പാലും മഞ്ഞളും ചേര്‍ത്ത സൗന്ദര്യക്കൂട്ട്; മുഖക്കുരുവും കറുത്തപാടുകളും പമ്പ കടക്കും!
സൗന്ദര്യ സംരക്ഷണത്തിൽ മഞ്ഞളിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖക്കുരുവും കറുത്തപാടുകളും മാറ്റാൻ സഹായിക്കുന്ന വിവിധ ഔഷധക്കൂട്ടുകളെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. മഞ്ഞളും തുളസിനീരും, കടലമാവും വേപ്പിലയും പാലും ചേർത്തുള്ള മിശ്രിതങ്ങൾ, പനിനീരിൽ ചാലിച്ച മഞ്ഞൾ എന്നിവ മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുന്നു. കൂടാതെ, പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ച് തേച്ചുകുളിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കാനും ചർമ്മരോഗങ്ങളെ അകറ്റി നിർത്താനും ഉപകരിക്കുമെന്ന് ഇതിൽ പറയുന്നു.

സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് മഞ്ഞൾ. പലരിലും മുഖക്കുരുവും പാടുകളും സൃഷ്ടിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. മുഖക്കുരു വീർക്കുകയും പൊട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പുറമേ കറുത്തപാടുകള്‍ ഉണ്ടാകുമെന്ന ആശങ്കയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. എന്നാൽ വീട്ടില്‍ സുലഭമായിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും കറുത്തപാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.
ചില സൗന്ദര്യക്കൂട്ടുകള്‍
1. മഞ്ഞളും തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയ ശേഷം മുഖത്തു പുരട്ടുക. പഴക്കം ചെന്ന കറുത്ത പാടുകൾ മാറികിട്ടും.
2. മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും മുഖക്കുരുവിനുമെതിരെ ഇത് പ്രവർത്തിക്കും.
3. പനിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖക്കുരു മാത്രമുള്ള ഭാഗത്തു പുരട്ടി അര മണിക്കൂർ ശേഷം കഴുകി കളഞ്ഞാൽ മുഖക്കുരുവിന് ശമനം കിട്ടും.
4. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.
തേച്ചുകുളി എന്നു കേട്ടിട്ടില്ലേ? പച്ചമഞ്ഞളും, ആര്യവേപ്പിലയും കൂടി കുഴമ്പു രൂപത്തിലാക്കി ദിവസവും തേച്ചുകുളിച്ചാൽ ശരീരത്തിലെ എല്ലാ കറുത്ത പാടുകളും മാറുമെന്ന് മാത്രമല്ല, ചർമകാന്തി വർധിക്കുകയും, ചർമ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
മേൽപറഞ്ഞ ഔഷധകൂട്ടുകൾ ഉപയോഗിക്കുമ്പോൾ അവയിലെ ഘടകങ്ങൾ ശുദ്ധമാണ് എന്ന കാര്യം പ്രത്യേകം ഉറപ്പുവരുത്തുക.