‘കറുത്തവട്ട് ഗുളിക മുരിങ്ങത്തൊലി നീരിൽ അരച്ച് നെറ്റിയിൽ ഇടാം’; ആർത്തവ വേദനവും ഒപ്പം തലവേദനയും, അറിയേണ്ടതെല്ലാം Understanding Menstrual Pain: Types and Causes
ആർത്തവ വേദനയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഈ ലേഖനം, സ്വാഭാവിക വേദനയും രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയും തമ്മിൽ വേർതിരിച്ചറിയുന്നു. ഗർഭാശയ സംബന്ധമായ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങൾ വേദന വർദ്ധിപ്പിക്കാമെന്നും, പ്രോസ്റ്റാഗ്ലാൻഡിൻസ് ഹോർമോണുകളാണ് വേദനക്ക് കാരണമാകുന്നതെന്നും ലേഖനം വിശദീകരിക്കുന്നു. പാരമ്പര്യ ഘടകങ്ങൾക്കും വേദനയിൽ പങ്കുണ്ടെന്നും, ജീവിതശൈലി ക്രമീകരണം, പോഷകാഹാരം, കൃത്യമായ വ്യായാമം എന്നിവയിലൂടെ വേദന ലഘൂകരിക്കാമെന്നും പറയുന്നു. ആർത്തവ ദിനങ്ങളിൽ കഠിന ജോലികൾ ഒഴിവാക്കണമെന്നും, അമിത രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര വൈദ്യസഹായം തേടണമെന്നും ഉപദേശിക്കുന്നു. കൂടാതെ, ആയുർവേദ ഔഷധങ്ങളെക്കുറിച്ചും, മാനസിക സമ്മർദ്ദം, തലവേദന, ലൈംഗികബന്ധവേദന, യോനിയിലെ അണുബാധ എന്നിവയും ആർത്തവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശദീകരിക്കുന്നു.
ആർത്തവ വേദനയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഈ ലേഖനം, സ്വാഭാവിക വേദനയും രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയും തമ്മിൽ വേർതിരിച്ചറിയുന്നു. ഗർഭാശയ സംബന്ധമായ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങൾ വേദന വർദ്ധിപ്പിക്കാമെന്നും, പ്രോസ്റ്റാഗ്ലാൻഡിൻസ് ഹോർമോണുകളാണ് വേദനക്ക് കാരണമാകുന്നതെന്നും ലേഖനം വിശദീകരിക്കുന്നു. പാരമ്പര്യ ഘടകങ്ങൾക്കും വേദനയിൽ പങ്കുണ്ടെന്നും, ജീവിതശൈലി ക്രമീകരണം, പോഷകാഹാരം, കൃത്യമായ വ്യായാമം എന്നിവയിലൂടെ വേദന ലഘൂകരിക്കാമെന്നും പറയുന്നു. ആർത്തവ ദിനങ്ങളിൽ കഠിന ജോലികൾ ഒഴിവാക്കണമെന്നും, അമിത രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര വൈദ്യസഹായം തേടണമെന്നും ഉപദേശിക്കുന്നു. കൂടാതെ, ആയുർവേദ ഔഷധങ്ങളെക്കുറിച്ചും, മാനസിക സമ്മർദ്ദം, തലവേദന, ലൈംഗികബന്ധവേദന, യോനിയിലെ അണുബാധ എന്നിവയും ആർത്തവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശദീകരിക്കുന്നു.
ആർത്തവ വേദനയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഈ ലേഖനം, സ്വാഭാവിക വേദനയും രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയും തമ്മിൽ വേർതിരിച്ചറിയുന്നു. ഗർഭാശയ സംബന്ധമായ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങൾ വേദന വർദ്ധിപ്പിക്കാമെന്നും, പ്രോസ്റ്റാഗ്ലാൻഡിൻസ് ഹോർമോണുകളാണ് വേദനക്ക് കാരണമാകുന്നതെന്നും ലേഖനം വിശദീകരിക്കുന്നു. പാരമ്പര്യ ഘടകങ്ങൾക്കും വേദനയിൽ പങ്കുണ്ടെന്നും, ജീവിതശൈലി ക്രമീകരണം, പോഷകാഹാരം, കൃത്യമായ വ്യായാമം എന്നിവയിലൂടെ വേദന ലഘൂകരിക്കാമെന്നും പറയുന്നു. ആർത്തവ ദിനങ്ങളിൽ കഠിന ജോലികൾ ഒഴിവാക്കണമെന്നും, അമിത രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര വൈദ്യസഹായം തേടണമെന്നും ഉപദേശിക്കുന്നു. കൂടാതെ, ആയുർവേദ ഔഷധങ്ങളെക്കുറിച്ചും, മാനസിക സമ്മർദ്ദം, തലവേദന, ലൈംഗികബന്ധവേദന, യോനിയിലെ അണുബാധ എന്നിവയും ആർത്തവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശദീകരിക്കുന്നു.
