യുദ്ധസാഹചര്യവും പാചകവാതക ക്ഷാമവും മുൻ നിർത്തി പല വീടുകളിലേയും താരമായി മാറുകയാണ് ഇന്ന് ഇൻഡക്ഷൻ സ്റ്റൗവുകൾ. ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ∙ ശരിയായ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക ഇൻഡക്ഷൻ സ്റ്റൗവിലേക്ക് എല്ലാത്തരം പാത്രങ്ങളും വച്ച് പാചകം

യുദ്ധസാഹചര്യവും പാചകവാതക ക്ഷാമവും മുൻ നിർത്തി പല വീടുകളിലേയും താരമായി മാറുകയാണ് ഇന്ന് ഇൻഡക്ഷൻ സ്റ്റൗവുകൾ. ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ∙ ശരിയായ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക ഇൻഡക്ഷൻ സ്റ്റൗവിലേക്ക് എല്ലാത്തരം പാത്രങ്ങളും വച്ച് പാചകം

യുദ്ധസാഹചര്യവും പാചകവാതക ക്ഷാമവും മുൻ നിർത്തി പല വീടുകളിലേയും താരമായി മാറുകയാണ് ഇന്ന് ഇൻഡക്ഷൻ സ്റ്റൗവുകൾ. ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ∙ ശരിയായ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക ഇൻഡക്ഷൻ സ്റ്റൗവിലേക്ക് എല്ലാത്തരം പാത്രങ്ങളും വച്ച് പാചകം

യുദ്ധസാഹചര്യവും പാചകവാതക ക്ഷാമവും മുൻ നിർത്തി പല വീടുകളിലേയും താരമായി മാറുകയാണ് ഇന്ന് ഇൻഡക്ഷൻ സ്റ്റൗവുകൾ. ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ശരിയായ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക

ADVERTISEMENT

ഇൻഡക്ഷൻ സ്റ്റൗവിലേക്ക് എല്ലാത്തരം പാത്രങ്ങളും വച്ച് പാചകം ചെയ്യാൻ സാധിക്കില്ല. അതിനായി ഫെറോമാഗ്‌നെറ്റിക് പാത്രങ്ങൾ തന്നെ നോക്കിയെടുത്ത് വാങ്ങുക. ലളിതമായി പറഞ്ഞാൽ പാത്രത്തിന്റെ താഴേ കാന്തം ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളവ വാങ്ങാം. ഇതിൽ തന്നെ സ്റ്റീൽ, കാസ്റ്റ് അയേൺ എന്നിവയാണ് മികച്ചത്.

ചെമ്പ്, അലൂമിനിയം, ഗ്ലാസ് എന്നിവ കഴിവതും നേരിട്ട് ഉപയോഗിക്കാതിരിക്കുക..

ADVERTISEMENT

പാത്രത്തിൽ നനവു പാടില്ല

പാകം ചെയ്യാനെടുക്കും മുൻപേ പാത്രങ്ങൾ നന്നായി ഉണങ്ങിയിരിക്കുന്നെന്ന് ഉറപ്പുവരുത്തണം. നനഞ്ഞ പാത്രത്തിൽ നിന്നുള്ള ഈർപ്പം ഇൻഡക്ഷനിൽ ഷോട്ട് സർക്ക്യൂട്ട് ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും.

ADVERTISEMENT

മാത്രമല്ല നനഞ്ഞ പാത്രങ്ങൾ സ്റ്റൗവിന്റെ പ്രതലത്തിന് കേടുപാടുകൾ വരുത്താനുള്ള സാധ്യതയും കൂടുതലാണ്.

പാത്രങ്ങൾ സ്റ്റൗവിൽ വച്ച് വലിക്കരുത്

പാകം ചെയ്യുന്നതിനിടയ്ക്കോ അതിനു മുൻപോ പാത്രങ്ങൾ സ്റ്റൗവിനു മുകളിൽ വച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിക്കുന്നത് ഒഴിവാക്കുക. ഇത് സ്റ്റൗവിലെ ഗ്ലാസ് പ്രതലത്തിൽ വിള്ളൽ ഉണ്ടാക്കാനിടവരുത്തും..

