‘ഏഴു മണിക്കു ശേഷം കാപ്പി വേണ്ട, ഉറക്കഗുളികകൾ ശീലമാക്കരുത്’; നന്നായി ഉറങ്ങാൻ ഇക്കാര്യങ്ങള്‍ ചെയ്യാം Unlock the Secrets to a Good Night Sleep
ദിവസം എട്ടു മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. മാനസിക സംഘര്‍ഷം, ഇൻസോമ്നിയ (ഉറക്കമില്ലായ്മ), ഒബ്സ്ട്രക്ടീവ് സ്‍ലീപ് അപ്നിയ (OSA), ഉറക്കത്തിലെ സംസാരം, ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എഴുന്നേറ്റു നടക്കൽ,

ദിവസം എട്ടു മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. മാനസിക സംഘര്‍ഷം, ഇൻസോമ്നിയ (ഉറക്കമില്ലായ്മ), ഒബ്സ്ട്രക്ടീവ് സ്‍ലീപ് അപ്നിയ (OSA), ഉറക്കത്തിലെ സംസാരം, ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എഴുന്നേറ്റു നടക്കൽ, ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ദിവസവും നല്ല ഉറക്കം ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ അറിയാം.
∙ ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. വയറു നിറയെ കഴിച്ചയുടൻ ഉറങ്ങാൻ കിടന്നാൽ വയറിന് അസ്വസ്ഥതയും നെഞ്ചെരിച്ചിലും അനുഭവപ്പെടാം.
∙ ദിവസം 30 മിനിറ്റെങ്കിലും ഇളം വെയിൽ കൊള്ളുക. സൺഗ്ലാസ്സസ് ഉപയോഗിക്കരുത്. ‘ഹോർമോൺ ഓഫ് ഡാർക്ക്നെസ്’ എന്നറിയപ്പെടുന്ന മെലാടോണിൻ ഇരുട്ടിലാണ് ഉൽപാദിക്കപ്പെടുന്നതെങ്കിലും പകൽസമയം ഏൽക്കുന്ന സൂര്യപ്രകാശമാണതിന് ഉത്തേജനം.
∙ പതിവായുള്ള വ്യായാമം ഉറക്കത്തിനു ഗുണം ചെയ്യും.
∙ ഇരുട്ടുള്ള മുറിയിൽ ശാന്തമായ അന്തരീക്ഷത്തിൽ ഇളം തണുപ്പിൽ ഉറങ്ങുക. തികച്ചും ശാന്തമായ ചുറ്റുപാടിൽ ഉറങ്ങാൻ കഴിയാത്തവർക്ക് വൈറ്റ് നോയിസ്‍ (ഫാനിന്റെയോ എയർ കൂളറിന്റെയോ പോലുള്ള മുരൾച്ച ശബ്ദം) ഉപയോഗിക്കാം.
∙ കട്ടിലിൽ കിടന്നുള്ള ടിവി കാഴ്ച, മൊബൈൽ ഉപയോഗം എന്നിവ വേണ്ട.
കിടന്ന് 20 മിനിറ്റായിട്ടും ഉറക്കം വരുന്നില്ലെങ്കിൽ എഴുന്നേറ്റു മാറിയിരുന്ന് പുസ്തകം വായിക്കുകയോ പാട്ടു കേൾക്കുകയോ ചെയ്യുക. ഉറക്കം വരുമ്പോൾ മാത്രം കിടക്കുക.
∙ വൈകിയുള്ള കാപ്പി കുടി ഉറക്കത്തെയും വൈകിപ്പിക്കും. ഏഴുമണിക്കു ശേഷം കാപ്പി വേണ്ട.
∙ പ്രായമാകുമ്പോൾ സ്വാഭാവികമായും ഉറക്കം കുറയും. വെളുപ്പാൻ കാലമാകുമ്പോഴേക്കും ഉണർന്നു കിടക്കുന്ന സ്ഥിതി വരാം. അതുകൊണ്ട് പ്രായമായവർ കഴിവതും പകലുറങ്ങരുത്.
∙ രാത്രി കുടിക്കാനുള്ള വെള്ളം ബെഡ്റൂമിൽ വയ്ക്കുക. കിടന്നതിനുശേഷം എണീറ്റു പോകേണ്ട അവസ്ഥ ഒഴിവാക്കുക. ഉറക്ക ഗുളികകൾ ശീലമാക്കരുത്.