മുടികൊഴിച്ചിൽ കുറച്ച് തലമുടി ശക്തിപ്പെടുത്താൻ വേണം ഉലുവയുടെ മാജിക്: പരീക്ഷിക്കാം ഈ 4 വഴികൾ Unlock Healthy Hair with Fenugreek: Your Kitchen's Secret Weapon
താരന്റെ ശല്യം, അകാല നര, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, നേർത്തുവരിക... തുടങ്ങി തലമുടിയുടെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും നിങ്ങളുടെ അടുക്കളയിലൊരു പരിഹാരമിരിപ്പുണ്ട്.... അതാണ് ഉലുവ! ഉലുവയിലെ ഉയർന്ന പ്രോട്ടീന്‍ മുടി വളർച്ചയ്ക്കു സഹായിക്കും, നിക്കോട്ടിനിക് ആസിഡ് മുടിയിഴകൾക്ക് ആവശ്യത്തിനുള്ള

താരന്റെ ശല്യം, അകാല നര, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, നേർത്തുവരിക... തുടങ്ങി തലമുടിയുടെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും നിങ്ങളുടെ അടുക്കളയിലൊരു പരിഹാരമിരിപ്പുണ്ട്.... അതാണ് ഉലുവ!
ഉലുവയിലെ ഉയർന്ന പ്രോട്ടീന്‍ മുടി വളർച്ചയ്ക്കു സഹായിക്കും, നിക്കോട്ടിനിക് ആസിഡ് മുടിയിഴകൾക്ക് ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തും, ഇരുമ്പിന്റെ അംശം മുടിക്ക് കരുത്ത് പകരും, അതിലെ ലെസിത്തിൻ പ്രകൃതിദത്തമായ കണ്ടീഷനിങ്ങ് നൽകും ഒപ്പം സപ്പോണിൻസിലെ ആന്റീ ഫംഗൽ ഗുണങ്ങൾ താരനേയും അകറ്റും. ഇത്രയും കാര്യങ്ങൾ മുടിക്കായി ചെയ്യുന്ന ഉലുവയെ കണ്ടും അറിഞ്ഞും ഉപയോഗിച്ചാൽ ആരോഗ്യകരമായ മുടി നിങ്ങൾക്കു സ്വന്തം... ഉലുവ ഉപയോഗിക്കാനുള്ള നാലു വഴികൾ നോക്കിയാലോ?
1. ഉലുവ മാസ്ക്
മൂന്ന് സ്പൂൺ ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. അടുത്ത ദിവസം വെള്ളത്തിന്റെ കാൽഭാഗം മാത്രം ചേർത്ത് അരച്ച് പെയ്സ്റ്റ് പോലെയാക്കാം.. ഈ മാസ്ക് പല സെക്ഷനുകളായി മുടി വകഞ്ഞെടുത്ത് അവിടൊക്കെ നന്നായി തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു ഷവർ ക്യാപ്പിട്ട് 45 മിനിറ്റ് നേരം ഇതു തലയിൽ വയ്ക്കാം. എന്നിട്ട് നേരിയ ചൂടുള്ള വെള്ളത്തിൽ തല കഴുകിയെടുക്കാം.. സാധിക്കുന്നവർ അന്ന് വെറുതേ തല കഴുകിയിട്ട് അടുത്ത ദിവസം ഷാംപൂ ഇട്ട് കഴുകുക. സമയമില്ലാത്തവർക്ക് അന്നു തന്നെ ഷാംപൂ ചെയ്തു കളയാം.
2. ഉവുവ ചായ
രണ്ടു കപ്പ് വെള്ളം തിളപ്പിച്ചതിലേക്ക് 2 ടേബിൾസ്പൂൺ ഉലുവ ഇടുക. ഈ വെള്ളം തണുക്കും വരെ അടച്ചു വയ്ക്കാം. ശേഷം വെള്ളം നന്നായി അരിച്ചെടുക്കുക. സാധാരണ പോലെ കുളിയൊക്കെ കഴിഞ്ഞ് ഏറ്റവും ഒടുവിലായി ഈ ഉലുവച്ചായ കൊണ്ട് തലമുടി കഴുകാം. ശേഷം വെള്ളമൊഴിച്ചു കഴുകി കളയേണ്ടതില്ല.
3. ഉലുവ എണ്ണ
അരക്കപ്പ് എക്ട്രാ വെർജിൻ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ഇതിലേക്ക് 2 ടീസ്പൂൺ ഉലുവ ചേർത്ത് വീണ്ടും ചൂടാക്കാം.. ഉലുവ നന്നായി ചുവന്നു തുടങ്ങുമ്പോൾ (ഇവ വറുത്ത പരുവമാക്കരുത്) തീ കെടുത്തി എണ്ണ തണുക്കാനായി മാറ്റി വയ്ക്കുക. എന്നിട്ട് അരിച്ചെടുത്ത് തലയിൽ പുരട്ടി പത്തു മിനിറ്റോളം മാസാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം മുടി ഷാംപൂ ചെയ്യാം.
4. ഉലുവ–തൈര്
ഒരു ടേബിൾസ്പൂൺ ഉലുവാപ്പൊടി 3 ടേബിൾസ്പൂൺ കട്ടത്തൈരുമായി നന്നായി കലർത്തുക. ഇത് തലയോട്ടിയിൽ നന്നായി പുരട്ടി മാസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ഷാംപൂ ചെയ്ത് മുടി നന്നായി കഴുകി വൃത്തിയാക്കാം.
ആഴ്ച്ചയിൽ 1–2 തവണയെങ്കിലും ഏതെങ്കിലും തരത്തിൽ തലമുടിയിൽ ഉലുവ പ്രയോഗം നടത്തുന്നതാണ് മുടിക്ക് കൃത്യമായ പോഷകങ്ങൾ കിട്ടാനുള്ള വഴി.