ഹൃദയാരോഗ്യം കൂട്ടാനും പ്രതിരോധശക്തി വർദ്ധിപ്പക്കാനും കഴിക്കാം കദളിപ്പഴം... അറിയാം മറ്റ് ആരോഗ്യ ഗുണങ്ങൾ... Red Bananas: A Healthy Choice for Digestion and Weight Management
കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ധാരാളമായി കാണുന്ന ചുവന്ന തൊലിയുള്ള കദളിപ്പഴത്തെ പലരും വേണ്ടത്ര ഗൗനിക്കാറില്ല. മഞ്ഞ നിറമുള്ള പഴങ്ങളെ അപേക്ഷിച്ച് ഇതിനെ മാർക്കറ്റിൽ കുറവായിട്ടാണ് കാണുന്നതെന്നു കരുതി പോഷകങ്ങളുടെ കാര്യത്തിൽ കദളി ഒട്ടും പുറകിലല്ല. സാധാരണ പഴത്തേക്കാൾ അൽപ്പം മധുരം കൂടുതലും ഒരു

കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ധാരാളമായി കാണുന്ന ചുവന്ന തൊലിയുള്ള കദളിപ്പഴത്തെ പലരും വേണ്ടത്ര ഗൗനിക്കാറില്ല. മഞ്ഞ നിറമുള്ള പഴങ്ങളെ അപേക്ഷിച്ച് ഇതിനെ മാർക്കറ്റിൽ കുറവായിട്ടാണ് കാണുന്നതെന്നു കരുതി പോഷകങ്ങളുടെ കാര്യത്തിൽ കദളി ഒട്ടും പുറകിലല്ല. സാധാരണ പഴത്തേക്കാൾ അൽപ്പം മധുരം കൂടുതലും ഒരു നേരിയ പുളിരസവും ചേർന്നതാണ് ഇതിന്റെ സ്വാദ്. പൊതുവേ പഴത്തിനുള്ളതിനേക്കാൾ ക്രീമിയായൊരു പ്രകൃതമാണ് ഈ പഴത്തിന്.
പൊട്ടാസ്യം, വൈറ്റമിൻ സി, വൈറ്റമിൻ ബി6, മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളമുള്ള കദളിപ്പഴത്തിൽ കൊഴുപ്പ് തീരെയില്ല.
കദളിപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
∙ മെച്ചപ്പെട്ട ദഹനം
നാരുകൾ ഏറെയുള്ളതു കാരണം ഇത് ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്തും.. അതുവഴി ദഹനം കൃത്യമാകുകയും മലബന്ധം ഇല്ലാതാകുകയും ചെയ്യും.
∙ ശരീര വണ്ണം ക്രമീകരിക്കാൻ ഉത്തമം
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കദളിപ്പഴം മാത്രം സ്നാക്കിനു പകരം കഴിക്കുന്നത് നല്ലതാണ്. ഇത് നിറവ് തോന്നിക്കുകയും ഒപ്പം വീണ്ടും ലഘു ഭക്ഷണം കഴിക്കാനുള്ള ത്വര ഇല്ലാതാക്കുകയും ചെയ്യും.
വണ്ണം വെയ്ക്കണമെന്നുള്ളവർ പഴത്തിനൊപ്പം പാലും നട്സും ചേർത്താൽ ശരീരഭാരം കൂട്ടാം.
∙ ഹൃദയത്തിന്റെ കൂട്ട്
കദളിപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായകരമാണ്. അത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. കൃത്യമായി കഴിച്ചാൽ ഹൈപ്പർ ടെൻഷൻ കുറയ്ക്കാനും നല്ലതാണ്.
∙ ഊർജ്ജം നിലനിർത്താനുള്ള വഴി
കദളിപ്പഴത്തിലുള്ള സ്ലോ– റിലീസിങ്ങ്– കാർബോഹൈഡ്രേറ്റുകൾ ഊർജ്ജം ദീർഘ നേരത്തേക്ക് നിലനിർത്താൻ സഹായിക്കും.. വർക്കൗട്ടിന് മുൻപും മറ്റും ഇവ കഴിക്കാം. അനാരോഗ്യകരമായ മധുരമുള്ള പലഹാരങ്ങളും പാനീയങ്ങളും ഒഴിവാക്കാം..
∙ ചർമത്തിന്റേയും മുടിയുടേയും ആരോഗ്യം വർദ്ധിപ്പിക്കും
വൈറ്റമിൻ സിയും ആന്റീ ഓക്സിഡന്റുകളും കൂടുതലുള്ളതു കൊണ്ട് അത് കഴിക്കുന്നത് ചർമം, മുടി എന്നിവ ആരോഗ്യകരമാക്കി വയ്ക്കും. തെളിഞ്ഞ ചർമവും കരുത്തുറ്റ മുടിയും ലഭിക്കാൻ ഇത് സഹായിക്കും.
∙ രോഗപ്രതിരോധത്തിന് ഒപ്പം കൂട്ടാം
കദളിപ്പഴത്തിലുള്ള പോഷകങ്ങൾക്ക് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകും.. എളുപ്പം പനിയും ജലദോഷവുമൊക്കെ വരുന്നവർ ഡോക്ടറോട് ചോദിച്ച് ഇത് ഡയറ്റിൽ ചേർക്കുക.