മുട്ട ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സാൽമോണല ബാക്റ്റീരിയ കാരണമുള്ള ഭക്ഷ്യവിഷബാധ വരാം The Importance of Proper Egg Storage
ഓ... മുട്ട സൂക്ഷിക്കുന്നതിലൊക്കെ ഇപ്പോ എന്തു ശ്രദ്ധിക്കാൻ? പൊതിയഴിക്കുക ഫ്രിഡ്ജിന്റെ വാതിലിനരികിലുള്ള ഇടത്തേക്ക് അവ ഒന്നൊന്നായി എടുത്ത് അടുക്കി വയ്ക്കുക. തീർന്നു... എന്നാൽ തീർന്നില്ല! അവിടുന്ന് തുടങ്ങുന്നേയുള്ളൂ... മുട്ട ശ്രദ്ധിച്ചു സൂക്ഷിച്ചു വച്ചില്ലെങ്കിൽ അതിൽ നിന്നുള്ള സാൽമോണല എന്ന ബാക്ടീരിയ

ഓ... മുട്ട സൂക്ഷിക്കുന്നതിലൊക്കെ ഇപ്പോ എന്തു ശ്രദ്ധിക്കാൻ? പൊതിയഴിക്കുക ഫ്രിഡ്ജിന്റെ വാതിലിനരികിലുള്ള ഇടത്തേക്ക് അവ ഒന്നൊന്നായി എടുത്ത് അടുക്കി വയ്ക്കുക. തീർന്നു...
എന്നാൽ തീർന്നില്ല! അവിടുന്ന് തുടങ്ങുന്നേയുള്ളൂ... മുട്ട ശ്രദ്ധിച്ചു സൂക്ഷിച്ചു വച്ചില്ലെങ്കിൽ അതിൽ നിന്നുള്ള സാൽമോണല എന്ന ബാക്ടീരിയ വഴി നിങ്ങൾക്ക് ഭക്ഷ്യവിഷബാധയുണ്ടായേക്കാം.. വയറിളക്കം, ഛർദ്ദി, പനി, വയറു കോച്ചിപ്പിടുത്തം, വയറു വേദന തുടങ്ങി പലതുമായി ഇത് പ്രത്യക്ഷപ്പെടാം.
മുട്ട വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം കർട്ടൺ തുറന്ന് അവയുടെ തോടിൽ ചെറിയ വിള്ളലുകൾ പോലുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടു വാങ്ങുക എന്നതാണ്. സൂപ്പർമാർക്കറ്റിൽ നിന്നും മറ്റും വാങ്ങുമ്പോൾ കൃത്യമായി റെഫ്രിജറേറ്റ് ചെയ്തിരിക്കുന്നവ തന്നെ വാങ്ങാൻ നോക്കുക.
മുട്ട വാങ്ങി ഒരു കുഴിവുള്ള പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മുട്ട സാവധാനം ഇടാം. മുട്ട താഴേക്ക് പോയി കിടക്കുന്നുവെങ്കിൽ അത് കേടില്ലാത്താണെന്ന് അർഥം. മുട്ട വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അതു പഴയതാകാനാണ് സാധ്യത.
മുട്ട സൂക്ഷിക്കേണ്ടതിങ്ങനെ...
– മുട്ട വാങ്ങുന്ന കാർട്ടൻ ബോക്സുകളിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
– കഴിവതും 4 ഡിഗ്രിയിൽ താഴേ താപനില നിലനിർത്തുക.
– ഫ്രിഡ്ജിന്റെ വാതിലിന്റെ അരികിലുള്ള ഇടത്തല്ല മറിച്ച് ഫ്രിഡ്ജിന്റെ നടുക്കുള്ള ഭാഗത്താണ് മുട്ട സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിന്റെ വാതിലിനരികിൽ താപനിലയ്ക്ക് വ്യത്യാസങ്ങൾ വന്നേക്കാം, നടുവിലാകുമ്പോൾ അത് ഏറെക്കുറേ ഒരേ പോലെയായിരിക്കും. ഇത് മുട്ടയെ ആരോഗ്യകരമായിരിക്കാൻ സഹായിക്കും.
– മൂന്ന് മുതൽ അഞ്ച് ആഴ്ച്ച വരെയാണ് മുട്ട ഫ്രിഡ്ജിൽ വച്ച് കേടു കൂടാതെ ഉപയോഗിക്കാവുന്ന പരമാവധി സമയം.
– അതിശക്തമായ ഗന്ധമുള്ള ഭക്ഷ്യവസ്തുക്കൾക്കടുത്തായി മുട്ട വയ്ക്കാതിരിക്കുന്നതാണ് നല്ലത്. അതിൽ നിന്നുള്ള ഗന്ധം ഇവ വലിച്ചെടുക്കാനുള്ള സാധ്യതയുണ്ട്.
– മുട്ട വാങ്ങി കൊണ്ടുവന്നാൽ പലരും അതുടനെ ശക്തമായി ഉരസി കഴുകി വൃത്തിയാക്കിയിട്ട് ഫ്രിഡ്ജിൽ വയ്ക്കുന്നത് കാണാം.. ഇത് മുട്ടയുടെ സംരക്ഷണ ആവരണം ഇല്ലാതാക്കാനിടയാക്കിയേക്കാം.
– മുട്ട കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ കഴിവതും അന്നേ ദിവസം തന്നെ കഴിച്ചു തീർക്കുക. വീട്ടിലുണ്ടാക്കുന്ന കേയ്ക്ക്, പുഡിങ്ങ് പോലുള്ളവയയും മൂന്ന്– നാലു ദിവസത്തിനപ്പുറത്തേക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
– ഏതെങ്കിലും ഒരു വിഭവത്തിന് റൂം ടെംപറേച്ചറിലുള്ള മുട്ടയാണ് വേണ്ടതെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ മുട്ട അൽപ സമയം മുക്കി വയ്ച്ചിട്ട് എടുക്കുന്നതാകും നല്ലത്.
– മുട്ടയുടെ മഞ്ഞ- വെള്ളക്കരു വേർതിരിക്കാൻ ഏറ്റവും നല്ലത് അവ തണുത്തിരിക്കുമ്പോൾ അതു ചെയ്യുന്നത് തന്നെയാണ്.