പാടുകൾ മായണം, ചർമം സ്മൂത്തായിരിക്കണം, സ്വാഭാവികമായി തോന്നണം. ഈ ആവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്താൻ കൺസീലർ അണിയുന്നതിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

പാടുകൾ മായണം, ചർമം സ്മൂത്തായിരിക്കണം, സ്വാഭാവികമായി തോന്നണം. ഈ ആവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്താൻ കൺസീലർ അണിയുന്നതിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

പാടുകൾ മായണം, ചർമം സ്മൂത്തായിരിക്കണം, സ്വാഭാവികമായി തോന്നണം. ഈ ആവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്താൻ കൺസീലർ അണിയുന്നതിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒരു കൺസീലർ ക്രാഷ് കോഴ്സ് ആയാലോ... കണ്ണിനടിയിലും ചുണ്ടിനു ചുറ്റിനും ഉള്ള ഇരുണ്ട നിറം, മുഖത്തെ പാടുകൾ, കറുത്ത കുത്തുകൾ, നിറവ്യത്യാസം എന്നിങ്ങനെയുള്ള ചർമപ്രശ്നങ്ങൾ മറയ്ക്കാനാണ് കൺസീലർ ഉപയോഗിക്കുന്നത്.

ഫൗണ്ടേഷൻ പുരട്ടിയശേഷം കൺസീലർ അണിയുന്നതാണു മികച്ച ഫിനിഷിങ് ലഭിക്കാൻ നല്ലത്. മറ്റൊരു രഹസ്യം കൂടിയുണ്ട്. ഇങ്ങനെ ചെയ്താൽ കൺസീലർ കുറച്ചു മതി. മേക്കപ് അണിഞ്ഞാലും മേക്കപ് അണിഞ്ഞെന്നു തോന്നരുത് എന്നതല്ലേ മിക്കവരുടെയും ആഗ്രഹം. പാടുകൾ മായണം, ചർമം സ്മൂത്തായിരിക്കണം, സ്വാഭാവികമായി തോന്നണം. ഈ ആവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്താൻ കൺസീലർ അണിയുന്നതിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.

ADVERTISEMENT

ഷേഡ് കണ്ടെത്താൻ വഴിയുണ്ട്

ചർമത്തിന്റെ നിറത്തിനു ചേരുന്ന ഷേഡിൽ തന്നെ വേണം ഏതു മേക്കപ്പ് പ്രൊഡക്ടും. കൺസീലർ പ്രത്യേകിച്ചും. ശരിയായ കൺസീലർ ഷേഡ് അറിയണമെങ്കിൽ ആദ്യം സ്കിൻ അണ്ടർടോൺ ഏതാണെന്നു മനസ്സിലാക്കണം. വാം, കൂൾ, ന്യൂട്രൽ എന്നീ മൂന്ന് അണ്ടർടോണുകളാണു പൊതുവായി ഉള്ളത്.

ADVERTISEMENT

ഈ അണ്ടർ ടോൺ എങ്ങനെ മനസ്സിലാക്കാമെന്നല്ലേ... നാച്ചുറൽ ലൈറ്റിൽ മുഖ ചർമത്തിൽ നിന്നു പ്രതിഫലിക്കുന്നതു മഞ്ഞയോ പീച്ചോ നിറമാണെങ്കിൽ അതു വാം അണ്ടർടോണാണ്. പിങ്ക്, റെഡ് അല്ലെങ്കിൽ ബ്ലൂയിഷ് ടോണാണെങ്കിൽ കൂൾ. ഇതിലേതു നിറമാണെന്നു നിശ്ചയിക്കാനാകുന്നില്ലെങ്കിൽ ന്യൂട്രൽ.

കൺസീലറുകളിൽ W എന്നെഴുതിയിരിക്കുന്നത് വാം അണ്ടർടോൺ ഉള്ളവർക്കുള്ളതാണ്. C എന്നത് കൂൾ. N എന്നതു ന്യൂട്രൽ.