ആർത്തവവേദന പൊതുവേ രണ്ടു തരത്തിലാണ് ഉള്ളത്. ഒന്ന് സ്വഭാവികമായി ആർത്തവത്തോട് അനുബന്ധിച്ചുള്ള വേദന. രണ്ട് ഗർഭാശയ സംബന്ധമായ എന്തെങ്കിലും രോഗം ഉള്ളതിനാൽ ഉണ്ടാകുന്ന വേദന. ആദ്യത്തേത് വ്യക്തി അധിഷ്ഠിതമാണ്. ആർത്തവത്തിന്റെ തുടക്കഘട്ടത്തിൽ ഇത് അസഹനീയമായി തോന്നാം. വേദന പഴയതു പോലെ തന്നെ എങ്കിലും പ്രായം മുന്നോട്ടു പോകുംതോറും സഹനശക്തി കൂടും.
സ്വാഭാവികമായും ഉണ്ടാകുന്ന വേദന ആർത്തവം തുടങ്ങിക്കഴിയുമ്പോൾ അല്ലെങ്കിൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ശമിക്കാറുണ്ട്. ചിലരിൽ ഈ വേദന ആർത്തവത്തിന് ഒന്നു രണ്ടു ദിവസങ്ങൾക്കു മുൻപു തുടങ്ങുകയും ആർത്തവത്തിനു ശേഷം രണ്ടുമൂന്നു ദിവസങ്ങൾ കൂടി നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നുവെങ്കിൽ ശ്രദ്ധിക്കണം. അതിനു പിന്നിൽ ഗർഭാശയത്തെ ബാധിക്കുന്ന എൻഡോമെട്രിയോസിസ്, ഓവേറിയൻ സിസ്റ്റ്, ഗർഭാശയ ഗ്രന്ഥി അഥവാ ഫൈബ്രോയിഡ് മുതലായ അസുഖങ്ങൾ കാണാറുണ്ട്. ഇതിനു തീർച്ചയായും ചികിത്സ ആവശ്യമാണ്.
എന്താണ് വേദനയുടെ കാരണം?
ആർത്തവ വേദനയ്ക്ക് പിന്നിലുള്ള കാരണം ഗർഭാശയഭിത്തിയുടെ സങ്കോചവികാസമാണ്. രക്തത്തെ പുറന്തള്ളുന്നതിനുവേണ്ടി ഗർഭാശയഭിത്തി സങ്കോചിക്കുക എന്നത് ആവശ്യമാണ്. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോസ്റ്റാഗ്ലാൻഡിൻസ് എന്നറിയപ്പെടുന്ന ഹോർമോണുകളാണ് ഈ സങ്കോചത്തെ ഉണ്ടാക്കുന്നത്. എന്നാൽ വിളർച്ചയുള്ളവരിലും മറ്റും ഈ സങ്കോചം ക്രമം തെറ്റി കാണുകയും വേദന കൂടുതലായി ഉണ്ടാകുകയും ചെയ്യും.
ഗർഭാശയ സംബന്ധമായ രോഗങ്ങൾ ഇല്ലാത്ത ആർത്തവ വേദനയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ പറയാം. മുരിങ്ങത്തൊലി, ജീരകം ഇവ വെന്ത വെള്ളം കുടിക്കുക, ഉലുവ, അയമോദകം ഇവ തിളപ്പിച്ച് വെള്ളം കുടിക്കുക.
ഡോക്ടറുടെ നിർദേശാനുസരണം ആർത്തവത്തിനു മുൻപേ ഹിംഗു ത്രിഗുണതൈലം,ഗന്ധർവേരണ്‌ഡ തൈ ലം മുതലായവ ഉപയോഗിക്കുന്നതു വേദന കുറയ്ക്കുന്നതിനു നല്ലതാണ്.
കഠിനമായ ആർത്തവ വേദനയിൽ പാരമ്പര്യഘടകങ്ങൾ കാരണമാകുമോ?
