മുഖത്തിന്റെ ആകൃതി തന്നെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് അയഞ്ഞു തൂങ്ങിയ കവിളും ഇരട്ടത്താടിയും. ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ തന്നെ പ്രായം അഞ്ചു വർഷമെങ്കിലും പിന്നോട്ടു പായും. കൊഴുപ്പ് അടിയുന്നതാണ് ഇരട്ടത്താടിയുടെ കാരണം. ശരീരഭാരം കൂടുമ്പോഴാണ് സാധാരണയായി ഇങ്ങനെ വരിക. പാരമ്പര്യഘടകങ്ങളാലും ഇരട്ടത്താടി വരാം. കാരണം

മുഖത്തിന്റെ ആകൃതി തന്നെ നഷ്ടപ്പെടുത്തുന്ന ഒന്നാണ് അയഞ്ഞു തൂങ്ങിയ കവിളും ഇരട്ടത്താടിയും. ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ തന്നെ പ്രായം അഞ്ചു വർഷമെങ്കിലും പിന്നോട്ടു പായും. കൊഴുപ്പ് അടിയുന്നതാണ് ഇരട്ടത്താടിയുടെ കാരണം. ശരീരഭാരം കൂടുമ്പോഴാണ് സാധാരണയായി ഇങ്ങനെ വരിക. പാരമ്പര്യഘടകങ്ങളാലും ഇരട്ടത്താടി വരാം. കാരണം എന്തായാലും, ഈ പ്രശ്നം പരിഹരിക്കാൻ ലഘുവ്യായാമങ്ങൾ മാത്രം മതി. അമിതഭാരമുള്ളവർ ആരോഗ്യകരമായ ഡയറ്റ് കൂടി പിന്തുടർന്നാൽ വേഗം ഫലം കിട്ടും.

∙ നിവർന്നു നിന്നോ ഇരുന്നോ ഈ ഫെയ്സ് എക്സർസൈസസ് ചെയ്യാം. തുടർച്ചയായി 30 ദിവസം ചെയ്താൽ ഇരട്ടത്താടി കുറയും. മുഖം മെലിഞ്ഞ് സുന്ദരമാകും.

ADVERTISEMENT

∙ വ്യായാമത്തിനു മുൻപ്  വാംഅപ് വേണ്ടേ? ആദ്യം വിരലുകളുടെ അഗ്രഭാഗം ഉപയോഗിച്ച് മുഖത്തും കഴുത്തിലും മെല്ലേ മസാജ് ചെയ്യുക, ഒരു കീബോർഡ് വായിക്കും പോലെ. അതിനുശേഷം മുഖം ഇരുവശങ്ങളിലേക്കും മൂന്നു വട്ടം തിരിക്കുക. മുകളിലേക്കും താഴേക്കും നോക്കുക. ഇനി എക്സർസൈസസ് ചെയ്തു തുടങ്ങാം.

∙ ഇരു കൈമുഷ്ടികളും ചുരുട്ടി താടിക്ക് താഴെ ചേർത്തു വയ്ക്കുക. കഴുത്ത് നിവർന്നിരിക്കണം. ഇനി മുഖം കൈമുഷ്ടിയിലേക്ക് അമർത്തുക. 25 തവണ ഇത് ആവർത്തിക്കണം. കൈമുഷ്ടിക്കു പകരം എട്ടു– പത്ത് ഇഞ്ച് വലുപ്പമുള്ള ഒരു ബോൾ കഴുത്തിനു താഴെ വച്ച് അമർത്തിയും ഇതു ചെയ്യാം.

ADVERTISEMENT

∙ ഇരട്ടത്താടി കുറയ്ക്കാൻ ഏറെ ഗുണം ചെയ്യുന്നതാണ് ‘കിസ്സ് ദ് സീലിങ്’ എക്സർസൈസ്. മുഖം ഉയർത്തി സീലിങ്ങിൽ നോക്കി നിൽക്കുക. അതിനുശേഷം സീലിങ്ങിൽ ചുംബിക്കാനെന്ന പോലെ ചുണ്ടുകൾ പിടിക്കുക. ഈ നിലയിൽ അഞ്ചു മുതൽ എട്ടു സെക്കൻഡ് തുടർന്ന ശേഷം മുഖം താഴ്ത്തി നേരെ നോക്കുക. ഇത് അഞ്ചു തവണ ആവർത്തിക്കാം. കഴുത്തിലെ പേശികൾക്ക് വലിച്ചിൽ തോന്നും വിധം വേണം ഈ വ്യായാമം ചെയ്യാൻ.

∙ രണ്ടു കൈമുഷ്ടികളും ചുരുട്ടി നെറ്റിയിൽ വയ്ക്കുക. ക ണ്ണുകൾ അടച്ചുപിടിക്കുക. ഇനി ഓരോ തവണയും കണ്ണുകൾ തുറന്നു കൊണ്ട് നെറ്റി കൈമുഷ്ടി കൊണ്ട് ഉയർത്തുക. താടിയിൽ വലിച്ചിൽ അനുഭവപ്പെടണം. 25–30 തവണ ചെയ്യാം.

ADVERTISEMENT

∙ മുഖത്തെയും കഴുത്തിലെയും കൊഴുപ്പു നീക്കാനും ക വിൾ ദൃഢമുള്ളതാകാനും സഹായകമാണ് ‘Eeee-Oooo വ്യയാമം’. പല്ലുകൾ കടിച്ചുപിടിച്ച്, കഴുത്തിനു ചുറ്റുമുള്ള പേശികൾ ഇറുക്കിപ്പിടിച്ചു കൊണ്ട് ‘E’ എന്നു പറയുക. ചുണ്ടുകൾ ഇരുവശത്തേക്കും നന്നായി വലിഞ്ഞിരിക്കണം. കഴുത്തിലെ പേശികൾക്കും ആയാസം അനുഭവപ്പെടണം.

മൂന്നു സെക്കൻഡിനു ശേഷം ‘O’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതിയിൽ ചുണ്ടുകൾ പിടിക്കുക. കവിളിലെ പേശികൾ വലിയുംവിധം വേണം ഇതു ചെയ്യാൻ. 10 തവണ ആവർത്തിക്കാം

∙ നേരെ നിന്ന് വലതു വശത്തേക്ക് നോക്കുക. ഇനി കീഴ്താടി മാത്രം മുന്നോട്ട് നീട്ടുക. കഴുത്തിലെ പേശികൾ വലിയണം. 10 സെക്കൻഡ് ഹോൾഡ് ചെയ്തശേഷം നേരെ നിന്ന് കീഴ്താടി മാത്രം മുന്നോട്ട് നീട്ടുക. ഇനി ഇടതുവ ശത്തേക്കു നോക്കി ഇതേപോലെ കീഴ്താടി മുന്നോട്ട് സ്ട്രെച്ച് ചെയ്യുക. ഓരോ വശത്തും അഞ്ചു തവണ ആവര്‍ത്തിക്കാം.

ADVERTISEMENT