‘മുഖത്തും കൈകാലുകളിലും വെളുത്തപൊടി പോലെ.. ചൊറിച്ചിലും അനുഭവപ്പെടാം’; ചർമം മൃദുലമാക്കാന് വഴിയുണ്ട് Understanding Dry Skin
വരണ്ട ചർമ്മം എന്നത് ചർമം കോശങ്ങൾ പുറംതള്ളുന്നതിലൂടെ വെളുത്ത പൊടി പോലെ കാണപ്പെടുന്നതും ചൊറിച്ചിൽ അനുഭവപ്പെടുന്നതുമായ അവസ്ഥയാണ്, ഇത് പ്രധാനമായും കൈകളിലും കാലുകളിലും മുഖത്തും കാണപ്പെടുന്നു. അലർജി മൂലമോ മറ്റ് രോഗങ്ങളാലോ ഉണ്ടാകാത്ത വരണ്ട ചർമ്മത്തിന് ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം, ദശപുഷ്പ കേര തൈലം, പിണ്ഡ തൈലം തുടങ്ങിയ ഔഷധങ്ങൾ ഡോക്ടറുടെ നിർദ്ദേശാനുസരണം പുറമേ പുരട്ടുന്നത് ഫലപ്രദമാണ്. ചൂടുവെള്ളത്തിൽ അധികനേരം കുളിക്കുന്നതും അമിതമായി സുഗന്ധമുള്ള സോപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കി ഇളംചൂടുവെള്ളത്തിൽ പത്ത് മിനിറ്റിൽ കൂടുതൽ കുളിക്കാതിരിക്കുക. തേങ്ങാപ്പിണ്ണാക്ക്, ഓട്മീൽ, പയറുപൊടി എന്നിവ സോപ്പിന് പകരമായി ഉപയോഗിക്കാം, കുളി കഴിഞ്ഞാൽ മോയിസ്ചറൈസർ അല്ലെങ്കിൽ ഏലാദി ക്രീം പുരട്ടുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കും. സൺസ്ക്രീൻ പതിവായി ഉപയോഗിക്കുകയും, ഭക്ഷണത്തിൽ ആന്റിഓക്സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുകയും, കഞ്ഞിയിൽ നെയ്യ് ചേർത്ത് കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് വരണ്ട ചർമ്മത്തെ പരിപാലിക്കാൻ സഹായിക്കും. കറ്റാർവാഴയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം പുരട്ടുന്നതും, അവക്കാഡോ, വെളിച്ചെണ്ണ, തേൻ എന്നിവ ചേർത്ത മാസ്ക് ഉപയോഗിക്കുന്നതും ചർമ്മസംരക്ഷണത്തിന് ഉപകരിക്കും.

ചർമം വരണ്ടും തിളക്കമില്ലാതെ മങ്ങിയുമിരിക്കുന്ന അവസ്ഥയാണു വരണ്ട ചർമം. വെളുത്ത പൊടി പോലെ ചർമത്തിൽ കാണപ്പെടുകയും ചെയ്യും. ചൊറിച്ചിലും അനുഭവപ്പെടാം. കാലുകൾ, കൈകൾ, മുഖം എന്നീ ഭാഗങ്ങളിലാണു വരണ്ട ചർമം കൂടുലായി അലട്ടുക.
പരിഹാരം
അലർജി മൂലമോ മറ്റു രോഗങ്ങളോട് അനുബന്ധിച്ചോ വരുന്ന വരണ്ട ചർമം അല്ല എന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തിയതിനു ശേഷമാണ് ചികിത്സ ആരംഭിക്കേണ്ടത്.
ഏലാദി കേര തൈലം, ദിനേശ വല്യാദി കേര തൈലം, ദശപുഷ്പ കേര തൈലം, പിണ്ഡ തൈലം എന്നിവ ചർമത്തിന്റെ ഘടനയ്ക്കനുസരിച്ചു ഡോക്ടറുടെ നിർദേശാനുസരണം പുറമേ പുരട്ടി കുളിക്കാവുന്നതാണ്.
അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളം ചർമവരൾച്ച അധികമാക്കുന്നതിനാൽ ഇളം ചൂടു വെള്ളത്തിൽ കുളിക്കുക. കുളിക്കുന്ന സമയം പത്തു മിനിറ്റിൽ കൂടേണ്ട. അധികം മണമുള്ളതും പതയുള്ളതുമായ സോപ്പും ക്ലെൻസറും ഒഴിവാക്കുക.
തേങ്ങാപ്പിണ്ണാക്ക്, ഓട്മീൽ, പയറുപൊടി എന്നിവ നന്നായി പൊടിച്ചു വെള്ളത്തിൽ കുഴച്ചു സോപ്പിനു പകരം ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.
അതിനു ശേഷം മോയിസ്ചറൈസറോ ഏലാദി ക്രീമോ പുരട്ടാം. സൺസ്ക്രീൻ പതിവായി ഉപയോഗിക്കുക.
ആഹാരത്തിൽ ആന്റി ഓക്സിഡന്റ്സ്, ഒമേഗ 3 എന്നിവ ധാരാളം ഉൾപ്പെടുത്തണം.
ഇളം ചൂടു കഞ്ഞിയിൽ നെയ്യ് ചേർത്തു കഴിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കാനും ഓർക്കുക.
പരിപാലന കൂട്ടുകൾ
∙ വെളിച്ചെണ്ണയിൽ കറ്റാർവാഴയുടെ കാമ്പു യോജിപ്പിച്ചു ദേഹത്തു പുരട്ടി 20 മിനിറ്റിനു ശേഷം കുളിക്കാം.
∙ ഒരു അവക്കാഡോ അരച്ചതിൽ ഒരു വലിയ സ്പൂൺ ഉരുക്കു വെളിച്ചെണ്ണയും അര വലിയ സ്പൂൺ തേനും ചേർത്തു മാസ്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.