‘അസഹ്യമായ ചൊറിച്ചിലും ദുർഗന്ധവും, വിയർപ്പ് തങ്ങിനിൽക്കുന്ന ഇടങ്ങളില് ഫംഗല്‍ ബാധ’; ശ്രദ്ധിക്കണം വേനൽക്കാല രോഗങ്ങൾ Combating Heat Rash: Causes, Symptoms, and Prevention
കാലാവസ്ഥാ വ്യതിയാനം കുറേ വർഷങ്ങളായി പ്രകടമാണ്. മഴയും വേനലുമൊക്കെ പലപ്പോഴും പ്രവചനാതീതമാണ്. പലതരം രോഗങ്ങളിലേക്കുള്ള ക്ഷണക്കത്താണ് അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ. ∙ വെയിൽ നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്നവർ നട്ടുച്ച നേരത്ത് വിശ്രമിക്കണം. ഇത്തരത്തിലുള്ള സമയക്രമീകരണം എല്ലാ മേഖലകളിലും കൃത്യമായി
കാലാവസ്ഥാ വ്യതിയാനം കുറേ വർഷങ്ങളായി പ്രകടമാണ്. മഴയും വേനലുമൊക്കെ പലപ്പോഴും പ്രവചനാതീതമാണ്. പലതരം രോഗങ്ങളിലേക്കുള്ള ക്ഷണക്കത്താണ് അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ. ∙ വെയിൽ നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്നവർ നട്ടുച്ച നേരത്ത് വിശ്രമിക്കണം. ഇത്തരത്തിലുള്ള സമയക്രമീകരണം എല്ലാ മേഖലകളിലും കൃത്യമായി
കാലാവസ്ഥാ വ്യതിയാനം കുറേ വർഷങ്ങളായി പ്രകടമാണ്. മഴയും വേനലുമൊക്കെ പലപ്പോഴും പ്രവചനാതീതമാണ്. പലതരം രോഗങ്ങളിലേക്കുള്ള ക്ഷണക്കത്താണ് അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ. ∙ വെയിൽ നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്നവർ നട്ടുച്ച നേരത്ത് വിശ്രമിക്കണം. ഇത്തരത്തിലുള്ള സമയക്രമീകരണം എല്ലാ മേഖലകളിലും കൃത്യമായി
കാലാവസ്ഥാ വ്യതിയാനം കുറേ വർഷങ്ങളായി പ്രകടമാണ്. മഴയും വേനലുമൊക്കെ പലപ്പോഴും പ്രവചനാതീതമാണ്. പലതരം രോഗങ്ങളിലേക്കുള്ള ക്ഷണക്കത്താണ് അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ.
∙ വെയിൽ നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്നവർ നട്ടുച്ച നേരത്ത് വിശ്രമിക്കണം. ഇത്തരത്തിലുള്ള സമയക്രമീകരണം എല്ലാ മേഖലകളിലും കൃത്യമായി നടപ്പാക്കണം. നിയമപരമായി അത് ഉറപ്പാക്കണം.
∙ നട്ടുച്ചനേരത്ത് യാത്ര വേണ്ട. അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ തന്നെ ശരീരം മുഴുവൻ മൂടുന്ന തരം വസ്ത്രങ്ങൾ, കണ്ണടകൾ, ഗ്ലൗസ്, മാസ്ക് ഒക്കെ ഇടണം.
ചൂടുകുരുവിന്റെ കാലം
വേനൽക്കാലത്തെ പൊതുവായ പ്രശ്നമാണ് ചൂടുകുരു. രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ ഏറെ നേരം വെയില്‍ കൊള്ളേണ്ടി വരുന്നവരിലാണ് ചൂടുകുരു കൂടുതലായി കാണുന്നത്. വിയർപ്പു ഗ്രന്ധികൾ പല കാരണങ്ങൾ കൊണ്ട് അടഞ്ഞ് വിയർപ്പ് സ്വാഭാവികമായി പുറത്തേക്ക് പോകാതെ നിൽക്കുന്നതാണ് ചൂടുകുരുവിന് കാരണം.
ശ്രദ്ധിക്കേണ്ട ചിലത്:
∙ ഉച്ച സമയത്ത് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
∙ മുതിർന്നവരേക്കാൾ കുട്ടികളിലാണ് കൂടുതലായി ചൂടുകുരു കാണുന്നത്. പൊരിവെയിലത്ത് ഇറങ്ങുന്ന സാഹചര്യം കഴിയുന്നത്ര നിയന്ത്രിക്കുക. അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
∙ കഴിവതും ദിവസം രണ്ട് തവണ കുളിക്കുക.
∙ സാധാരണ ചൂടുകുരു വന്നാൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ലെങ്കിലും കുരുക്കൾ ചുവന്ന് തടിക്കുക, അതിൽ പഴുപ്പ് കാണുക, വേദനയുണ്ടാകുക ഒക്കെ വന്നാൽ ചികിത്സ തേടുന്നതാണ് ഉചിതം.
