കുട്ടിക്കാലം മുതലേ തുഷാരയ്ക്ക് പൊണ്ണത്തടിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പക്ഷേ ഭാഗ്യത്തിന് അവളെ ശല്യം ചെയ്യാൻ എത്തിയിട്ടില്ല. കുഞ്ഞുവാവ വയറിൽ കുരുത്തതും കൂട്ടുകാരുടെ ചെറിയ കളിയാക്കുലുകൾ മാത്രമേ അവളെ ആകെ അലോസരപ്പെടുത്തിയിട്ടുള്ളൂ. ‘‘കുഞ്ഞിന്റെ ഭാഗ്യം. ഇവളുടെ ദേഹത്തു കിടന്നാൽ കുഷനിൽ കിടക്കുന്നതു

കുട്ടിക്കാലം മുതലേ തുഷാരയ്ക്ക് പൊണ്ണത്തടിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പക്ഷേ ഭാഗ്യത്തിന് അവളെ ശല്യം ചെയ്യാൻ എത്തിയിട്ടില്ല. കുഞ്ഞുവാവ വയറിൽ കുരുത്തതും കൂട്ടുകാരുടെ ചെറിയ കളിയാക്കുലുകൾ മാത്രമേ അവളെ ആകെ അലോസരപ്പെടുത്തിയിട്ടുള്ളൂ. ‘‘കുഞ്ഞിന്റെ ഭാഗ്യം. ഇവളുടെ ദേഹത്തു കിടന്നാൽ കുഷനിൽ കിടക്കുന്നതു

കുട്ടിക്കാലം മുതലേ തുഷാരയ്ക്ക് പൊണ്ണത്തടിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പക്ഷേ ഭാഗ്യത്തിന് അവളെ ശല്യം ചെയ്യാൻ എത്തിയിട്ടില്ല. കുഞ്ഞുവാവ വയറിൽ കുരുത്തതും കൂട്ടുകാരുടെ ചെറിയ കളിയാക്കുലുകൾ മാത്രമേ അവളെ ആകെ അലോസരപ്പെടുത്തിയിട്ടുള്ളൂ. ‘‘കുഞ്ഞിന്റെ ഭാഗ്യം. ഇവളുടെ ദേഹത്തു കിടന്നാൽ കുഷനിൽ കിടക്കുന്നതു

കുട്ടിക്കാലം മുതലേ തുഷാരയ്ക്ക് പൊണ്ണത്തടിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പക്ഷേ ഭാഗ്യത്തിന് അവളെ ശല്യം ചെയ്യാൻ എത്തിയിട്ടില്ല. കുഞ്ഞുവാവ വയറിൽ കുരുത്തതും കൂട്ടുകാരുടെ ചെറിയ കളിയാക്കുലുകൾ മാത്രമേ അവളെ ആകെ അലോസരപ്പെടുത്തിയിട്ടുള്ളൂ. ‘‘കുഞ്ഞിന്റെ ഭാഗ്യം. ഇവളുടെ ദേഹത്തു കിടന്നാൽ കുഷനിൽ കിടക്കുന്നതു പോലയല്ലേ...കുഞ്ഞിന് പാലു കിട്ടാതിരിക്കുമെന്നോ ഭാരം കുറയുമെന്നോ പേടിയേ വേണ്ട..തുഷാരയ്ക്ക് പോഷണം ആവശ്യത്തിൽ കൂടുതലുണ്ടല്ലോ...’’ കമന്റുകളൊക്കെ ഒരു ചിരിയിലൊതുക്കാൻ മിടുക്കിയാണ് അവൾ.

ആദ്യമായി ശരീരഭാരം മനസിനു ഭാരമുണ്ടാക്കുന്നതറിഞ്ഞത് ഗൈനക്കോളജിസ്റ്റിനെ കാണാൻ ഗർഭകാലത്തെ പതിവുപോലെ വന്നപ്പോഴാണ്. ‘‘പ്രമേഹം പിടികൂടിയല്ലോ തുഷാരാ.. ഗർഭകാലത്ത് ഇതുണ്ടായേക്കാം. എന്നാലും ഭാരം നമുക്കൽപം കുറയ്ക്കണം.’’ ഡോക്ടറുടെ വാക്കുകൾ അവൾക്ക് ആദ്യം വിശ്വസിക്കാനായില്ല. അമ്മയ്ക്കൊക്കെ ആദ്യമായി പ്രമേഹം വന്നത് അമ്പതു വയസിനു ശേഷമല്ലേ. എനിക്കു മാത്രമെന്താ ഇങ്ങനെ!

ഗർഭകാലത്തു പ്രമേഹം വരാനുള്ള കാരണം എന്താണ്?

ADVERTISEMENT

അമ്മയുടെ ശരീരം മുഴുവൻ വയറിൽ വളരുന്ന കുഞ്ഞിനായി ഒരുങ്ങുന്ന സമയമാണല്ലോ ഗർഭകാലം. രക്തത്തിൽ കൂടുതൽ ഗ്ലൂക്കോസ് ലഭ്യമാക്കാനും ശരീരം ശ്രമിച്ചുകൊണ്ടേയിരിക്കും. കുഞ്ഞിനൊന്നിനും  കുറവു വരരുതെന്ന് അമ്മ മനസ് ആശിക്കാതിരിക്കുമോ? അങ്ങനെ കൂടുതലാകുന്ന ഗ്ലൂക്കോസ് ശരീരത്തിന് ഹാനികരമാകാതെ സൂക്ഷിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോണായ ഇൻസുലിനാണ്. ഗർഭകാലത്ത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതു കാരണം ശരീരത്തിന് ഈ ഹോർമോൺ തികയാതെ വരാം. ഇതാണ് ഗർഭകാലത്തു മാത്രമുണ്ടാകുന്ന പ്രമേഹത്തിനു ( ജസ്റ്റേഷണൽ ഡയബറ്റിസ്) കാരണം.

