‘പാരസെറ്റമോൾ സൂക്ഷിച്ചു വയ്ക്കരുത്, ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കണം’; കുഞ്ഞിന്റെ പനി കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുമയും പനിയും ശ്വാസകോശ പ്രശ്നങ്ങളും ആവർത്തിച്ചുവരുന്നത് കുട്ടികൾക്കിടയിൽ വളരെ വ്യാപകമാണിപ്പോൾ. ചെറിയ തോതിലാണ് അസുഖം ആരംഭിക്കുന്നതെങ്കിലും അതു പെട്ടെന്നു തീവ്രമാകാനും ആഴ്ചകളോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഒരു കുട്ടിക്ക് അസുഖം വന്നാൽ മറ്റു കുട്ടികളിലേക്ക് പെട്ടെന്നു തന്നെ വ്യാപിക്കാനിടയുണ്ട്.

ചുമയും പനിയും ശ്വാസകോശ പ്രശ്നങ്ങളും ആവർത്തിച്ചുവരുന്നത് കുട്ടികൾക്കിടയിൽ വളരെ വ്യാപകമാണിപ്പോൾ. ചെറിയ തോതിലാണ് അസുഖം ആരംഭിക്കുന്നതെങ്കിലും അതു പെട്ടെന്നു തീവ്രമാകാനും ആഴ്ചകളോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഒരു കുട്ടിക്ക് അസുഖം വന്നാൽ മറ്റു കുട്ടികളിലേക്ക് പെട്ടെന്നു തന്നെ വ്യാപിക്കാനിടയുണ്ട്. പനിയോടൊപ്പം കുഞ്ഞിന് എളുപ്പം ദഹിക്കുന്നതും പോഷകപ്രദവുമായ ഭക്ഷണം നൽകാനും ആവശ്യത്തിനു വെള്ളം കുടിപ്പിക്കാനും ശ്രദ്ധിക്കണം.
കുഞ്ഞിന്റെ പനി കുറയാൻ
∙ ശരീര താപനില കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇളംചൂടുവെള്ളത്തിൽ തുണി നനച്ചു ദേഹം തുടയ്ക്കാം.
∙ പാരസെറ്റമോൾ പോലെയുള്ള പനി കുറയാനുള്ള മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ഒരിക്കൽ തുറന്നു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കണം. ഒന്നോ രണ്ടോ മാസത്തിനു ശേഷം പനിയുണ്ടാകുമ്പോൾ അതേ മരുന്ന് ഉപയോഗിക്കുന്നതിനു പകരം പുതിയ മരുന്നു വാങ്ങുകയാണു വേണ്ടത്.
∙ പനിയുള്ള കുട്ടികൾക്കു ധാരാളം വെള്ളം കുടിക്കാൻ നൽകണം. താപനിലയിൽ വ്യത്യാസമുണ്ടാകുന്നതു മൂലം ശരീരത്തിൽ ജലനഷ്ടമുണ്ടാകുന്നതു തടയാന്‍ വെള്ളം കുടിക്കുന്നതു സഹായിക്കും. തിളപ്പിച്ചാറിയതോ ഇളംചൂടുള്ളതോ ആയ വെള്ളമാണു നൽകേണ്ടത്.
∙ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, കഴിക്കാതിരിക്കുക, ശരീരത്തിൽ തിണർപ്പുകൾ, പാടുകൾ, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവു കുറയുക, ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടുക, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഭക്ഷണം ചെറിയ അളവിൽ തുടർച്ചയായി നൽകാം.
∙ മാങ്ങ, പപ്പായ, പേരയ്ക്ക പോലെ നമ്മുടെ നാട്ടിൽ അതാതു സീസണിൽ ലഭ്യമാകുന്ന നാടൻ പഴങ്ങൾ നൽകാം.
∙ ചൂടുള്ള പാനീയങ്ങൾ കുറെശ്ശെയായി കുടിക്കാൻ നൽകുക. ഉപ്പു ചേർത്ത കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, ഇളനീർ എന്നിവ നല്ലതാണ്.
∙ അസുഖം പൂർണമായും ഭേദമാകും വരെ വിശ്രമിക്കണം. സ്കൂളിൽ വിടുന്നത് അസുഖം ശരിക്കും മാറിയശേഷം മതി.