ശ്വാസകോശത്തിന്റെ ആരോഗ്യത്തെ തളർത്തുന്ന സമയമാണ് വേനൽ. ഉയർന്ന പൊടിപടലവും അന്തരീക്ഷ മലിനീകരണവും തുടർച്ചയായ തുമ്മലിനും ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണമാകും. ഇതു കൂടാതെ അഡിനോ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് തുടങ്ങിയവ കാരണമുള്ള അണുബാധകൊണ്ടുള്ള ചുമയും തുമ്മലും ശ്വാസതടസ്സവും വേറെ.

ശ്വാസകോശത്തിന്റെ ആരോഗ്യത്തെ തളർത്തുന്ന സമയമാണ് വേനൽ. ഉയർന്ന പൊടിപടലവും അന്തരീക്ഷ മലിനീകരണവും തുടർച്ചയായ തുമ്മലിനും ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണമാകും. ഇതു കൂടാതെ അഡിനോ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് തുടങ്ങിയവ കാരണമുള്ള അണുബാധകൊണ്ടുള്ള ചുമയും തുമ്മലും ശ്വാസതടസ്സവും വേറെ. ഇതി ൽ തന്നെ ചിലത് കോവിഡ് കേസുകളാകാം. സ്ത്രീകൾക്കു തുടർച്ചയായുള്ള ചുമയും തുമ്മലും കാരണം അറിയാതെ മൂത്രം പോകുന്ന അവസ്ഥയും കൂടുന്നതായി (സ്ട്രെസ് ഇൻകോന്റിനൻസ്) കാണാം. വർഷങ്ങളോളം ആസ്മ അലട്ടാതിരുന്നവരിലേക്ക് അസുഖം തിരിക വരുന്ന പ്രവണത, മരുന്നും ഇൻഹെയ്‌ലറും ആവശ്യമില്ലാതിരുന്നവർക്കു പോലും അത് വേണ്ടി വരുന്ന അവസ്ഥയുമുണ്ട്. 

ശീലിക്കാം പ്രതിരോധ മാർഗങ്ങൾ

ADVERTISEMENT

∙ ശ്വാസകോശ ആരോഗ്യസംരക്ഷണത്തിനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കാം. പുകവലി പാടെ ഉപേക്ഷിക്കാം. വേനൽക്കാലത്തു തുടർച്ചയായി വെയിലേറ്റു ജോലി ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കാം. 

∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക. പലതരം ആപ്പുകൾ വഴിയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വെബ്സൈറ്റ് നോക്കിയാലും മനസ്സിലാകും. ശ്വാസകോശ പ്രശ്നമുള്ളവർ ഇവ നോക്കി മലിനീകരണതോത് കൂടിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നാൽ മുൻകരുതലുകളെടുക്കുക. 

ADVERTISEMENT

∙ വേനൽക്കാലത്ത് ജലനഷ്ടം കൂടുതലായിരിക്കും. ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുന്നതു ശീലിക്കുക. ഹൃദയ– വൃക്ക രോഗങ്ങളുള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക.   

∙ വേനൽക്കാലത്തു മദ്യം മാത്രമല്ല, ചായയും കാപ്പിയും പോലും കഴിവതും ഒഴിവാക്കണം. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കുക. കാപ്പി, കാപ്പിയടങ്ങിയ ചോക്‌ലെറ്റ്, ഐസ്ക്രീമുകൾ ഇവയൊക്കെ ഒഴിവാക്കാം. 

ADVERTISEMENT

 ∙ കിടപ്പുമുറി എന്നും വൃത്തിയാക്കാം. പൊടി ഒട്ടുമില്ലെന്ന് ഉറപ്പു വരുത്താം. മുറി വൃത്തിയാക്കുമ്പോൾ കഴിവതും മാസ്ക് വച്ചിട്ടു വേണം വൃത്തിയാക്കാൻ. 

 ∙ അടുക്കള വായുസഞ്ചാരമുള്ളതാണെന്നു ഉറപ്പാക്കുക. വായുസഞ്ചാരം കുറഞ്ഞ അടുക്കളയിലെ പാചകം പലരിലും ശ്വാസകോശ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. 

∙ ഉച്ച സമയത്തുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. പകലും വൈകുന്നേരവും രാത്രിയും യാത്ര ചെയ്യുക.

 ∙ ചുമ വരുമ്പോഴേക്കും പലതരം ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന രീതി വ്യാപകമാണ്. ഇവ അമിതമായി കഴിച്ചാൽ ആന്റിബയോട്ടിക് റസിസ്റ്റൻസ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറയ്ക്കുക. 

കടപ്പാട്: ഡോ. പി.എസ്. ഷാജഹാൻ, പ്രഫസർ ഓഫ് പൾമനറി മെഡിസിൻ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. 

Protecting Your Lungs During Summer: Key Preventive Measures:

Summer poses significant threats to lung health due to increased dust and pollution, leading to coughs, colds, and breathing difficulties. Implementing preventive measures like mask-wearing, proper hydration, and avoiding peak sun exposure can protect your respiratory system.