‘അരിയും ഉഴുന്നും വരെ ചിലര്ക്ക് അലർജിയുണ്ടാക്കും’: ഡയറ്റ് ഏതു വേണം? അറിയേണ്ടതെല്ലാം Decoding Diets: Finding What Works Best for You
ഏത് ഡയറ്റ് തിരഞ്ഞെടുക്കണം എന്നത് വ്യക്തിയുടെ ശരീര പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. കീറ്റോ ഡയറ്റ്, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എന്നിവയെല്ലാം എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യില്ല. ശരീരത്തിൽ യൂറിക് ആസിഡ് കൂടുതലുള്ളവർക്ക് കീറ്റോ ഡയറ്റ് ദോഷകരമായേക്കാം. ഭക്ഷണത്തിന്റെ അളവിനേക്കാൾ പ്രാധാന്യം തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിനാണ്. ശരീരത്തിന് ദോഷകരമായതും നീർവീക്കം ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി, ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായതിനാൽ, അതാത് ശരീരത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താൻ ശ്രദ്ധിക്കണം.

ഡയറ്റ് ഏതു വേണം? എനിക്ക് ഏതു ഡയറ്റാകും ഇണങ്ങുക? കീറ്റോ? ഇന്റർമിറ്റന്റ് ഫാസ്റ്റിങ്? ആന്റി ഇൻഫ്ലമേറ്ററി? എല്ലാ ഡയറ്റ് പ്ലാനും എല്ലാവർക്കും ഇണങ്ങില്ല. ഇതു മനസ്സിലാക്കാത്തതാണു പ്രധാനപ്രശ്നം.
ഉദാഹരണമായി കീറ്റോ ഡയറ്റ് തന്നെയെടുക്കാം. കാർബോഹൈഡ്രറ്റിന്റെ അളവു വളരെ കുറച്ചു പ്രോട്ടീനും കൊഴുപ്പും കഴിക്കുന്ന ഡയറ്റ് രീതിയാണിത്. മധുരം ഒഴിവാക്കേണ്ടതിനാൽ മധുരമേറിയ പഴങ്ങൾ പോലും കഴിക്കരുത്. ബ്രോക്‌ലി, ഇലക്കറികൾ, കൂൺ, തക്കാളി എന്നിങ്ങനെ ചില പച്ചക്കറികള്‍ കഴിക്കാം. രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ള ഒരാൾ പ്രോട്ടീൻ അമിതമായടങ്ങിയ കീറ്റോ ഡയറ്റ് പിന്തുടർന്നാൽ ആരോഗ്യം താറുമാറാകും.
പതിവായി ഗ്രീൻ സ്മൂത്തി കുടിക്കുന്നതു നല്ലതാണെന്നു പല റീലുകളും കാണാറില്ലേ? യൂറിക് ആസിഡ് ഉള്ള വ്യക്തി ഒരാഴ്ച തുടർച്ചയായി ഗ്രീൻ സ്മൂത്തി കുടിച്ചാൽ അതു ദോഷകരമാകും.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി മെച്ചമാണ് എന്നു പറയാം. 16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുകയും എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിക്കാണു പൊതുവേ പ്രചാരം. ഭക്ഷണം കഴിക്കുന്ന എട്ടു മണിക്കൂറിൽ എന്തു കഴിക്കുന്നു എന്നതു പ്രധാനമാണ്. ആരോഗ്യകരമായവ വേണം കഴിക്കാൻ.
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എന്ന പേരു പുതിയതാണെന്നേയുള്ളൂ. ആശയം പതിവായുള്ളതു തന്നെ. എന്താണോ ശരീരത്തിനു മോശം എന്ന് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത് അവ തന്നെയാണ് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ആഹാരവും.
ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് നല്ലത്
അപ്പോ, ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എല്ലാവർക്കും ഇണങ്ങേണ്ടതല്ലേ?
ഈ ഡയറ്റിനെ കുറിച്ചു വിവരിച്ചപ്പോൾ വിദ്യാ ബാലൻ പറഞ്ഞ മറ്റൊന്നുണ്ട്. അവർക്കു പാലക്കും ചുരയ്ക്കയും യോജിക്കില്ലായിരുന്നു എന്ന്...
ദോഷകാരിയായ ഘടകങ്ങൾ എത്തുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണമാണ് ഇൻഫ്ലമേഷൻ. ചില ആഹാരം ശരീരത്തിൽ നീർവീക്കം ഉണ്ടാക്കിയേക്കാം.
സോസേജ് പോലുള്ള പ്രോസസ്ഡ് ഫൂഡ്, നിറവും പ്രിസർവേറ്റീവ്സും ചേർത്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, മധുരം അമിതമായി അടങ്ങിയവ, വറുത്തതും പൊരിച്ചതുമായവ, മൈദ ചേരുന്നവ, കാർബണേറ്റഡ് ഡ്രിങ്ക്സ്, അമിതമായ റെഡ് മീറ്റ്... ഇവയെല്ലാമാണു ശരീരത്തിന് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ഭക്ഷണം.
