ശരീരഭാരം കുറയ്ക്കാൻ മീൽസിനു പകരം സാലഡ് മീൽ; കാലറി കുറവാണ്, വയർ നിറയെ കഴിച്ചോളൂ... Healthy Salad Meal: Your Diet's Best Friend
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ് ചെയ്യുമ്പോൾ ആഗ്രഹിച്ചിട്ടില്ലേ, കുറച്ചധികം കഴിക്കാൻ കാലറി കുറവുള്ള ഭക്ഷണം കിട്ടിയിരുന്നെങ്കിൽ എന്ന്. അത്തരമൊരു വിഭവമാണ് സാലഡ് മീൽ. ഒരു നേരത്തെ ഭക്ഷണത്തിനു പകരമായി ഈ സാലഡ് ഉപയോഗിക്കാം. വൈറ്റമിൻ, മിനറൽ, ആന്റിഓക്സിഡന്റ്സ് ഇവ ധാരാളമടങ്ങിയ ഈ സാലഡിൽ ഉപയോഗിക്കുന്ന

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ് ചെയ്യുമ്പോൾ ആഗ്രഹിച്ചിട്ടില്ലേ, കുറച്ചധികം കഴിക്കാൻ കാലറി കുറവുള്ള ഭക്ഷണം കിട്ടിയിരുന്നെങ്കിൽ എന്ന്. അത്തരമൊരു വിഭവമാണ് സാലഡ് മീൽ. ഒരു നേരത്തെ ഭക്ഷണത്തിനു പകരമായി ഈ സാലഡ് ഉപയോഗിക്കാം. വൈറ്റമിൻ, മിനറൽ, ആന്റിഓക്സിഡന്റ്സ് ഇവ ധാരാളമടങ്ങിയ ഈ സാലഡിൽ ഉപയോഗിക്കുന്ന പച്ചക്കറികൾക്ക് നിശ്ചിത അളവില്ല. താൽപര്യമനുസരിച്ച് മാറ്റങ്ങൾ വരുത്താം. ചിക്കൻ ഉപ്പു ചേർത്തു പുഴുങ്ങി നുറുക്കിയതും ഇതിനോടൊപ്പം ചേർക്കാം. മുളപ്പിച്ച പയറുവർഗങ്ങളും ചേർക്കാം.
സാലഡ് മീൽ
കാരറ്റ് – രണ്ട്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്, തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്, സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്, കാപ് സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്, മല്ലിയില – പാകത്തിന്, മധുരക്കിഴങ്ങ് അല്ലെങ്കിൽ ഉരുളക്കിഴങ്ങ് – ഒന്ന്, പുഴുങ്ങി ചെറിയ കഷണങ്ങളാക്കിയത്, ഇഞ്ചി – കാൽ ഇഞ്ചു കഷണം, പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്, വെള്ളക്കടല വേവിച്ചത് – രണ്ട് കപ്പ്, ആപ്പിൾ സിഡർ വിനിഗർ – ഒരു ചെറിയ സ്പൂൺ, അംചൂർ പൗഡർ – ഒരു ചെറിയ സ്പൂൺ, ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ, ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ, തൈര് – മൂന്നു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കാരറ്റ്, തക്കാളി, സവാള, കാപ്സിക്കം, മല്ലിയില എന്നിവ ഒരു ബൗളിൽ യോജിപ്പിക്കുക.
∙ മധുരക്കിഴങ്ങ്, വെള്ളക്കടല, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് യോജിപ്പിക്കുക.
∙ ആപ്പിൾ സിഡർ വിനിഗറും ജീരകം പൊടിച്ചതും അംചൂർ പൗഡറും ചേർത്ത് വീണ്ടും യോജിപ്പിക്കുക.
∙ ചാട്ട് മസാലയും തൈരും കൂടി ചേർത്തിളക്കി വിളമ്പാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്