മുഖക്കുരു കാരണം ചർമ്മത്തിൽ സുഷിരങ്ങളും കുഴികളും വലുതാകുന്നത് സാധാരണമാണ്. ഇത് പരിഹരിക്കാൻ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുകയും ഇഞ്ചി, വെളുത്തുള്ളി, ഗ്രീൻ ടീ, പച്ചക്കറികൾ, മത്സ്യം എന്നിവ ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വെള്ളരിക്കയും നാരങ്ങാനീരും ചേർത്ത മിശ്രിതം, തേനും മുട്ടയുടെ മഞ്ഞയും ചേർത്ത മിശ്രിതം, അവക്കാഡോ എന്നിവ മുഖത്തെ കുഴികൾ മായ്ക്കാൻ സഹായിക്കും. സ്ഥിരമായി ഇത്തരം പ്രകൃതിദത്ത ചികിത്സകൾ പിന്തുടരുന്നത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും സുഷിരങ്ങൾ ചുരുക്കാനും ഫലപ്രദമാകും.

മുഖത്ത് കുഴിയും ചുളിവുകളും പാടുകളുമൊന്നുമില്ലാത്ത ആരോഗ്യമുളള ചർമമാണ് എല്ലാവരുടെയും സ്വപ്നം. എന്നാല്‍ മുഖക്കുരു കൂടുതലുള്ള ആളുകളില്‍ ചര്‍മത്തില്‍ സുഷിരങ്ങൾ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ദൃഷ്‌ടിയിൽപ്പെടാത്ത വിധം സൂക്ഷ്‌മമായിരിക്കും ഇവ. സുഷിരങ്ങൾക്കുളളിൽ അഴുക്ക്, മൃതകോശങ്ങൾ, മേക്കപ്പ് വസ്‌തുക്കളുടെ അംശങ്ങൾ എന്നിവ അടിയുമ്പോഴാണ് കാഴ്‌ചയ്‌ക്കു ഭംഗിയല്ലാത്ത വിധം സുഷിരങ്ങൾ വലുതാവുന്നത്. 

പരിഹാരത്തിനായി ഭക്ഷണക്രമത്തിൽ കൃത്യമായ ശ്രദ്ധ വേണം. ആഹാരത്തിലെ കാർബോഹൈഡ്രേറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കണം. കാരണം ഇവ എണ്ണ ഉൽപാദനത്തിന് കാരണമാകും. പകരം ഭക്ഷണത്തിൽ വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഉൾപ്പെടുത്താം. ഇവ ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. ഗ്രീൻ ടീയും പച്ചക്കറികളും മത്സ്യവും മുഖക്കുരുവിനെ നിയന്ത്രണ വിധേയമാക്കും. ഒപ്പം മുഖത്തെ കുഴികൾ അകറ്റാൻ ഇക്കാര്യങ്ങള്‍ കൂടി പരീക്ഷിച്ചു നോക്കൂ...  

ADVERTISEMENT

വെള്ളരിക്ക

മുഖത്തെ കുഴികൾ അകറ്റാൻ വെള്ളരിക്ക വളരെ നല്ലതാണ്. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേർക്കുക. ശേഷം ഒരു കോട്ടൺ തുണിയെടുത്ത് അതിലേയ്ക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ചതിന് ശേഷം  ഈ കിഴി മുഖത്തെ കുഴികളിൽ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം. ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. 

ADVERTISEMENT

തേനും മുട്ടയുടെ മഞ്ഞയും

ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ തേനും വേണമെങ്കിൽ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേർത്ത് നല്ല മിശ്രിതമാക്കാം. ശേഷം ഇത് മുഖത്ത് പുരട്ടാം. ഒരു പതിനഞ്ച് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. മുഖത്തെ കുഴികൾ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം. അല്ലെങ്കിൽ മുട്ടയുടെ വെള്ളയും ഓട്സും ചേർത്ത് അരച്ച് മുഖത്ത് തേക്കാവുന്നതാണ്. ഒരു അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.

ADVERTISEMENT

അവോക്കാഡോ

ചർമത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് മുഖത്തെ കുഴികൾ മാറാനും സഹായിക്കും. ഇതിനായി അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മാറ്റം ആഴ്ചകൾ കൊണ്ട് തന്നെ അറിയാൻ പറ്റും.ഇതൊന്നും ഇല്ലെങ്കിൽ തക്കാളി നീരിൽ പഞ്ചസാര ഇട്ട് മുഖത്ത് തേച്ചാലും മതി.

Natural Remedies for Enlarged Skin Pores:

Skin pores are a common concern for those with acne, leading to visible pits and enlarged pores due to dirt and dead cells. Addressing this requires dietary changes, reducing carbohydrates and sugar, and incorporating garlic, ginger, cloves, green tea, vegetables, and fish. Natural remedies like cucumber mixed with lemon juice, a paste of honey and egg yolk, or avocado can significantly improve skin elasticity and reduce pore size. Consistent application of these treatments, along with a healthy diet, promises noticeable results in achieving smoother, clearer skin.

ADVERTISEMENT