മകളുടെ കുഞ്ഞു ഹൃദയത്തിന്റെ താളം വീണ്ടെടുക്കാൻ ഇടപെട്ട മമ്മൂട്ടിയെ നേരില്‍ കാണമെന്ന ആഗ്രഹവുമായി മലപ്പുറം തിരൂർക്കാട്ടുള്ള കുടുംബം. മൂന്നര വയസ്സുകാരി നിദ ഫാത്തിമയുടെ 7 ലക്ഷം രൂപ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചത് മമ്മൂട്ടി രക്ഷാധികാരിയായ കെയർ ആൻഡ് ഷെയർ ആണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്

മകളുടെ കുഞ്ഞു ഹൃദയത്തിന്റെ താളം വീണ്ടെടുക്കാൻ ഇടപെട്ട മമ്മൂട്ടിയെ നേരില്‍ കാണമെന്ന ആഗ്രഹവുമായി മലപ്പുറം തിരൂർക്കാട്ടുള്ള കുടുംബം. മൂന്നര വയസ്സുകാരി നിദ ഫാത്തിമയുടെ 7 ലക്ഷം രൂപ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചത് മമ്മൂട്ടി രക്ഷാധികാരിയായ കെയർ ആൻഡ് ഷെയർ ആണ്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ പിതാവ് അലിയാണ് മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹമറിയിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചത്. മറുപടി ലഭിച്ചിട്ടില്ല. സൗകര്യപ്രദമായ സ്ഥലത്ത് അതിന് സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

ADVERTISEMENT

സാധാരണ ഹൃദയത്തിന് താഴെ ഭാഗത്ത് രണ്ടു അറ ഉണ്ടാകുമെങ്കിലും നിദയ്ക്ക് ജന്മനാ ഒരു അറ മാത്രമാണുള്ളത്. ജനിച്ച് 3 മാസത്തിനിടെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. നാലു വയസ്സിനു മുൻപേ നിർദേശിച്ച ശസ്ത്രക്രിയയാണ് ഇപ്പോൾ കഴിഞ്ഞത്. 

ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഈ വിവരങ്ങൾ സുഹൃത്ത് കുഞ്ഞാപ്പു വഴിയാണ് മമ്മൂട്ടിയുടെ ആരാധകൻ ജസീർ അറിഞ്ഞതും മമ്മൂട്ടിക്ക് സഹായം അഭ്യർഥിച്ച് സന്ദേശമയച്ചതും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT