സുന്ദരമായ മുഖത്തിന് ‘നറുമധുരം’; തേൻ ചേർത്ത മികച്ച ഫെയ്സ്പാക്കുകൾ പരിചയപ്പെടാം
സുന്ദരവും മൃദുലവുമായ മുഖം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. തിളങ്ങുന്ന മുഖചർമ്മം ലഭിക്കാൻ പോക്കറ്റ് കാലിയാകാതെ ചെയ്യാവുന്ന നാട്ടുവഴികൾ ധാരാളമുണ്ട്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സൗന്ദര്യവർധക വസ്തുവാണ് തേൻ. തേൻ കൊണ്ട് ചർമ്മത്തിനു ഗുണം ചെയ്യുന്ന ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം. ∙ ശുദ്ധമായ തേൻ രണ്ടു ടീസ്പൂൺ

സുന്ദരവും മൃദുലവുമായ മുഖം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. തിളങ്ങുന്ന മുഖചർമ്മം ലഭിക്കാൻ പോക്കറ്റ് കാലിയാകാതെ ചെയ്യാവുന്ന നാട്ടുവഴികൾ ധാരാളമുണ്ട്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സൗന്ദര്യവർധക വസ്തുവാണ് തേൻ. തേൻ കൊണ്ട് ചർമ്മത്തിനു ഗുണം ചെയ്യുന്ന ചില ഫെയ്സ്പാക്കുകൾ പരിചയപ്പെടാം.
∙ ശുദ്ധമായ തേൻ രണ്ടു ടീസ്പൂൺ എടുക്കുക. അതിലേക്ക് 4 ടീ സ്പൂൺ തൈര് ചേർത്തു നന്നായിളക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റു കഴിയുമ്പോൾ നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ ചർമങ്ങളിലെ അഴുക്കുകൾ അകറ്റാനും മുഖകാന്തി വർധിപ്പിക്കാനും ഈ പായ്ക്ക് സഹായിക്കും. കഴുത്തിലുണ്ടാകുന്ന കറുത്തപാടുകൾക്കും നല്ലൊരു പരിഹാരമാണ് ഈ പായ്ക്ക്.
∙ ഒരു ടേബിൾ സ്പൂൺ ശുദ്ധമായ തേനിൽ ഒരു ടേബിൾ സ്പൂൺ പനിനീർ ചേർത്തു യോജിപ്പിച്ച ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക. തേൻ നല്ലൊരു മോയ്സചറൈസറാണ്. പനിനീര് നല്ലൊരു ടോണറും. വരണ്ട ചർമ്മമുള്ളവർക്ക് ഉത്തമമായ ഒരു പരിഹാരമാണ് ഈ പായ്‌ക്ക്.
∙ രണ്ടു ടേബിൾ സ്പൂൺ തേനും ഒരു പഴവും എടുക്കുക. പഴം നന്നായുടച്ച് തേനിൽ ചേർത്ത് നല്ല കുഴമ്പു രൂപത്തിലാക്കുക ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റു കഴിയുമ്പോൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഈ പായ്ക്ക് ഉപയോഗിച്ചാൽ പിന്നെ ഒരു കൃത്രിമ മോയ്സചറൈസറിന്റെ ആവശ്യമില്ല. മുഖത്തെ വരൾച്ച മാറ്റി മുഖം മൃദുവും തിളക്കമുള്ളതുമാക്കാൻ ഉത്തമമാണ് ഈ ഫെയ്സ്പായ്ക്ക്.