കഞ്ഞിവെള്ളം വെറുതെ കളയേണ്ട! താരൻ അകറ്റി തലമുടി തഴച്ചു വളരാന്‍ ബെസ്റ്റാണ് DIY Rice Water Hair Masks
കഞ്ഞിവെള്ളം കേവലം പാഴ്വസ്തുവായി കണക്കാക്കരുത്, കാരണം ഇതിന് തലമുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളുണ്ട്. താരൻ അകറ്റാനും മുടി സമൃദ്ധമായി വളരാനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാം. പുളിപ്പിച്ച കഞ്ഞിവെള്ളം ലാവെൻഡർ ഓയിലിനൊപ്പം ചേർത്തുള്ള ഹെയർ പാക്ക് തലയിലെ താരൻ, ചൊറിച്ചിൽ, ഫംഗസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കടുക് പൊടി, ഒലിവ് ഓയിൽ, കഞ്ഞിവെള്ളം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഹെയർ മാസ്ക് മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മികച്ചതാണ്. കറിവേപ്പില, തുളസി, സവാള നീര് എന്നിവയോടൊപ്പം കഞ്ഞിവെള്ളം ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം മുടി വളർച്ചയെ ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും.

ചോറ് വച്ച ശേഷം വെറുതെ ഒഴിച്ചു കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചിലര്‍ ദാഹമകറ്റാൻ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ അതിനുമപ്പുറം ചില ഗുണങ്ങൾ കഞ്ഞിവെള്ളത്തിനുണ്ട്. താരൻ അകറ്റാനും തലമുടി തഴച്ച് വളരാനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാം.
കഞ്ഞിവെള്ളം കൊണ്ട് ഹെയർപാക്കുകൾ
. കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവിൽ പച്ചവെള്ളം ചേർക്കണം. ഇതിൽ നാലു തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുടി കഴുകി കണ്ടിഷണർ കൂടി ഉപയോഗിച്ചശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് ഒഴിക്കാം. മുടികൾക്കിടയിൽ നന്നായി മസാജ് ചെയ്ത് എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കാം. തലയിലെ താരൻ, ചൊറിച്ചിൽ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.
. അഞ്ചു സ്പൂൺ കടുക് പൊടിച്ച് ഒലിവ് ഓയിൽ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ചേർത്തിളക്കി കുഴമ്പു പരുവത്തിൽ ആക്കുക. ഇതു കുളിക്കാൻ പോകുന്നതിനു പത്തു മിനിറ്റു മുന്നേ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം അല്പം കഞ്ഞി വെള്ളം തലയിൽ ഒഴിച്ച് മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി ഉണക്കാം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും ഇത് ഉത്തമമാണ്.
. കറിവേപ്പിലയും തുളസിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് സവാളയുടെ നീരു കൂടി ചേർത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം കുറച്ചു കഞ്ഞിവെള്ളം കൂടി ചേർത്തു കുഴമ്പു പരുവത്തിലാക്കി തലയിൽ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റുനേരം ഷവർ ക്യാപ് ഉപയോഗിച്ച് കെട്ടി വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. മുടിയുടെ വളർച്ചയ്ക്ക് അത്യുത്തമമാണിത്.