ചിക്കൻപോക്സ് വ്യാപനം തടയാം
വേനൽക്കാലത്താണ് പൊതുവെ ചിക്കൻപോക്സ് വ്യാപനം കൂടുതൽ. പ്രധാനമായും പനി, തലവേദന, ശരീരത്തി ൽ ചുവന്ന കുരുക്കൾ പൊങ്ങി വരിക എന്നിവയാണ് ലക്ഷണങ്ങൾ. അഞ്ചു മുതൽ ഏഴ് ദിവസം വരെയാണ് ചിക്കൻ പോക്സ് ശരീരത്തെ ബാധിക്കുക.
വൈറസ് ഒരാളിൽ എത്തിക്കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. വായുവിലൂടെ പകരുന്നതു കാരണം വ്യാപനത്തിന്റെ തോത് കൂടുതലാണ്.
ശ്രദ്ധിക്കേണ്ട ചിലത്:
∙ ചിക്കൻപോക്സ് ആണെന്ന് ഉറപ്പായാൽ കഴിവതും ഡോക്ടറെ വിളിച്ച് ചികിത്സ തേടുക. അശാസ്ത്രീയ ചികി ത്സ സ്വീകരിച്ച് അസുഖം സങ്കീർണമാക്കരുത്.
∙ കുറഞ്ഞ തോതിലെങ്കിലും ചിക്കൻപോക്സിനു കാരണമാകുന്ന അണുബാധ തലച്ചോറിലേക്ക് പടർന്ന് ‘മെനിഞ്ചൈറ്റിസ് എന്‍കഫലൈറ്റിസ്’ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ചില സവിശേഷ സാഹചര്യങ്ങളിൽ ഹൃദയപ്രവർത്തനങ്ങളെ വരെ ചിക്കൻപോക്സ് ബാധിക്കാറുണ്ട്. അതുകൊണ്ട് രോഗത്തെ നിസ്സാരമായി കാണരുത്. കൃത്യമായ മരുന്നും പരിചരണവും വേണം.
തക്കാളിപ്പനിക്കും ഐസൊലേഷൻ
എളുപ്പത്തിൽ പടരുന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടു തലായി കാണപ്പെടുന്നത്. സമ്പർക്കത്തിലൂടെ പടരുന്ന രോഗമാണിത്. തൊണ്ടവേദന, പനി, ശരീരവേദന, വായ് ക്കുള്ളിലും കൈകളിലും പാദത്തിലും മറ്റും ഉണ്ടാകുന്ന ചുവന്ന കുരുക്കൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട ചിലത്:
∙ തക്കാളിപ്പനിക്കായി പ്രത്യേകം ചികിത്സയില്ല. പനിയുടെ ചികിത്സ തന്നെയാണ് ചെയ്യുന്നത്.
∙ രോഗം ബാധിച്ചയാളുമായി സമ്പർക്കം വരാതെ നോക്കുക. തക്കാളിപ്പനി വന്ന കുട്ടി മറ്റു കുട്ടികളുമായി ഇടപഴകുന്ന സാഹചര്യങ്ങൾ തീർത്തും ഒഴിവാക്കുക. ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക.
തടയാം, ഫംഗൽ അണുബാധ
വേനൽക്കാലത്ത് വളരെയധികം പേരിൽ കാണുന്ന ഒന്നാണ് ഫംഗൽ അണുബാധ. വിയർപ്പ് തങ്ങി നിൽക്കുന്ന ഇടങ്ങളിലാണ് ഫംഗല്‍ ബാധ കൂടുതലായി കാണുന്നത്. ചൊറിച്ചിൽ, നിറം മാറ്റം, തടിപ്പ്, ദുർഗന്ധം തുടങ്ങിയവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ...
ശ്രദ്ധിക്കേണ്ട ചിലത്:
∙ അണുബാധ ഒഴിവാക്കാൻ വൃത്തിയുടെ കൂട്ട് പിടിക്കാം. പുറത്തു പോയി വന്നാലുടനെ കയ്യും കാലും മുഖവും കഴുകണം. സോപ്പും വെള്ളവും കൊണ്ട് വിയർക്കുന്ന ഇടങ്ങൾ കഴുകുക, ഈർപ്പം ഒപ്പിക്കളയുക.
∙ ഇറുകിയ വസ്ത്രങ്ങൾ വേണ്ട. കഴിവതും കോട്ടൻ, ലിനൻ പോലെ വായുസഞ്ചാരമുള്ള തുണിത്തരങ്ങൾ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കാം. അടിവസ്ത്രങ്ങൾ ദിവസവും മാറ്റുക. പുറത്തു പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ ഉടനെ കഴുകിയിടുക. അല്ലെങ്കിൽ മാറ്റി വയ്ക്കുക. കഴുകിയ വസ്ത്രങ്ങളുമായി കലർത്തി വയ്ക്കരുത്.