40 മുതൽ 50 ശതമാനം വരെ ആളുകളിൽ ആർത്തവ വേദന പാരമ്പര്യമായി വരുന്നതാണ്. വേദനയുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻസ് ഹോർമോണുകളുടെ ഉൽപാദനത്തിലുള്ള ജനിതകഎഴുത്തു തലമുറകൾ തോറും കൈമാറി വരാം. ഗർഭാശയസംബന്ധമായ രോഗങ്ങളോടനുബന്ധിച്ചുള്ള വേദനകൾ അതായത് എൻഡോമെട്രിയോസിസ്, അഡിനോമയോസിസ് മുതലായ അസുഖങ്ങളോട് അ നുബന്ധിച്ചുള്ള വേദനകൾക്കും ഇതു ബാധകമാണ്. അവയും പാരമ്പര്യ ഘടകങ്ങൾ മൂലം വരാം.
ഇത്തരം സാഹചര്യത്തെക്കുറിച്ച് അറിയാവുന്നവക്കു തുടക്കഘട്ടത്തിൽ തന്നെ വൈദ്യനിർദേശപ്രകാരമുള്ള ആരോഗ്യശീലങ്ങളും ചികിത്സയും ലഭ്യമാക്കണം. വേദനാരഹിതമായ ആയുർകാലം സ്വന്തമാക്കാൻ ഇത് അവരെ സഹായിക്കും.
പാരമ്പര്യം ഘടകങ്ങൾ ഉണ്ടെങ്കിൽ ജീവിതശൈലി ക്രമീകരണവും മുൻകരുതലുകളും എടുത്താൽ ആർത്തവവേദന വരുന്നത് ഒഴിവാക്കാൻ കഴിയുമോ?
കുട്ടികൾ ഋതുമതി ആകുന്നതിനു മുൻപു തന്നെ അവരുടെ ആഹാരശീലങ്ങളും ജീവിതശൈലിയും ക്രമപ്പെടുത്തിയാൽ ആർത്തവ വേദന ഒരു പരിധിവരെ കുറയ്ക്കാം. വിളർച്ച തടയുകയാണ് ഇതിൽ പരമ പ്രധാനം.
നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന പഴവർഗങ്ങളും പച്ചക്കറികളും കൂടുതൽ ശീലിക്കാം. വരത്തൻ പഴങ്ങളും ബ്രോയിലർ ചിക്കനും മറ്റ് പാക്കറ്റ് ഉൽപ്പന്നങ്ങളും ബേക്കറി പലഹാരങ്ങളും കഴിവതും ഒഴിവാക്കണം.
രാവിലെ നേരത്തെ എഴുന്നേൽക്കുന്നതു മുതൽ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക, മലമൂത്ര വിസർജനങ്ങൾ കൃത്യ സമയത്തു നടത്തുക, വെള്ളം ധാരാളം കുടിക്കുക, കൃത്യമായ വ്യായാമം, കൃത്യസമയത്ത് ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ കുട്ടിക്കാലത്തെ ഉറപ്പിക്കുക. ആർത്തവദിനങ്ങളിൽ ലഘുവായതും എളുപ്പം ദഹിക്കുന്നതും ചൂടുള്ളതുമായ ആഹാരമാണു ശീലിക്കേണ്ടത്.
പഴവർഗങ്ങൾ ധാരാളം കഴിക്കണം. വെള്ളം ആവശ്യത്തിനു കുടിക്കണം. വയറുവേദനയ്ക്കു ശമനം കിട്ടാൻ ഹോട്ട് ബാഗ് ഉപയോഗിക്കാം. ചൂടു പിടിക്കുന്നത് ആശ്വാസം നൽകും.
കഠിനമായ ജോലികൾ ചെയ്യുന്നതു വേദന കൂടാൻ കാരണമാകില്ലേ?
വ്യക്തിപരമായ ആരോഗ്യനില അതിൽ ഘടകമാണ്. പൊതുവേ പറഞ്ഞാൽ ആർത്തവദിനങ്ങളിൽ കഠിനജോലികളും വ്യായാമങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം.