ADVERTISEMENT

Pro Tip : മുഖത്തെ പാടുകളും കണ്ണിനടിയിലെയും ചുണ്ടിനു വശങ്ങളിലെയും കറുപ്പ് കൂടുതലാണെങ്കിൽ ഫൗണ്ടേഷനും കൺസീലറിനും അണിയും മുൻപായി കളർ കറക്ടർ ഉപയോഗിക്കാം.

അമിതമായാൽ കൺസീലറും അഭംഗി

കണ്ണിനടിയിലെ കറുപ്പ് അകറ്റാനാണു മിക്കവരും കൺസീലർ ഉപയോഗിക്കുന്നത്. കൺസീലറിന്റെ അളവു കൂടിയാലാണു കറുപ്പു മായുക എന്ന ധാരണ വേണ്ട. അൽപം മാത്രം കൺസീലർ എടുത്തു കണ്ണിനടിയിലായി മൂന്നു ചെറിയ കുത്തുകൾ തൊട്ടുവയ്ക്കാം (ത്രീ ഡോട്ട് മെതേഡ് എന്നു പറയും). ശേഷം മെല്ലെ ബ്ലെൻഡ് ചെയ്തുവിടാം. കണ്ണിന്റെ ലാഷ് ലൈനിൽ കൺസീലർ വേണ്ട.

ചിലരുടെ കൺകോണിൽ കറുപ്പുനിറം കൂടുതലായിരിക്കും. ഇവർ ഈ ഭാഗത്തു കൺസീലറിന്റെ ഒരു ഡോട്ട് വയ്ക്കുക. ശേഷം കണ്ണിന്റെ ഔട്ടർ കോർണറിലേക്കു ബ്ലെൻഡ് ചെയ്തുവിടാം.

Pro Tip : കൺസീലറിന്റെ കവറേജ് ശരിയായി ലഭിക്കാൻ കൺസീലർ പുരട്ടി ഒന്നോ രണ്ടോ മിനിറ്റിനുശേഷം ബ്ലെൻഡ് ചെയ്തുവിട്ടാൽ മതി.

ബ്ലെൻഡ് ചെയ്യാൻ ബ്രഷോ വിരലോ ?

കൺസീലർ അണിയുമ്പോൾ കവറേജ് എത്രത്തോളം വേണം എന്നതിനനുസരിച്ചു വേണം ബ്ലെൻഡിങ് ടൂൾ തിരഞ്ഞെടുക്കാൻ.

ബ്രഷ് ആണ് ഫുൾ കവറേജിനു നല്ലത്. നാച്ചുറൽ ഫിനിഷിനു സ്പഞ്ച് ബ്ലെൻഡർ തിരഞ്ഞെടുക്കാം. സ്പഞ്ച് അൽപം നനച്ചു ബ്ലെൻഡിങ്ങിനായി ഉപയോഗിച്ചാൽ ഫിനിഷിങ് സ്മൂത്തായിരിക്കും.

ബ്രഷും ബ്ലെൻഡറുമൊക്കെ വേണോ... വിരല്‍ പോരെ എന്നു ചിന്തിക്കുന്നതിലും നോ ഇഷ്യു. പക്ഷേ, ഓർക്കുക. വിരലുപയോഗിച്ചു ‘തേച്ചു പിടിപ്പിക്കരുത്’. വിരലറ്റം കൊണ്ടു മെല്ലെ ടാപ് ചെയ്തു ബ്ലെൻഡ് ചെയ്യുക. വിരലിന്റെ ചൂടു ചേരുമ്പോൾ കൺസീലർ നന്നായി ബ്ലെൻഡ് ആകും.

Pro Tip : മുഖക്കുരു മറയ്ക്കാൻ കൺസീലർ ഉപയോഗിക്കുന്നതിനുമുണ്ട് ടെക്നിക്. ആദ്യം നേർത്ത ലെയർ ഫൗണ്ടേഷൻ പുരട്ടുക. അതിനുശേഷം കൺസീലർ ഡോട്ട് ഇട്ടശേഷ നനവുള്ള സ്പഞ്ച് ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യുക. അൽപം സെറ്റിങ് പൗഡർ കൂടിയായാൽ മുഖക്കുരു എങ്ങോ മറയും.

