ജീവന്‍ അപകടത്തിലാക്കും ഡീപ് വെയിന്‍ ത്രോംബോസിസ്; ലക്ഷണങ്ങൾ, സങ്കീർണതകൾ അറിയാം What is Deep Vein Thrombosis?
എന്താണ് ഡീപ് വെയിന്‍ ത്രോംബോസിസ്? ഏറ്റവും അപകടകാരിയായ രോഗമാണ് ഡീപ് വെയിന്‍ ത്രോംബോസിസ്. കാലിലെ ഞരമ്പിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലാണ് ഡീപ് വെയിൽ ത്രോംബോസിസ് (DVT). സാധാരണയായി കാലുകളിലെ ഞരമ്പുകളിലാണ് ഡിവിടി ഉണ്ടാകുന്നത്. എന്നാൽ അവ ശരീരത്തിന്റെ മറ്റെവിടെയും സംഭവിക്കാം, ഉദാഹരണത്തിന് കൈകൾ അല്ലെങ്കിൽ
എന്താണ് ഡീപ് വെയിന്‍ ത്രോംബോസിസ്? ഏറ്റവും അപകടകാരിയായ രോഗമാണ് ഡീപ് വെയിന്‍ ത്രോംബോസിസ്. കാലിലെ ഞരമ്പിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലാണ് ഡീപ് വെയിൽ ത്രോംബോസിസ് (DVT). സാധാരണയായി കാലുകളിലെ ഞരമ്പുകളിലാണ് ഡിവിടി ഉണ്ടാകുന്നത്. എന്നാൽ അവ ശരീരത്തിന്റെ മറ്റെവിടെയും സംഭവിക്കാം, ഉദാഹരണത്തിന് കൈകൾ അല്ലെങ്കിൽ
എന്താണ് ഡീപ് വെയിന്‍ ത്രോംബോസിസ്? ഏറ്റവും അപകടകാരിയായ രോഗമാണ് ഡീപ് വെയിന്‍ ത്രോംബോസിസ്. കാലിലെ ഞരമ്പിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലാണ് ഡീപ് വെയിൽ ത്രോംബോസിസ് (DVT). സാധാരണയായി കാലുകളിലെ ഞരമ്പുകളിലാണ് ഡിവിടി ഉണ്ടാകുന്നത്. എന്നാൽ അവ ശരീരത്തിന്റെ മറ്റെവിടെയും സംഭവിക്കാം, ഉദാഹരണത്തിന് കൈകൾ അല്ലെങ്കിൽ
എന്താണ് ഡീപ് വെയിന്‍ ത്രോംബോസിസ്?
ഏറ്റവും അപകടകാരിയായ രോഗമാണ് ഡീപ് വെയിന്‍ ത്രോംബോസിസ്. കാലിലെ ഞരമ്പിൽ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലാണ് ഡീപ് വെയിൽ ത്രോംബോസിസ് (DVT). സാധാരണയായി കാലുകളിലെ ഞരമ്പുകളിലാണ് ഡിവിടി ഉണ്ടാകുന്നത്. എന്നാൽ അവ ശരീരത്തിന്റെ മറ്റെവിടെയും സംഭവിക്കാം, ഉദാഹരണത്തിന് കൈകൾ അല്ലെങ്കിൽ വയറ് എന്നീ ഭാഗങ്ങളില്‍. രക്തം കട്ടപിടിക്കുന്നതിന് സമീപമുള്ള വേദനയും വീക്കവുമാണ് ഡിവിടിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരിൽ നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ...
