അസ്ഥി ഒടിഞ്ഞതായി സംശയം തോന്നിയാൽ, അതിനെ ശരിയാക്കാൻ ശ്രമിക്കാതെ, ആ ഭാഗത്ത് അനക്കം ഉണ്ടാകാതെ സംരക്ഷിക്കുന്നതാണ് പ്രഥമശുശ്രൂഷയുടെ പ്രധാന ലക്ഷ്യം. ഒടിഞ്ഞതോ ഒടിഞ്ഞതായി സംശയിക്കുന്നതോ ആയ ഭാഗത്തെ സ്ഥിരപ്പെടുത്തി, അനാവശ്യമായ ചലനം നിയന്ത്രിച്ച്, പരുക്കേറ്റ ഭാഗത്തിന് സപ്പോർട്ട് നൽകുന്ന പ്രഥമശുശ്രൂഷാ രീതിയാണ് സ്പ്ലിന്റിംഗ്. ഒരു തെറ്റായ ചലനം അസ്ഥിക്കു മാത്രമല്ല, രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും സാരമായ പരിക്കേൽപ്പിക്കാം. ഇത് വേദനയും വീക്കവും വർദ്ധിപ്പിക്കുകയും, രക്തസ്രാവം, ഞരമ്പിന് കേടുപാട്, രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം. കഴുത്ത്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകൾ സംശയിക്കുകയാണെങ്കിൽ സ്വയം കൈകാര്യം ചെയ്യാതെ അടിയന്തര വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

അസ്ഥി ഒടിഞ്ഞോ എന്ന് സംശയമുണ്ടോ? ഒരു ഒടിഞ്ഞ അസ്ഥിയേക്കാൾ അപകടകരമായത്… അതിനെ തെറ്റായി കൈകാര്യം ചെയ്യുന്നതാണ്! അസ്ഥി ഒടിഞ്ഞോ എന്ന് സംശയമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്താണ്?

അപകടത്തിന് ശേഷം കൈക്കോ കാലിനോ കടുത്തവേദന, വീക്കം, രൂപവൈകല്യം, അസാധാരണമായ ചലനം, ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ കാണിച്ചാൽ അസ്ഥി ഒടിഞ്ഞതായി സംശയിക്കാം. ഉറപ്പില്ലെങ്കിലും, ഒടിവാണെന്ന് കരുതി കൈകാര്യം ചെയ്യുന്നതാണ് സുരക്ഷിതം. ഒരു തെറ്റായ ചലനം അസ്ഥിക്ക് മാത്രമല്ല- രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും അധിക പരുക്ക് ഉണ്ടാക്കാം ! 

ADVERTISEMENT

എന്താണ് സ്പ്ലിന്റിങ് ( Splinting) ?

ഒടിഞ്ഞ അസ്ഥിയെ ശരിയാക്കാനുള്ള ശ്രമമല്ല സ്പ്ലിന്റിങ്—അത് കൂടുതൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനുള്ള മാർഗമാണ്. ഒടിഞ്ഞതോ ഒടിഞ്ഞതായി സംശയിക്കുന്നതോ ആയ ഭാഗത്തെ സ്ഥിരപ്പെടുത്തി, അനാവശ്യമായ ചലനം നിയന്ത്രിച്ച്, പരുക്കേറ്റ ഭാഗത്തിന് സപ്പോർട്ട് നൽകുന്ന പ്രഥമശുശ്രൂഷാ രീതിയാണ് സ്പ്ലിന്റിങ്.

ADVERTISEMENT

എന്തുകൊണ്ട് സ്പ്ലിന്റിങ് പ്രധാനമാണ്?

സ്പ്ലിന്റിങ് വേദനയും അനാവശ്യ ചലനവും കുറയ്ക്കുകയും, അസ്ഥിയുടെ അറ്റങ്ങൾ സമീപത്തെ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും മൃദുകോശങ്ങൾക്കും അധിക പരുക്ക് ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ADVERTISEMENT

എങ്ങനെ സ്പ്ലിന്റ് ചെയ്യാം?