ആർത്തവദിനങ്ങളിൽ കഠിനജോലികൾ ചെയ്താൽ അതിന്റെ പരിണിതഫലം കുറച്ചു നാളുകൾക്കു ശേഷമാകും ഉണ്ടാകുക. കഠിനജോലികളും വ്യായാമങ്ങളും വയറ്റിൽ ഉണ്ടാക്കുന്ന അമിതസമ്മർദം മൂലം പുറമേക്ക് പോകേണ്ടതായ രക്തം അണ്ഡവാഹിനിക്കുഴൽ വഴി ഉദരത്തിൽ എത്താനും അതവിടെ പറ്റിപ്പിടിച്ചു വളരാനും അതുവഴി വേദന കൂടുന്നതിനും കാരണമാകും.
രക്തസ്രാവം നീളുന്നത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
ആർത്തവം സ്വാഭാവികമായ കാര്യമാണെങ്കിലും അമിതരക്തസ്രാവം ഉണ്ടെന്നു തോന്നിയാൽ അടിയന്തരമായി ചികിത്സ തേടണം. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്നതിനു കാരണമാകും. അതുവഴി മരണം വരെ സംഭവിക്കാം .അതിനാൽ എന്താണ് രക്തസ്രാവത്തിന്റെ കാരണമെന്നുകണ്ടെത്തി തുടക്കത്തിലെ തന്നെ ഡോക്ടർ നിർദേശിക്കുന്ന ഔഷധങ്ങൾ കഴിക്കുകയും ആവശ്യമെങ്കിൽ വിശ്രമം സ്വീകരിക്കുകയും ചെയ്താൽ ഈ അവസ്ഥയിൽ നിന്നു മുക്തി നേടാം.
കഠിന ആർത്തവേദനയ്ക്കു ശമനം കിട്ടാൻ ആയുർവേദം നിർദേശിക്കുന്ന ഒൗഷധങ്ങളെക്കുറിച്ചു പറയാമോ?
ആർത്തവത്തിനു മുൻപും ശേഷവുമായി കഠിനവേദന ഉ ണ്ടെങ്കിൽ അതിനു പിന്നിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് മുതലായ രോഗങ്ങളാകാം. അതിനുള്ള ഒൗഷധങ്ങൾ ലഭ്യമാകുമ്പോൾ ആ വേദനയും താനെ മാറിക്കോളും.
ഗർഭാശയ സംബന്ധമായി രോഗങ്ങൾ ഇല്ലാത്ത വേദനകളിൽ ആയുർവേദം പല മരുന്നുകളും നിർദേശിക്കുന്നുണ്ട്. അശോകാരിഷ്ടം, അഭയാരിഷ്ടം, ഗന്ധർവേരണ്ഡതൈലം, ഹിംഗുവചാദിചൂർണ്ണം ഹിംഗൂത്രിഗുണതൈലം, ധാന്വന്തരം ഗുളിക ഇവ അവസ്ഥാനുസരണം ഡോക്ടർ നിർദേശിക്കും. ആർത്തവസ്രാവം കൃത്യമായി പുറത്തേക്കു പോകുന്നതിന് ഈ മരുന്നുകൾ സഹായിക്കും. വേദന കുറയും. വിളർച്ച മൂലമുള്ള വേദനയ്ക്കു രക്തം വർധിക്കാനുള്ള ഔഷധങ്ങൾ നൽകും.
വേദനയ്ക്കൊപ്പം അമിത രക്തസ്രാവം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്?
രക്തക്കുറവുള്ളവരിൽ അമിത രക്തസ്രാവമെന്നതു വിരോധാഭാസമായി തോന്നാം. ഇവിടെ രക്തത്തിലെ ക്ലോട്ടിങ് ഘടകങ്ങൾ വ്യത്യാസപ്പെടുന്നതിനാൽ രക്തം കട്ടപിടിക്കുന്നതു ശരിയായ വിധത്തിൽ നടക്കുകയില്ല, അതുകൊണ്ടു രക്തസ്രാവം നിൽക്കുകയുമില്ല. സാധാരണ രീതിയിൽ അഞ്ചുതൊട്ട് ഏഴു ദിവസം വരെയാണു രക്തസ്രാവം നിലനിൽക്കുക പതിവ്.
തുടക്കക്കാരിലും ആർത്തവ വിരാമത്തോട് അടുത്തു നിൽക്കുന്നവരിലും ഈ കാലയളവ് കൂടുന്നതായി കാണാം. ഹോർമോൺ വ്യതിയാനമാണ് ഇതിനു കാരണം. ഫൈബ്രോയിഡ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് ,അഡിനോമയോസിസ് മുതലായ ഗർഭാശയസംബന്ധരോഗങ്ങളി ൽ അധിക രക്തസ്രാവം കൂടുതലായും കാണപ്പെടുന്നു.
