഴവർഗ്ഗങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമായി രാത്രി ഒരു നേരമെങ്കിലും ശീലമാക്കുക. വാഴപ്പഴങ്ങൾ, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയവയും ഗുണകരമാണ്.

‍‌∙ സ്ഥിരമായി മലബന്ധമുണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുകയും മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

∙ വെള്ളം ധാരാളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും.

∙ അത്യധ്വാനവും അധ്വാനമില്ലായ്മയും പൈൽസ് രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കും. അത്യധ്വാനം മുലമുണ്ടാകുന്ന ഉഷ്ണാവസ്ഥയും അധ്വാനമില്ലായ്മ മൂലമുണ്ടാകുന്ന നിശ്ചലാവസ്ഥയും രോഗത്തെ ക്ഷണിച്ചു വരുത്തും.

∙ മണിക്കൂറുകളോളം അനങ്ങാതെ നിവർന്നിരുന്ന് ജോലി ചെയ്യുന്നവരിൽ പൈൽസിനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെയുള്ള ജോലികൾ സ്ഥിരമായി ചെയ്യുന്നവർ ഇടയ്ക്കൊക്കെ എണീറ്റ് നിൽക്കുന്നതും അൽപമൊന്ന് നടന്നശേഷം ഇരിക്കുന്നതും പൈൽസിനെ തടുത്തു നിർത്തുവാൻ സഹായിക്കും.

∙ ഉൽക്കണ്ഠ , കോപം, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവയും അർശസ്സിന് പ്രേരകമായ ഘടകങ്ങളാണ്.

ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം

ടോയ്‌ലറ്റിൽ ഇരുന്ന് ഗെയിം മുതൽ ചാറ്റിങ് വരെ പലരും ചെയ്യുന്നുണ്ട്. പലർക്കും ടോയ്‌ലറ്റ് ഒരു ‘ബ്രേക്ക്’ എടുക്കാനോ മറ്റ് ഇടപെടലുകൾ ഇല്ലാതെ സമയം ചെലവിടാനോ ഉള്ള സ്ഥലമാണ്. നൂറുകണക്കിനു സൂക്ഷ്മജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്‌ലറ്റ് ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റ് വാതിൽ, ലോക്ക്, ടാപ്, ഫ്ലഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം ബാക്ടീരിയ ഉണ്ട്. 

സോപ്പിട്ട് കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്നു വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം വഴി അർശസ് വരാം. 30 മിനിറ്റിൽ കൂടുതൽ സമയം ടോയ്‌ലറ്റിൽ ഇരുന്നാൽ അർശസ്, രക്തധമനികൾ, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവയുണ്ടാകാം. മലാശയത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനാൽ അർശസ് ഉണ്ടാകാനും നിലവിലുള്ള അർശസ് വഷളാകാനും സാധ്യതയുണ്ട്. ഞരമ്പുകളുടെയും അരക്കെട്ടിന്റെയും പ്രശ്നങ്ങൾക്കും ഇത് കാരണമാകും. 

അർശസുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

∙ നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം പതിവാക്കുക

∙ കൃത്യമായ വ്യായാമം ദിവസേന ചെയ്യുക

∙ മലദ്വാരം വൃത്തിയായി സൂക്ഷിക്കുക

∙ വീക്കം കുറയ്ക്കാൻ ഐസ് പാക്ക് ഉപയോഗിക്കുക

∙ ആവശ്യത്തിനു വെള്ളം കുടിക്കുക (കുറഞ്ഞത് 3 ലീറ്റർ)

∙ അനുയോജ്യമായ  രീതിയിലിരുന്ന് മലവിസർജ്ജനം നടത്തുക

∙ പരുപരുത്ത ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കാതിരിക്കുക

∙ മലദ്വാരത്തിൽ മാന്തുകയും ചൊറിയുകയും ചെയ്യരുത്

∙ ബലം പിടിച്ച് ബുദ്ധിമുട്ടി മലവിസർജ്ജനം ചെയ്യരുത്

∙ അമിത ഭാരം ഉയർത്തുന്നത് ഒഴിവാക്കുക

ADVERTISEMENT