1. ആദ്യം — സുരക്ഷ!

അപകടസ്ഥലവും പരിക്കേറ്റ വ്യക്തിയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

2.  അനാവശ്യമായി ചലിപ്പിക്കരുത്

പരിക്കേറ്റ കൈയോ കാലോ വലിക്കുകയോ തിരിക്കുകയോ വളയ്ക്കുകയോ ചെയ്യരുത്.

3.  രക്തസ്രാവമുണ്ടെങ്കിൽ നിയന്ത്രിക്കുക

വൃത്തിയുള്ള തുണിയോ ഗോസോ ഉപയോഗിച്ച് രക്തസ്രാവം നിയന്ത്രിക്കുക.  അസ്ഥി പുറത്തേക്ക് വന്നിട്ടുണ്ടെങ്കിൽ അത് അകത്തേക്ക് തള്ളരുത്.

4. ലഭ്യമായ വസ്തു ഉപയോഗിച്ച് സപ്പോർട്ട് നൽകാം

കാർഡ്ബോർഡ്, മടക്കിയ പത്രം, മരപ്പലക തുടങ്ങിയ ഉറപ്പുള്ള വസ്തുക്കൾ ഉപയോഗിക്കാം.

കട്ടിയുള്ള വസ്തുവിനും ചർമ്മത്തിനുമിടയിൽ മൃദുവായ തുണി വയ്ക്കുക.

5.  ഒടിഞ്ഞ ഭാഗം മാത്രം പിടിച്ചുനിർത്തരുത്

സാധ്യമെങ്കിൽ ഒടിവിന് മുകളിലും താഴെയുമുള്ള സന്ധികൾ ഉൾപ്പെടുന്ന രീതിയിൽ സ്പ്ലിന്റ് നൽകി കൈകാലിന് സ്ഥിരത നൽകുക.

6.  “നേരെയാക്കാൻ” ശ്രമിക്കരുത്!

കൈയോ കാലോ വളഞ്ഞുകിടക്കുന്നുണ്ടെങ്കിൽ ബലമായി നേരെയാക്കരുത്.

കിടക്കുന്ന അതേ നിലയിൽ തന്നെ സപ്പോർട്ട് നൽകുന്നതാണ് സുരക്ഷിതം.

7. അധികം മുറുക്കരുത്

സ്പ്ലിന്റ് സപ്പോർട്ട് നൽകാൻ മാത്രം മുറുക്കുക; രക്തചംക്രമണം തടയുന്ന തരത്തിൽ കെട്ടരുത്.

8. വിരലുകൾ പറയുന്ന സൂചനകൾ ശ്രദ്ധിക്കുക

സ്പ്ലിന്റിന് ശേഷം വിരലുകളിലും കാൽവിരലുകളിലും:

നിറം മാറുന്നുണ്ടോ?

തണുത്തുപോകുന്നുണ്ടോ?

സംവേദനക്ഷമത കുറയുന്നുണ്ടോ?

ചലിപ്പിക്കാൻ കഴിയുന്നുണ്ടോ?

മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.

ഏറ്റവും പ്രധാനമായി ഓർക്കുക...

സ്പ്ലിന്റിങ് ആശുപത്രി ചികിത്സയ്ക്ക് പകരമല്ല.

വലിക്കരുത്. തിരിക്കരുത്. നേരെയാക്കരുത്. 

സപ്പോർട്ട് നൽകുക-

പ്രഥമശുശ്രൂഷ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുക.

എന്തൊക്കെ ചെയ്യരുത്?

-അസ്ഥി “ശരിയാക്കാൻ” വലിച്ചുനേരെയാക്കരുത്.

-മസാജ് ചെയ്യരുത്.

-അസ്ഥി പുറത്തേക്ക് വന്നാൽ അകത്തേക്ക് തള്ളരുത്.

-കൈകാലുകൾ അനാവശ്യമായി

 വളയ്ക്കുകയോ തിരിക്കുകയോ ചെയ്യരുത്.