ഒാവുലേഷൻ ദിനങ്ങൾ വേദനാജനകമാകുന്നത് എന്തുകൊണ്ടാണ് ?
28 ദിവസം നീണ്ടുനിൽക്കുന്ന ആർത്തവചക്രത്തിലെ പതിനാലാം ദിവസം ആ ണ് ഈ വിധത്തിലുള്ള വേദന അനുഭവപ്പെടുക. മിനിറ്റുകൾ തുടങ്ങി മണിക്കൂറുകൾ വരെ ഈ വേദന നീളാം. അത് വ്യക്തി അധിഷ്ഠിതമാണ്. ഇതിനു കാരണം അണ്ഡാശയത്തിൽ നിന്ന് അണ്ഡം പൊട്ടിപ്പുറപ്പെടുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്. ഓവുലേഷനോട് അനുബന്ധിച്ച് ഈസ്ട്രജൻ ഹോർമോൺ അ തിന്റെ പരമോന്നത അളവിൽ എത്തിനി ൽക്കുന്നതും കാരണമാണ്.
അടിവയറിന് ഒരു വശത്തായി കുത്തുന്നതുപോലെയുള്ള വേദനയാകും അനുഭവപ്പെടുക. അഭയാരിഷ്ടം, ഹിംഗു വചാദിചൂർണം, ധാന്വന്തരം ഗുളിക ഇവ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കുന്നതും അടിവയറിനു ചൂടു വയ്ക്കുന്നതും നന്നായിരിക്കും.
ആർത്തവവിരാമഘട്ടത്തിൽ വേദന വർധിക്കുന്നതു സ്വാഭാവികം ആണോ ?
പ്രായം 50 കടക്കുന്ന ഘട്ടത്തിൽ സ്വാഭാവികമായും വേദന വർധിച്ചുവരുന്നതായി കാണാറുണ്ട്. വേദനാസഹിഷ്ണുത കുറയുന്നതും കാരണമാകാം. മാത്രമല്ല, ഇക്കാലങ്ങളിൽ ഉണ്ടാകാകുന്ന ഗർഭാശയ സംബന്ധമായ ഫൈബ്രോയിഡ് മുതലായ അസുഖങ്ങളും വേദന കൂടുന്നതിനു കാരണമാകാം. അതുകൊണ്ടു തന്നെ ആർത്തവ വിരാമം അടുക്കുന്നതിന്റെയാകാം എന്നു കരുതി വേദനയെ അവഗണിക്കരുത്. വൈദ്യസഹായം തേടുകയും ആരോഗ്യജീവിതം ഉറപ്പാക്കുകയും വേണം.
മാനസിക സമ്മർദവും ആർത്തവവേദനയും തമ്മിൽ ബന്ധമുണ്ടോ?
മാനസിക സമ്മർദം മൂലം ശരീരത്തിലെ മാനസിക അവസ്ഥയെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സിറോടോണിൻ, ഡോപമിൻ ഇവയിൽ വ്യതിയാനമുണ്ടാകാം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോണുകൾ മനസ്സിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ മാനസികസമ്മർദം ഏറുന്നത് വേദന കൂട്ടാം. മറ്റുള്ള കാര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്യുന്ന തിരിക്കിനിടയിൽ സ്വയം കരുതലും സന്തോഷങ്ങളും കൈവിട്ടുകളയരുത്.
കല്യാണകം പോലെയുള്ള കഷായങ്ങൾ, അമുക്കുരം, ശതാവരി പോലെയുള്ള മരുന്നുകൾ ഇവ ഡോക്ടറുടെ നിർദേശപ്രകാരം സേവിക്കാം. മാനസിക സമ്മർദം കുറയ്ക്കാൻ യോഗ പരിശീലിക്കുന്നതും നല്ലതാണ്.
ആർത്തവത്തോട് അനുബന്ധിച്ചു തലവേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
ആർത്തവത്തോട് അനുബന്ധിച്ചുള്ള ഹോർമോൺ വ്യതിയാനമാണു തലവേദനയ്ക്കു പിന്നിലുള്ള കാരണം. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനങ്ങൾ രക്തക്കുഴലുകളുടെ സങ്കോച വികാസത്തിനു കാരണമായ പ്രോസ്റ്റാഗ്ലാൻഡിന്റെ ഉത്പാദനത്തെ കൂട്ടും. അതു സങ്കോചങ്ങൾ കൂട്ടി വേദനയ്ക്കു കാരണമാകും.