വായുസഞ്ചാരം തടസപ്പെടുത്തരുത്

പലരും തുണിയും കടലാസുമൊക്കെ വിരിച്ചിട്ട് അതിനു മുകളിൽ ഇൻഡക്ഷൻ സ്റ്റൗ വയ്ക്കുന്നതു കാണാം. ഇത് സ്റ്റൗവിന്റെ അടിയിലോ വശങ്ങളിലോ ഉള്ള ചെറിയ ഫാൻ പ്രവർത്തിക്കുന്നതിൽ തടസമുണ്ടാക്കും. അതുവഴി സ്റ്റൗ അമിതമായി ചൂടാകാനും ഇടയാകും. കഴിവതും വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിൽ മാത്രം സ്റ്റൗ സ്ഥാപിക്കുക, പ്രവർത്തിപ്പിക്കുക.

നോബ് ഓഫ് ചെയ്ത ഉടൻ പ്ലഗ് ഊരല്ലേ...

സ്റ്റൗവിൽ പാകം ചെയ്തു കഴിഞ്ഞു നോബ് ഓഫ് ആക്കിയ ഉടനെ തന്നെ പ്ലഗ് ഊരാതിരിക്കുക.. സ്വിച്ച് ഓഫ് ചെയ്താലും കുറച്ചു നേരത്തേക്ക് സ്റ്റൗവിലെ ഫാൻ പ്രവർത്തിക്കും അതു തടസപ്പെടുത്താതെ നോക്കാം. 

സ്റ്റൗ ഉപയോഗത്തിലിരിക്കെ വൃത്തിയാക്കണ്ട

പാകം ചെയ്യുന്നതിനിടെ എന്തെങ്കിലും തുളുമ്പിപ്പോയാലും സ്റ്റൗ ഓൺ ആയിരിക്കെ അതു വൃത്തിയാക്കണ്ട. ഓഫ് ആക്കി പ്രതലം നന്നായി തണുത്ത ശേഷം മാത്രം നനവുള്ള മൃദുലമായൊരു  തുണി കൊണ്ട് തുടച്ച് വൃത്തിയാക്കാം. സ്റ്റൗവിലെ കറ കളയാൻ മൂർച്ചയുള്ള വസ്ത്തുക്കൾ കൊണ്ട് കുത്തിയുരസുന്നതോ സ്ക്രബ്ബ് ഉപയോഗിച്ച് അമർത്തി തുടയ്ക്കുന്നതോ ഒക്കെ ഒഴിവാക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

– പാകം ചെയ്യുന്ന സ്റ്റൗവിന്റെ മുകളിലുള്ള ഇടത്തിന് പാകത്തിനുള്ള അളവിലുള്ള താഴ്‌വശം ഉള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.

– ഇൻഡക്ഷൻ വളരെ വേഗം ചൂടാകും.. അതുകൊണ്ട് തന്നെ ഗ്യാസിലും മറ്റും പാകം ചെയ്ത ഓർമയ്ക്ക് സാധനങ്ങൾ പാകം ചെയ്യാനെടുത്തു വച്ചിട്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മാറിപ്പോകുന്ന ശീലം മാറ്റാം. പാകം ചെയ്യുന്നതിനരികിൽ എപ്പോഴും ആളുണ്ടാകുന്നതാണ് നല്ലത്.

–  ഇൻഡക്ഷൻ സ്റ്റൗവിൽ നിന്ന് ചെറിയ ചില ശബ്ദങ്ങളും മൂളലുകളും വിറവലും വരുന്നത് സ്വാഭാവികമാണ്.

– പേസ്മേക്കറുകളും ശ്രവണ സഹായികളും മറ്റും ഉപയോഗിക്കുന്ന ആളുകൾ സ്റ്റൗവിൽ നിന്നും രണ്ടടി മാറി നിൽക്കാൻ ശ്രദ്ധിക്കുക. കാന്തികവലയങ്ങൾ തമ്മിലുള്ള ഇടപെടൽ കുറയ്ക്കാനാണിത്.

– ചളുക്കു വന്നതും താഴ്ഭാഗം കേടുവന്നതുമായ പാത്രങ്ങൾ ഇൻഡക്ഷനിൽ പാകം ചെയ്യാനെടുക്കരുത്.

English Summary:

Induction stoves are becoming a popular choice in many homes due to the current war situation and LPG shortage. It is crucial to follow specific safety guidelines when using an induction stove to prevent accidents, such as using only ferromagnetic cookware and ensuring pots are dry before cooking.