- വളരെ മുറുക്കി കെട്ടരുത്.

സ്പ്ലിന്റ് ചെയ്യാതെ വിട്ടാൽ?

ഒടിഞ്ഞ അസ്ഥി വീണ്ടും വീണ്ടും ചലിക്കുന്നത് വേദനയും വീക്കവും വർധിപ്പിക്കുന്നതോടൊപ്പം സമീപത്തെ രക്തക്കുഴലുകൾ, ഞരമ്പുകൾ, പേശികൾ എന്നിവയ്ക്കും അധിക പരിക്ക് ഉണ്ടാക്കാം.

- കൂടുതൽ രക്തസ്രാവം

- ഞരമ്പിന് കേടുപാട്

- രക്തചംക്രമണ പ്രശ്നങ്ങൾ

- അസ്ഥിപ്പൊട്ടൽ സ്ഥാനചലനം സംഭവിച്ചേക്കാം.

- തുടർച്ചയായ/തെറ്റായ കൈകാര്യം ചെയ്യലിലൂടെ ചില ഒടിവുകളിൽ ചർമ്മത്തിനും മൃദുകോശങ്ങൾക്കും കൂടുതൽ കേടുണ്ടായി  തുറന്ന ഒടിവ് ( open fracture) ആകാം

അതുകൊണ്ട്—അസ്ഥി കൂടുതൽ കേടാകാതെ നിശ്ചലമാക്കുകയാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം.

എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കുക

കഴുത്ത്, നട്ടെല്ല്, ഇടുപ്പ്, പെൽവിസ് തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ പരിക്ക് സംശയിക്കുന്നുവെങ്കിൽ സ്വയം സ്പ്ലിന്റ് ചെയ്യാനോ രോഗിയെ അനാവശ്യമായി മാറ്റാനോ ശ്രമിക്കരുത്.

അനങ്ങാതെ സുരക്ഷിതമായി നിലനിർത്തി അടിയന്തര വൈദ്യസഹായം തേടുക.

ഒടുവിൽ… ഈ നാല് കാര്യങ്ങൾ മറക്കരുത്!

ഒടിവ് “ശരിയാക്കാൻ” ശ്രമിക്കരുത്—

അത് കൂടുതൽ കേടാകാതെ സംരക്ഷിക്കുകയാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം.

- ചലിപ്പിക്കരുത്.

- സപ്പോർട്ട് നൽകുക.

- രക്തചംക്രമണം ശ്രദ്ധിക്കുക.

- വൈകാതെ ചികിത്സ തേടുക.

ഒരു തെറ്റായ ചലനം ഒരു ഒടിവിനൊപ്പം ഞരമ്പിനെയും രക്തക്കുഴലിനെയും പരിക്കേൽപ്പിക്കാം. പക്ഷേ ഒരു ശരിയായ സ്പ്ലിന്റിംഗ് -  അധിക പരിക്ക് തടയാൻ സഹായിച്ചേക്കാം.

സ്പ്ലിന്റിംഗ്'  രീതിയെക്കുറിച്ചുള്ള അറിവ് ഓരോ മലയാളിയും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഒടിവ് (fracture) എന്നതിനേക്കാൾ അപകടകരമാകുന്നത് അത് കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന പിഴവുകളാണ്; ഇത് സ്ഥിരമായ വൈകല്യത്തിലേക്ക് നയിച്ചേക്കാം. 

എഴുത്ത്: Dr. Arun Oommen, Neurosurgeon 

What to Do if You Suspect a Broken Bone?:

Fracture management emphasizes proper splinting to prevent further injury rather than attempting to realign the bone. Immediate first aid for suspected fractures involves immobilizing the affected limb to protect blood vessels, nerves, and soft tissues from additional damage. Incorrect handling can lead to complications like increased bleeding, nerve damage, circulatory problems, and displacement of bone fragments, potentially causing permanent disability. Therefore, securing the injured area and seeking prompt medical attention is crucial for optimal recovery, and understanding splinting techniques is vital for everyone.