∙ ഫംഗസ് അണുബാധകൾ പൊതുവെ തനിയെ മാറാറില്ല. അതുകൊണ്ട് തന്നെ അണുബാധയുണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഡോക്ടർ നിർദേശിക്കുന്ന കാലയളവോളം പറഞ്ഞിരിക്കുന്ന ക്രമത്തിൽ മരുന്ന് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
∙ അൽപമൊന്നു ശമിക്കുമ്പോൾ മരുന്നുപയോഗം മുടക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. വ്യക്തിശുചിത്വം പാലിക്കുകയും കൃത്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്ത് ഫംഗൽ അണുബാധയെ ദൂരെ നിർത്താം.
പച്ചവെള്ളം ചേർക്കരുതേ
ചിലർ തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് കുടിക്കുന്നതും കാണാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. അണുക്കൾ വളരാനേ ഇത് സഹായിക്കൂ. തിളപ്പിച്ചാറിയ വെള്ളമോ ശുദ്ധീകരിച്ച വെള്ളമോ മാത്രം ഉപയോഗിക്കുക.
വെള്ളം തിളപ്പിക്കുമ്പോൾ കുറഞ്ഞത് അഞ്ചു മിനിറ്റ് നേരത്തേക്കെങ്കിലും തിളപ്പിക്കാനും ശ്രദ്ധിക്കണം. ചൂടുവെള്ളം നന്നായി തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.
വേനൽക്കാലത്ത് ജല ലഭ്യത തന്നെ കുറയുന്ന സാഹചര്യമുണ്ട്. ശുദ്ധജലത്തിന്റെ കുറവ് കാരണം മലിന ജലം കൊണ്ട് ഭക്ഷണം പാകം ചെയ്യുക, കുടിക്കേണ്ടി വരിക ഇവ സംഭവിക്കാറുണ്ട്. ഇതാണ് വേനൽക്കാലത്തെ ജലജന്യരോഗങ്ങളുടെ പ്രധാന കാരണം.
വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയാണ് കൂടുതൽ പേരെയും ബാധിക്കുന്നത്. പുറത്തു നിന്നു ഭക്ഷണം കഴിക്കേണ്ടി വന്നാൽ ശുദ്ധമായ വെള്ളത്തിൽ തന്നെ പാകം ചെയ്യുന്നു എന്ന് ഉറപ്പിക്കുക. നിർജലീകരണം വളരെ കൂടുതലാകുന്ന സമയമാണ് വേനൽക്കാലം. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ഏറെ ജലാശം ന ഷ്ടപ്പെടും. ഒപ്പം ശരീരത്തിലെ സോഡിയം, പൊട്ടാസ്യം പോലെയുള്ള അവശ്യധാതുക്കളും നഷ്ടപ്പെടുന്നുണ്ട്.
നിർജലീകരണം പരിധി കടന്നാൽ തലകറക്കം, ഛർദി, തളർച്ച ഇവ വരാം. ഇത്തരം സാഹചര്യം ഒഴിവാക്കാ ൻ ദിവസം കുറഞ്ഞത് രണ്ടര ലീറ്റർ ശുദ്ധജലമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ട് മൂത്രാശയ അണുബാധകളും വരാം.
വേനലിലെ ഡയറ്റ്
വേനൽക്കാല ഡയറ്റിൽ ചായയും കാപ്പിയും ഒഴിവാക്കാം. മദ്യം പൂർണമായും വേണ്ട. ഒരുപാട് കൊഴുപ്പുള്ള ഭക്ഷണം, എരിവും മസാലയും അധികമുള്ള ആഹാരം, ബേക്കറി പലഹാരങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കാം. പകരം പഴങ്ങൾ, പഴച്ചാറ്, ഫ്രൂട്ട്/വെജിറ്റബിൾ സാലഡുകൾ ഡയറ്റിൽ ഉൾപ്പെടുത്താം.
നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, മോരും വെള്ളം എന്നിവ ധാരാളം ഉൾപ്പെടുത്താം. തണ്ണിമത്തൻ, മാങ്ങ, പപ്പായ, കൈതച്ചക്ക, പേരക്ക, ചാമ്പക്ക പോലുള്ള നാട്ടിൽ സുലഭമായി കിട്ടുന്ന ജലാംശമുള്ള പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം.
Credits: ഡോ. പി. എസ്. ഷാജഹാൻ, പ്രഫസർ, ശ്വാസകോശരോഗ വിഭാഗം, ഗവ. ടി. ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഡോ. എബിൻ തോമസ്, കൺസൽറ്റന്റ് ഫിസിഷ്യൻ, ഇന്ദിരഗാന്ധി സഹകരണാശുപത്രി, കടവന്ത്ര, കൊച്ചി