നീര് ഉണ്ടാക്കാത്തവയാണ് ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറുമീനുകളും നട്സുമെല്ലാം. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവയിലും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ധാന്യങ്ങൾ കഴിക്കുമ്പോൾ തവിടുള്ളവയാണു കഴിക്കേണ്ടത്. കാരണം, ഇവയിൽ ഗ്ലൈസീമിക് ഇൻഡെക്സ് കുറവാണ്. രക്തത്തിലെ ഷുഗർനില പെട്ടെന്ന് ഉയർത്തില്ല. പെട്ടെന്ന് ഉയരുന്ന ഗ്ലൈസീമിക് ഇൻഡെക്സ് ഉള്ള ആ ഹാരവും നീർക്കെട്ട് ഉണ്ടാക്കിയേക്കാം.
ചുരയ്ക്കയും ഇലക്കറിയായ പാലക്കും നല്ലതാണ്. പക്ഷേ, വിദ്യാ ബാലന്റെ ശരീരത്തിനു യോജിക്കുന്നുണ്ടായിരുന്നില്ല. അതാണ് പറഞ്ഞത് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അരിയും ഉഴുന്നും വരെ ശരീരത്തിന് ഇണങ്ങാത്തരും അലർജിയുണ്ടാകുന്നവരും ഉണ്ട് എന്നു മനസ്സിലാക്കുക. ശരീരത്തിന്റെ പ്രതികരണങ്ങൾ നമുക്കു വിലയിരുത്താവുന്നതേുള്ളൂ.
പതിവായി കഴിക്കുന്നവയും ട്രിഗറിങ് ഫൂഡ്സ് എന്നു തോന്നുന്നവയും എഴുതിയിടാം. ഇതിൽ ഓരോന്നു വീതം രണ്ടാഴ്ച കഴിക്കാതിരുന്നശേഷം വീണ്ടും കഴിക്കാം. അപ്പോഴറിയാം അവ ശരീരത്തിന് ഇണങ്ങുന്നുണ്ടോ ഇല്ലയോ എന്ന്.
ഡയറ്റിങ്ങിൽ ശ്രദ്ധിക്കാൻ
എഴുന്നേൽക്കുമ്പോൾ എന്തു കുടിക്കണം?
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. കറുവാപ്പട്ട, ജീരകം എന്നിവയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും തേനും ചേർത്ത വെളളവുമൊക്കെ കുടിക്കുന്നവരുണ്ട്. ഓരോന്നിന്റെയും ഗുണം ശരീരത്തിനു ലഭിക്കും എന്നതിനപ്പുറം ശരീരഭാരം നിയന്ത്രിക്കണമെങ്കിൽ ശരിയായ ഡയറ്റും ഒപ്പം വേണം. റീലുകളിൽ വൈറലായ കുമ്പളങ്ങ ജ്യൂസ് ദഹനത്തിനു നല്ലതാണ്. നെല്ലിക്കാ ജ്യൂസ് വൈറ്റമിൻ സി കലവറയാണ്. ഇവയും ഡയറ്റിന്റെ ഭാഗമായി കുടിക്കുക. എല്ലാ ദിവസവും കുടിക്കേണ്ടതുമില്ല.
ആഹാരത്തോടുള്ള കൊതി അകറ്റാൻ
ഭക്ഷണത്തിന്റെ അളവു കുറയ്ക്കുമ്പോൾ ആഹാരത്തോടുള്ള ആഗ്രഹം കൂടാം. ഓരോ ദിവസവും എന്തു കഴിക്കും എന്നു തലേന്നു തന്നെ തീരുമാനിക്കുക. അതു മാത്രം കഴിക്കുക. കൊതിയുള്ള ഭക്ഷണം കണ്ണെത്തുന്നിടത്തു വ യ്ക്കാതിരിക്കുക.
പോഷകം ലഭിക്കാൻ
അയണിന്റെ ഗുണം ശരിയായി ലഭിക്കാൻ വൈറ്റമിൻ സി വേണം. പരിപ്പും പയറും കടലയും തക്കാളിയിട്ടു കറി വയ്ക്കാം. കാൽസ്യം ആഗീരണം ചെയ്യപ്പെടാൻ വൈറ്റമിൻ ഡി വേണം. മുട്ടയും പാലും കഴിക്കാം. മഗ്‌നീഷ്യത്തിന്റെ ഫലം ശരിയായി ലഭിക്കാൻ വൈറ്റമിൻ ബി 6 വേണം. ഏത്തപ്പഴവും ബദാമും ചേർത്തു സ്മൂത്തി തയാറാക്കാം.
Credits: ലക്ഷ്മി മനീഷ്, സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ്, തിരുവനന്തപുരം