ദീഘദുര യാത്രയൊക്കെ കഴിഞ്ഞ് പെട്ടന്നൊരാളെ കാണും മുൻപ് ഉപയോഗിക്കാം മോയസ്ചർ പാഡ്സ്: ചർമത്തിന് ലഭിക്കും ഇൻസ്റ്റന്റ് ഊർജ്ജം Unlock Instant Skin Hydration with Moisture Pads
മണിക്കൂറുകളോളം യാത്ര ചെയ്ത് ഒരിടത്തെത്തി ഉടനെയൊരു മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടോ? ഒരാളെ കാണാനുണ്ടോ? പാർലറിലൊന്നും പോകാൻ സമയം കിട്ടിയില്ല എന്നാൽ പെട്ടന്നൊരു ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണം.... എന്താണ് വഴി? ഇത്തരം ‘പെട്ടന്നുള്ള അവസരങ്ങളിൽ’ ചർമം ഫ്രഷ് ആക്കാൻ ഇനി മുതൽ ബാഗിൽ കരുതാം ‘മോയസ്ചർ പാഡ്സ്.

മൊയസ്ച്യറൈസിങ്ങ് ലോഷനിലോ ക്രീമിലോ ഒക്കെ മുൻപേ മുക്കി വച്ചിരിക്കുന്ന തരം ചെറിയ പാഡുകളാണിവ... മുഖത്ത് വെച്ച് അമർത്തി ചെറുതായി ഒപ്പിയെടുത്താൽ ചർമത്തിന് ഉടൻ തന്നെ ജലാംശം പകർന്നു നൽകി, പുതുപുത്തൻ ഉണർവു നൽകും.
കൊറിയൻ ബ്യൂട്ടി അഥവ കെ–ബ്യൂട്ടിയിൽ വളരെ പ്രചാരമേറിയ ഒരു പ്രോഡക്റ്റാണ് മോയസ്ചർ പാടുകൾ.
എന്താണീ പാഡുകൾ ചെയ്യുന്നത്?
വരണ്ട ചർമത്തിൽ അടിഞ്ഞിരിക്കുന്ന അഴുക്കും പൊടിയും ഒക്കെ നീക്കി വരൾച്ചയും അകറ്റി ഇവ ചർമത്തിന് മോയസ്ച്യുറൈസേഷൻ നൽകും. മിക്ക പാഡുകളിലും അടങ്ങിയ ഹൈലുറോണിക്ക് ആസിഡ്, ഗ്ലിസറിൻ, പാൻതെനോൾ, കറ്റാർ വാഴയുടെ സത്ത് എന്നിവ ചേർന്ന് ചർമത്തിലെ അവശ്യ ഈർപം നിലനിർത്തി ചർമത്തെ പെട്ടന്നു തന്നെ ജീവസുറ്റതാക്കി വയ്ക്കും.
രണ്ടു വശവും ഉപയോഗിക്കാൻ പാകത്തിലാണ് ഈ പാഡുകൾ വരുന്നത്. വല്ലാതെ വരണ്ടിരിക്കുന്ന ചർമ പ്രതലങ്ങളിൽ(കവിൾ, നെറ്റിത്തടം പോലുള്ളവ) 5–10 മിനിറ്റോളം വയ്ക്കാവുന്ന ‘മിനി ഫെയ്സ് മാസ്കുകളായും’ ഇവ ഉപയോഗിക്കാം.
മുഖത്ത് വച്ചിരുന്നാലും ഒട്ടും ഒട്ടിപ്പിടിക്കാത്ത തരത്തിൽ ഇവ ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോഗശേഷം എണ്ണമയം അവശേഷിപ്പിക്കില്ല എന്നതും എടുത്തു പറയേണ്ട ഗുണമാണ്.
ചെറിയ പെട്ടികളിൽ വരുന്ന ഇവ കൊണ്ടു നടക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണെന്നതും സൗന്ദര്യാരാധകരുടെ ഇടയിൽ ഇവയ്ക്ക് സ്വീകാര്യത കൂട്ടുന്നുണ്ട്.