വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ചെറുകടികൾക്ക് പകരം മത്തങ്ങാക്കുരുവിനെ കൂടെക്കൂട്ടാം.... Replace Unhealthy Snacks With Pumpkin Seeds
എത്ര നന്നായി വ്യായാമം ചെയുന്നു... പാകത്തിനുള്ള ഭക്ഷണവും... എന്നിട്ടും വണ്ണം കുറയുന്നില്ല എന്ന് പരാതി പറയുന്നവരിൽ കുറച്ചു പേരുടെ കാര്യത്തിലെങ്കിലും വില്ലനാകുന്നത് അനാരോഗ്യകരമായ ചെറുകടി ശീലമാണ്. ചോറും കറിയുമൊക്കെ ഒഴിവാക്കിയാലും പലരും രാവിലെയും വൈകുന്നേരവും ഒരു ചെറിയ ചെറുകടിയല്ലേ.... എന്നോർത്ത്

എത്ര നന്നായി വ്യായാമം ചെയുന്നു... പാകത്തിനുള്ള ഭക്ഷണവും... എന്നിട്ടും വണ്ണം കുറയുന്നില്ല എന്ന് പരാതി പറയുന്നവരിൽ കുറച്ചു പേരുടെ കാര്യത്തിലെങ്കിലും വില്ലനാകുന്നത് അനാരോഗ്യകരമായ ചെറുകടി ശീലമാണ്. ചോറും കറിയുമൊക്കെ ഒഴിവാക്കിയാലും പലരും രാവിലെയും വൈകുന്നേരവും ഒരു ചെറിയ ചെറുകടിയല്ലേ.... എന്നോർത്ത് എണ്ണ/മധുര പലഹാരങ്ങൾ കഴിക്കും. ഫലമോ കുറയാതെ ബുദ്ധിമുട്ടിക്കുന്ന വണ്ണവും.
ചീസും സോസുകളും ചേർന്ന ജംങ്ക് ഫൂഡ് മാത്രമല്ല വണ്ണം കൂട്ടുന്നത് ദിവസേന കഴിക്കുന്ന എണ്ണയിൽ വറുത്ത വറപൊരി പലഹാരങ്ങളും പ്രശ്നമാണ്. ഇതൊഴിവാക്കിയാൽ തന്നെ പാതി യുദ്ധം ജയിച്ചു. എന്നാൽ എളുപ്പത്തിൽ കഴിക്കാവുന്ന വറപൊരികൾക്കു പകരം എന്ത്? പയറു പുഴുങ്ങിയതോ, ഫലങ്ങൾ നുറുക്കിയതോ എന്നൊക്കെ പറയുമ്പോൾ തിരക്കിട്ട ഓട്ടത്തിനിടെ പലർക്കും ഇതൊക്കെ ഒരുക്കിയെടുക്കാനുള്ള സമയം കിട്ടാറില്ല.
എന്നാൽ വലിയ തയ്യാറെടുപ്പും നുറുക്കലും വറുക്കലും ഒന്നും വേണ്ടാത്ത ഒരു ഹെൽത്തി സ്നാക്ക് ഓപ്ഷനാണ്– മത്തങ്ങാക്കുരു. പല ഡ്രൈഫ്രൂട്ട്സ് കടകളിലും സൂപ്പർ മാർക്കറ്റിലും ഇന്നവ സുലഭമായതു കൊണ്ട് തന്നെ ഇതൊക്കെ എവിടുന്ന് സംഘടിപ്പിക്കും എന്ന ആവലാതിയും വേണ്ട.
കുറച്ച് അധികം വാങ്ങി വായു കടക്കാത്ത കുപ്പിയിലിട്ട് ദീഘകാലം സൂക്ഷിക്കാമെന്നതും ഇവയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നു.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, വൈറ്റമിനുകൾ, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, ആന്റീഓക്സിഡന്റുകള്‍ തുടങ്ങി പല പോഷകങ്ങളും ഈ ഇത്തിരിക്കുഞ്ഞൻമാരിൽ ഒളിച്ചിരിപ്പുണ്ട്.. ഇത് ഹൃദയാരോഗ്യത്തിനും അസ്ഥികളെ ബലപ്പെടുത്താനും പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഏറെ നല്ലതാണ്. കഴിച്ചാൽ നിറവ് തോന്നിക്കും എന്നതാണ് ഇവയെ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട വസ്തുവാക്കി തീർക്കുന്നത്.
ഊണിനും അത്താഴത്തിനും ഇടയ്ക്ക് ഇവ കഴിക്കുന്നത് വഴി ധാരാളം ഭക്ഷണം കഴിക്കാനുള്ള ത്വരയും കുറയും.
-ഇവ ചെറിയ കുപ്പിയിലാക്കി ബോഗിൽ കരുതാം. തനിച്ചോ മറ്റ് വിത്തുകൾക്കോ മറ്റ് ഡ്രൈഫ്രൂട്ട്സിനോടൊപ്പമോ ഒക്കെ കഴിക്കാം.
– ഓവർ നൈറ്റ് ഓട്സിനൊപ്പവും അല്ലാതെ ഓട്സ് ഉണ്ടാക്കുമ്പോഴും അതിൽ ചേർക്കാം.
– സാലഡുകൾക്കൊപ്പം ചേർത്തു കഴിക്കാം
– ഉപ്പും മസാലകളും ഒന്നും ചേർക്കാതെ ചുട്ടു കഴിക്കാം
– സ്മൂത്തിയിലേക്ക് ഇട്ട് അടിച്ചു കുടിക്കാം
– തൈര്, യോഗേട്ട് എന്നിവയ്ക്കൊപ്പം കഴിക്കാം.
ദിവസത്തിൽ ഒരു കൈപ്പിടിയോളം (ഏറിയാൽ 30 ഗ്രാം) മാത്രമായി മത്തങ്ങാവിത്തുകളുടെ അളവ് പരിമിതപ്പെടുത്താൻ ശ്രദ്ധിക്കുക.