ഡിവിടിയുടെ ലക്ഷണങ്ങള്‍
. കാലിന്റെയോ കൈയുടെയോ ഒരു വശത്ത് മാത്രം നീര് അഥവാ വീക്കം ഉണ്ടാകുന്നു. (ചിലപ്പോൾ, ഇത് പെട്ടെന്ന് സംഭവിക്കുന്നു)
. നിൽക്കുമ്പോഴോ, നടക്കുമ്പോഴോ കാലിലോ കൈയിലോ വേദന അനുഭവപ്പെടുന്നു
. കാലിന്റെയോ കൈയുടെയോ ഭാഗത്ത് ചൂട് അനുഭവപ്പെടുന്നു
. നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്നു
. സാധാരണത്തെക്കാൾ വലുപ്പമുള്ള സിരകൾ ചര്‍മ്മത്തിന് മുകളില്‍ കാണപ്പെടുന്നു
. ശക്തമായ വയറുവേദന (രക്തം കട്ടപിടിച്ച് വയറിനുള്ളിലെ സിരകളെ ബാധിക്കുമ്പോൾ)
. പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന, കാഴ്ചയിലെ മാറ്റങ്ങൾ, പക്ഷാഘാതം പോലുള്ള ലക്ഷണങ്ങൾ കൂടാതെ അപസ്മാരം (രക്തം കട്ടപിടിക്കുന്നത് തലച്ചോറിലെ സിരകളെ ബാധിക്കുമ്പോൾ)
ചിലരില്‍ ഡിവിടി ഉണ്ടായത് പെട്ടെന്ന് അറിയില്ല. ഇതോടെ കട്ടപിടിച്ച രക്തം കാലിൽ നിന്നോ, കൈയിൽ നിന്നോ മാറി ശ്വാസകോശത്തിലേക്ക് സഞ്ചരിക്കും. പൾമണറി എംബോളിസമാണ് (PE) സംഭവിക്കുന്നതോടെ നെഞ്ചുവേദന, ശ്വാസതടസ്സം, രക്തത്തോടു കൂടിയ ചുമ, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.
ഡീപ് വെയിന്‍ ത്രോംബോസിസ് രോഗികളെ ഉടന്‍തന്നെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങള്‍ മാറുമോ എന്ന് കരുതി കാത്തിരിക്കരുത്. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ സങ്കീർണതകള്‍ തടയാന്‍ ഉടന്‍ തന്നെ ചികിത്സ തേടുക.
ഡീപ് വെയിന്‍ ത്രോംബോസിസിന്റെ കാരണങ്ങൾ
കാറിലോ, ബസിലോ, ട്രെയിനിലോ, വിമാനത്തിലോ ഉള്ള ദൂരയാത്രയില്‍ ദീർഘനേരം ഒരേ പോലെ ഇരിക്കുന്നത് സിരയിലെ രക്തയോട്ടം മന്ദഗതിയിലാക്കും. യാത്ര കാരണം നാല് മണിക്കൂറിൽ കൂടുതൽ അനങ്ങാതിരിക്കുമ്പോള്‍ ഡീപ് വെയിന്‍ ത്രോംബോസിസ് സംഭവിക്കാം.
അസ്ഥി ഒടിവ് പോലുള്ള പരുക്കുകൾ, കാൻസർ അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള അവസ്ഥകൾ, ശരീരത്തിലും രക്തക്കുഴലുകളിലും ഉയർന്ന അളവിൽ വീക്കം, ശരീരത്തിന്റെ സ്വാഭാവിക ചലനം കുറയുന്നത്, രക്തം കട്ടപിടിക്കുന്നത് വർധിപ്പിക്കുന്ന അവസ്ഥകൾ എന്നിവ ഡീപ് വെയിന്‍ ത്രോംബോസിസിന് കാരണമാകാം.
