‘എല്ലുകൾക്കു വേദനയും ബലക്ഷയവും..’; നിങ്ങളുടെ വിറ്റാമിന്‍ ഡി നോര്‍മലാണോ? അറിയാം ഇക്കാര്യങ്ങള്‍ Sunlight and Vitamin D for Your Health
സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് എല്ലുകളുടെ ബലത്തിനും ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കുന്നതിനും അനിവാര്യമാണ്. വിറ്റാമിൻ ഡി യുടെ കുറവ് എല്ലുകൾക്ക് ബലക്ഷയം, പൊട്ടൽ, വളവ് എന്നിവയ്ക്ക് ഇടയാക്കും. കൊഴുപ്പുള്ള മത്സ്യങ്ങൾ, കരൾ, മുട്ടയുടെ മഞ്ഞക്കരു, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കും. ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ 25-30 മിനിറ്റ് വെയിൽ കൊള്ളുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുകയും ഭക്ഷണക്രമത്തിൽ വിറ്റാമിൻ ഡി നിറഞ്ഞ വസ്തുക്കൾ ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ.. ചർമത്തിൽ വെയിൽ ഏൽക്കുമ്പോഴാണ് ശരീരത്തിൽ വിറ്റാമിന്‍ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്കു ബലക്ഷയം ഉണ്ടാവും.
ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്കു വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും ഡിപ്രഷനും ചെറുക്കാനും വിറ്റാമിന്‍ ഡി ഏറെ നല്ലതാണ്.
ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25–30 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ വിറ്റാമിന്‍ ഡി ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുത്ത നിറമുള്ളവരെക്കാളും കൂടുതൽ വെയിൽ കൊള്ളാൻ ശ്രദ്ധിക്കണം.
വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ നിന്നു മാത്രമേ വിറ്റാമിന്‍ ഡി പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ, മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കരൾ, മുട്ട മഞ്ഞ, ചീസ് എന്നിവയിലും അല്പം വിറ്റാമിന്‍ ഡി ഉണ്ട്. ചില ജ്യൂസുകളും കവര്‍ പാലിലും മറ്റും വിറ്റാമിന്‍ ഡി ചേർക്കാറുമുണ്ട്.
വിറ്റാമിന്‍ ഡി യുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചുകാലത്തേക്കു കൂടുതൽ അളവിൽ വിറ്റാമിന്‍ ഡി സപ്ലിമെന്റ്സ് കഴിക്കുന്നത് ആവശ്യത്തിനു വിറ്റാമിൻ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നു കഴിക്കാൻ. വിറ്റാമിന്‍ ഡി നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആഹാരക്രമത്തിൽ ഉൾപെടുത്തുക. ഇടയ്ക്ക് വെയിലത്തു നടക്കുക.