പരിശോധിക്കേണ്ടത് എപ്പോഴാണ്?

ADVERTISEMENT


ഇന്നു കൂടുതലാളുകളിൽ ഗർഭകാല പ്രമേഹം കണ്ടുവരുന്നുണ്ട്. സ്ക്രീനിങ് വ്യാപകമായതാകണം ഇതിനു കാരണം. ആന്റിനേറ്റൽ സ്ക്രീനിങ്ങിന്റെ ഭാഗമായി ഗർഭകാല പ്രമേഹം നിർബന്ധമായും പരിശോധിക്കണം. ഇരുപത്തി നാല് ആഴ്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞുള്ള പരിശോധനയിലാണ് ഇതു ചെയ്യുന്നത്.

എഴുപത്തഞ്ചു ഗ്രാം ഗ്ലൂക്കോസ് കുടിച്ച ശേഷം രണ്ടു മണിക്കൂറിനു ശേഷമാണ് പരിശോധന. നൂറ്റിനാൽപ്പതിൽ താഴെയാണ് പരിശോധനാ ഫലമെങ്കിൽ പ്രശ്നങ്ങളില്ല. ഇതിനു മുകളിലാണ് ഫലമെങ്കിൽ തുടർപരിശോധനകൾ ചെയ്ത് പ്രമേഹം ഡോക്ടർ സ്ഥിരീകരിക്കും.

ADVERTISEMENT

ഗർഭിണിക്ക് ആരോഗ്യ പ്രശ്നങ്ങളോ അമിത ഭാരമോ  മുൻപുള്ള ഗർഭധാരണത്തിൽ പ്രമേഹമോ മറ്റു സങ്കീർണതകളോ  ഉണ്ടായിട്ടുണ്ടെങ്കിൽ, ഗർഭത്തിന്റെ തുടക്കത്തിൽ തന്നെ ഗ്ലൂക്കോസ് ടെസ്റ്റ് ചെയ്യും.

ഹൈപ്പോതൈറോയ്ഡിസം,  അമിതവണ്ണം, പി സി ഒ ഡി തുടങ്ങിയ അവസ്ഥകളുടെ ഭാഗമായും  ഗർഭകാല പ്രമേഹം കണ്ടുവരാറുണ്ട്. പാരമ്പര്യമനുസരിച്ച് അമ്പത്തഞ്ചു വയസിനു ശേഷം   പ്രമേഹരോഗ സാധ്യതയുള്ള സ്ത്രീയിൽ ഗർഭകാല പ്രമേഹം ഉണ്ടായിട്ടുണ്ടെങ്കിൽ നാൽപ്പതു വയസിനു ശേഷം രോഗം വരാൻ ഇടയുണ്ട്.  

ഗർഭകാല പ്രമേഹം സങ്കീർണതകൾക്കു കാരണമാകുമോ?

അമ്നിയോട്ടിക് ദ്രാവകം വളരെയധികം കൂടുതലുണ്ടാകുക, കുഞ്ഞിന്റെ ഭാരം കൂടുക, വളർച്ചക്കുറവ്, ജന്മ വൈകല്യങ്ങൾ തുടങ്ങി ചാപിള്ള വരെ അമ്മയുടെ പ്രമേഹം കാരണമുണ്ടായേക്കാം. കുഞ്ഞിന്റെ അനക്കം പെട്ടെന്നു നിന്നു പോകുന്ന അവസ്ഥയും പ്രമേഹമുള്ള അമ്മമാരിൽ കാണാറുണ്ട്.

കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാൻ നിരന്തരം പരിശോധനകൾ ചെയ്യേണ്ടതും രക്തസമ്മർദം മോണിറ്റർ ചെയ്യേണ്ടതും ആരോഗ്യകരമായ ഭക്ഷണരീതി തുടരേണ്ടതും ഏറ്റവും പ്രധാനമാണ്. കുഞ്ഞിന് ഭാവിയിൽ പ്രമേഹം വരാതിരിക്കാൻ മധുരം അമിതമായി ശീലിപ്പിക്കുകയുമരുത്.

ഉദാസീനമായ ജീവിതശൈലിയും പാരമ്പര്യ ഘടകങ്ങളും ഗർഭകാല പ്രമേഹത്തിനു കാരണങ്ങളാണ്. ഗർഭകാലം കഴിയുമ്പോഴേക്കും പ്രമേഹവും ഇല്ലാതാകുമെങ്കിലും ഇവരിൽ  വർഷങ്ങൾ കഴിഞ്ഞു പ്രമേഹം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

English Summary:

Gestational diabetes is a type of diabetes that develops during pregnancy. It's important to manage gestational diabetes through diet, exercise, and regular monitoring to ensure a healthy pregnancy for both mother and baby.

ADVERTISEMENT