മാത്രമല്ല, ശരീരത്തിലെ സിറോടോണിൻ ഹോർമോൺസും വ്യത്യാസപ്പെടുകയും വേദനയ്ക്കു കാരണമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനു ചെയ്യാവുന്ന ചില പരിഹാരങ്ങൾ പറയാം. കറുത്തവട്ട് എന്ന ഗുളിക മുരിങ്ങത്തൊലി നീരിൽ അരച്ചു ചൂടാക്കി കുറുക്കി നെറ്റിയിൽ ഇടുന്നത് ആർത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന തലവേദന ശമിക്കാൻ സഹായകരമാണ്.
രാസ്നാദി ചൂർണം നാരങ്ങാനീരിൽ ചൂടാക്കി കുറുക്കി ചെറുചൂടോടെ നെറ്റിയിൽ ഇടുന്നതും തലവേദന കുറയ്ക്കുന്നതിന് നല്ലതാണ്. ബലഗുളൂച്യാദി, ബലാഹടാദി, ക്ഷീരബല മുതലായ എണ്ണകൾ വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാം. കഠിനമായ തലവേദന അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.
ലൈംഗികബന്ധവും വേദനയും
യോനിയിൽ അനുഭവപ്പെടുന്ന വരൾച്ചയാണു സ്ത്രീകളിൽ ലൈംഗികബന്ധം വേദനാജനകമാകുന്നതിന്റെ പ്രധാനകാരണം. ആർത്തവചക്രത്തിൽ തന്നെ ഹോർമോൺ വ്യതിയാനത്തിനനുസരിച്ചു യോനി വ രൾച്ച വരാം.
ആർത്തവവിരാമത്തോട് അനുബന്ധിച്ചുള്ള ഹോ ർമോൺ വ്യതിയാനങ്ങൾ നിമിത്തം യോനി വരൾച്ച കൂടുതലാകാം. മുൻകാലത്തു ലൈംഗിക അതിക്രമ ങ്ങൾ നേരിടേണ്ട വന്നവരിൽ ചിലപ്പോൾ ലൈംഗികബന്ധം വേദനാജനകമായി മാറാം. അത്തരം സാഹചര്യങ്ങളിൽ ഒൗഷധങ്ങളും ഒപ്പം മാനസികാരോഗ്യ വിദഗ്ധന്റെ സേവനവും ആവശ്യമായി വരാം.
അണുബാധയാണു കാരണമെങ്കിൽ അതിനു വേണ്ട ഔഷധങ്ങൾ ചെയ്യുന്നതിലൂടെ വേദന കുറയ്ക്കാം. ആയുർവേദത്തിൽ ത്രിഫല, നാൽപാമരം, ആരഗ്വദാധി മുതലായ ഔഷധങ്ങൾ കൊണ്ടുള്ള കഴുകലും വിവിധതരം ഓയിൻമെന്റുകളും ലഭ്യമാണ്. ഇവ വൈദ്യനിർദേശപ്രകാരം സ്വീകരിക്കാം.
അലട്ടുന്ന അണുബാധ
കുട്ടികളിൽ യോനിയിൽ അണുബാധയും വെള്ളപോക്കും കാണുന്നതിനു പ്രധാനകാരണം കൃമിശല്യവും വൃത്തിയില്ലായ്മയുമാണ്.
15 തൊട്ട് 21 ദിവസങ്ങൾ കൂടുമ്പോൾ ഗുഹ്യരോമങ്ങൾ കത്രിക ഉപയോഗിച്ചു വെട്ടി വൃത്തിയാക്കുന്ന ശീലം പഠിപ്പിക്കണം. മാത്രമല്ല, അടിവസ്ത്രങ്ങൾ ദിവസേന കഴുകി വെയിലത്തുണക്കുകയും വേണം. തീവ്രമായ വേദനയും വെള്ളപോക്കും കാണുന്നെങ്കിൽ ലൈംഗിക അതിക്രമങ്ങൾക്കിരയായോ എന്ന് അ ന്വേഷിക്കണം.
കൃത്യസമയത്തു പാഡുകൾ (നാലു തൊട്ട് ആറുമണിക്കൂർ വരെ ഇടവേളകളിൽ) മാറ്റാത്തതും അണുബാധയ്ക്കു കാരണമായേക്കാം. ലൈംഗികശുചിത്വം ഇല്ലായ്മ മൂലവും അണുബാധ ഉണ്ടാകാം.