കൺസീലർ സെറ്റ് ചെയ്യണം

ഫൗണ്ടേഷൻ അണിഞ്ഞ് കൺസീലര്‍ അണിയുന്നതോടെ ഫെയ്സ് മേക്കപ് കഴിഞ്ഞെന്നു കരുതല്ലേ... സെറ്റിങ് പൗഡർ ഉപയോഗിച്ചു ഫിനിഷിങ് നൽകിയില്ലെങ്കിൽ ചർമത്തിലെ ചുളിവും നേർത്ത വരകളും തെളിഞ്ഞുകാണും. ഒരു ഫ്ലഫി ബ്രഷ് ഉപയോഗിച്ച് സെറ്റിങ് പൗഡർ അണിയാം.

കണ്ണിനടിയിൽ ബ്രഷ് ചെയ്തുവിട്ടശേഷം എണ്ണമയം അമിതമായി അലട്ടുന്ന നെറ്റി, മൂക്ക്, താടി (ടി സോണ്‍) ഭാഗങ്ങളിലും സെറ്റിങ് പൗഡർ അണിയണം.

Pro Tip : സെറ്റിങ് പൗഡർ ഉപയോഗിച്ചാൽ മാറ്റ് ഫിനിഷ് ലുക് ആണ് ലഭിക്കുക. ഡ്യൂയി അല്ലെങ്കിൽ ഗ്ലോസി മേക്കപ്പാണ് വേണ്ടതെങ്കിൽ സെറ്റിങ് സ്പ്രേയോ ഫിക്സിങ് സ്പ്രേയോ ഉപയോഗിച്ചു സെറ്റ് ചെയ്യണം.

കൺസീലർ വരണ്ടുപോകുന്നുണ്ടോ ?

പല കാരണങ്ങൾ കൊണ്ടു കൺസീലർ ചർമത്തിൽ ഡ്രൈ ആയിരിക്കാം. ചർമത്തിന്റെ സ്വാഭാവികമായ വരൾച്ചയാകാം ഒരു കാരണം. കൺസീലറിനു ക്രീമി സ്വഭാവമില്ലാത്തതാകാം മറ്റൊന്ന്. മേക്കപ്പിനായി ചർമത്തെ ഒരുക്കാത്തതാകാം (സ്കിൻ പ്രിപ്റേഷൻ) അടുത്ത കാരണം.

ചർമത്തിന്റെ വരൾച്ചയകറ്റാൻ നിത്യേനയുള്ള മോയിസ്ചറൈസിങ് വേണം. വരണ്ട ചർമക്കാർ ഹൈഡ്രേറ്റിങ് കൺസീലര്‍ ഉപയോഗിക്കാനും ഓര്‍ക്കുക.

വരണ്ട ചർമമുള്ളവർക്കും അല്ലാത്തവരും മേക്കപ്പിനു മുൻപായി ചർമത്തെ ഒരുക്കണം. പക്ഷേ, അമിതമാകാതെ ശ്രദ്ധിക്കുക. എണ്ണമയം അമിതമായുള്ളവർ സ്കിൻ പ്രിപ്റേഷനായി ഓയിൽ കൺട്രോൾ പ്രൈമർ ഉപയോഗിക്കാം.

Pro Tip : അമിത വരൾച്ചയുള്ളവർ കണ്ണിനടിയിൽ സീറം പുരട്ടിയശേഷം മോയിസ്ചറൈസർ അണിയുക. ശേഷം കൺസീലർ.

വിവരങ്ങൾക്കു കടപ്പാട് : ലക്ഷ്മി സനീഷ്, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, കൊച്ചി

Concealer for a Flawless Finish:

Concealer is used to hide skin problems like dark circles and blemishes. To get the best finish, apply concealer after foundation. Applying concealer in the right way gives smooth finish.

ADVERTISEMENT