ഡിവിടിയുടെ അപകട ഘടകങ്ങൾ
ചില ആളുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന തകരാര്‍ ഉണ്ടായിരിക്കാം. ഡീപ് വെയിന്‍ ത്രോംബോസിസിന്റെ അപകട ഘടകങ്ങൾ അറിയാം
. കാൻസറും കീമോതെറാപ്പി പോലുള്ള അനുബന്ധ ചികിത്സകളും
. ഗർഭിണിയായിരിക്കുക അല്ലെങ്കിൽ അടുത്തിടെ കുഞ്ഞിന് ജന്മം നൽകുക
. 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ
. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവര്‍
. ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവര്‍
. വെരിക്കോസ് വെയ്ന്‍ രോഗികളില്‍
. ഗര്‍ഭ നിരോധന ഗുളികകൾ അല്ലെങ്കിൽ ഹോർമോൺ തെറാപ്പി എടുക്കുന്നവരില്‍
. അമിതഭാരം ഉള്ളവരില്‍
. ഹൃദയസ്തംഭനം, ശ്വാസകോശ രോഗം അല്ലെങ്കിൽ വൃക്ക രോഗം ഉള്ളവരില്‍
ഡിവിടിയുടെ സങ്കീർണതകൾ
പെട്ടെന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ DVT ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
പൾമണറി എംബോളിസം (PE) : രക്തത്തിലൂടെ സഞ്ചരിക്കുന്ന രക്തക്കട്ടകള്‍ ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ കുടുങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
പോസ്റ്റ്-ത്രോംബോട്ടിക് സിൻഡ്രോം : സിരകളുടെ വാൽവുകൾക്കും ആന്തരിക പാളിക്കും കേടുപാടുകൾ സംഭവിക്കുന്നതിനാൽ ഇത് സംഭവിക്കാം, ഇത് രക്തം ആവശ്യത്തിലധികം അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് സിരകൾക്കുള്ളിലെ മർദ്ദം വർധിപ്പിക്കുകയും കാലുകളിൽ വേദനയും വീക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മാസങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ടുനിൽക്കും.
ഡിവിടിയുടെ ചികിത്സ
ഡിവിടിയുടെ കൃത്യമായ ചികിത്സ രക്തം കട്ടപിടിക്കുന്നതിന്റെ സ്ഥാനത്തെയും സങ്കീർണതകൾക്കുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. രക്തം നേർപ്പിക്കുന്നതിനു ആന്റികോഗുലന്റ് മരുന്ന് നൽകേണ്ടി വന്നേക്കാം. ഇത് കൂടുതൽ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കും. മാസങ്ങളോളം അല്ലെങ്കില്‍ ജീവിതകാലം മുഴുവനും രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ കുറയ്ക്കാൻ കംപ്രഷൻ സ്റ്റോക്കിങ്സ് ധരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചേക്കാം.
ഡിവിടി തടയാൻ കഴിയുമോ?
ഡിവിടി തടയാൻ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം.
. വിമാനത്തിലോ, ട്രെയിനിലോ, കാറിലോ മണിക്കൂറുകളോളം യാത്ര ചെയ്യുകയാണെങ്കിൽ ഓരോ ഒന്ന് അല്ലെങ്കിൽ 2 മണിക്കൂറിലും എഴുന്നേൽക്കുക, നടക്കുക.
. കാഫ് സ്ട്രെച്ചുകൾ അല്ലെങ്കിൽ കുതികാൽ ലിഫ്റ്റുകൾ പോലുള്ള വ്യായാമങ്ങൾ ചെയ്യുക.
. ധാരാളം വെള്ളം കുടിക്കുക.
. മദ്യം അല്ലെങ്കിൽ കഫീൻ എന്നിവ ഒഴിവാക്കുക, കാരണം ഇവ നിർജ്ജലീകരണത്തിന് കാരണമാകും.
. കംപ്രഷൻ സ്റ്റോക്കിങ്സ് ധരിക്കുക.
. നടക്കാൻ കഴിയുന്നില്ലെങ്കിൽ പോലും, സാധ്യമാകുമ്പോഴെല്ലാം കാലുകൾ ചലിപ്പിക്കുക.
. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കൽ, പതിവായി വ്യായാമം എന്നിവ ഡിവിടി സാധ്യതകള്‍ കുറയ്ക്കും.