ഉത്സവത്തിനു പോയപ്പോൾ കയ്യിലൊരു ഉമ്മ കിട്ടി; രഹസ്യങ്ങൾ പരസ്യമാക്കി ‘വാനമ്പാടിയിലെ’ പ്രിയജോടികൾ ചന്ദ്രനും നിർമലയും!
പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം ഏറെക്കുറെ ശരിയാണെങ്കിലും, കാര്യം സമ്മതിച്ചുതരാൻ വാനമ്പാടി സീരിയൽ ജോടികൾക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. സീരിയൽ ഭർത്താവ് ‘ചന്ദ്രേട്ടൻ’ ഓകെയാണ്. പക്ഷേ, ചന്ദ്രേട്ടനെ അവതരിപ്പിക്കുന്ന ബാലുമേനോൻ ഇത്തിരി
പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം ഏറെക്കുറെ ശരിയാണെങ്കിലും, കാര്യം സമ്മതിച്ചുതരാൻ വാനമ്പാടി സീരിയൽ ജോടികൾക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. സീരിയൽ ഭർത്താവ് ‘ചന്ദ്രേട്ടൻ’ ഓകെയാണ്. പക്ഷേ, ചന്ദ്രേട്ടനെ അവതരിപ്പിക്കുന്ന ബാലുമേനോൻ ഇത്തിരി
പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം ഏറെക്കുറെ ശരിയാണെങ്കിലും, കാര്യം സമ്മതിച്ചുതരാൻ വാനമ്പാടി സീരിയൽ ജോടികൾക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. സീരിയൽ ഭർത്താവ് ‘ചന്ദ്രേട്ടൻ’ ഓകെയാണ്. പക്ഷേ, ചന്ദ്രേട്ടനെ അവതരിപ്പിക്കുന്ന ബാലുമേനോൻ ഇത്തിരി
പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം ഏറെക്കുറെ ശരിയാണെങ്കിലും, കാര്യം സമ്മതിച്ചുതരാൻ വാനമ്പാടി സീരിയൽ ജോടികൾക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. സീരിയൽ ഭർത്താവ് ‘ചന്ദ്രേട്ടൻ’ ഓകെയാണ്. പക്ഷേ, ചന്ദ്രേട്ടനെ അവതരിപ്പിക്കുന്ന ബാലുമേനോൻ ഇത്തിരി കള്ളത്തരമൊക്കെയുള്ള ആളാണെന്ന് ഉമയുടെ അഭിപ്രായം. സീരിയലിൽ ചന്ദ്രേട്ടന്റെ ഭാര്യ നിർമലയെ അവതരിപ്പിക്കുന്നത് ഉമയാണ്. അതുകൊണ്ട് തന്നെ ബാലു ഇടയ്ക്കെങ്ങോട്ടൊക്കെയോ മുങ്ങുന്നതിന്റെ കാരണം കണ്ടുപിടിക്കുന്ന സിഐഡി പണിയിലാണ് ഉമയിപ്പോൾ.
ഉമ : എങ്ങോട്ടാണ് ഇപ്പോഴത്തെ യാത്ര?
ബാലു : ഞാനെവിടേക്കും പോകുന്നില്ലന്നെ...
ഉമ : ബാഗുണ്ടല്ലോ, എങ്ങനെ ഉറപ്പു പറയും?
ബാലു : ഞാൻ പാന്റ് അല്ലേ ഇട്ടിരിക്കുന്നത്... പാന്റിട്ടോണ്ട് ഞാൻ അങ്ങനെ മുങ്ങാറില്ലല്ലോ...
ഉമ :ഓഹോ, അപ്പൊ ഡ്രസ് കോഡൊക്കെ ശ്രദ്ധിച്ചാണല്ലേ മുങ്ങുന്നത്, പ്രഫഷനലാണ്.
ബാലു : ഞങ്ങൾ മാവൂരുള്ള കോഴിക്കോടുകാർക്ക് എല്ലാറ്റിനും ഒരു ശൈലിയും സ്‌റ്റൈലുമൊക്കെയുണ്ട്.
ഉമ : ഓഹോ, ഞങ്ങൾ തിരുവനന്തപുരത്തുകാർ സ്റ്റൈലിൽ എന്താ മോശമാണോ?
ബാലു : അയ്യോ...തിരുവനന്തപുരം എന്റെ വളർത്തുനാടല്ലേ...എന്റെ ആദ്യ സീരിയലായ ‘വാനമ്പാടി’ എനിക്കു തന്നത് തിരുവനന്തപുരമല്ലേ.
ഉമ : അപ്പോ, എന്നെ മാത്രമായിട്ടാണോ ഉദ്ദേശിച്ചെ?
ബാലു : അങ്ങനൊന്നും ചിന്തിച്ചെടുക്കല്ലേ....
ഉമ : ഞാൻ ചിന്തിക്കും... മാത്രമല്ല, ഇനി ചേട്ടന്റെ ഓപ്പസിറ്റ് സജഷന് നിൽക്കുമ്പോ ഞാൻ ഒരു കാര്യവും പറഞ്ഞു തരികയുമില്ല
ബാലു : അയ്യോ....അങ്ങനെ ചെയ്യരുത് ഗുരുവേ.
ഉമ : എങ്ങനെ..
ബാലു : ഭവതിയല്ലേ എനിക്ക് അഭിനയം പഠിപ്പിച്ച് തരുന്നത്... എന്റെ നടനഗുരുവേ
ഉമ : ഒരുപാട് ആക്കല്ലേ...
ബാലു : അല്ല, ഗുരുത്വദോഷം ഞാനൊരിക്കലും കാണിക്കില്ല... അഭിനയവും പാട്ടും ഒരുപോലെ ഇഷ്ടമുള്ളയാളാണ് ഞാൻ. പാട്ടിന്റെയും ഓർക്കസ്ട്രയുടെയും കൂടെ പോയിരുന്ന ഒരു പാവം ജാസ് പ്ലെയർ. പക്ഷേ, അഭിനയത്തിന്റെ കാര്യത്തിൽ പരസ്യങ്ങളിൽ മാത്രമാണ് പരീക്ഷണം നടത്തിയിരുന്നത്. അപ്പോഴാണ് സീരിയലിലേക്കുള്ള വിളി വന്നത്. സീരിയലിൽ എങ്ങനെ അഭിനയിക്കണം റിയാക്ട് ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു. അപ്പോഴാണ് എന്റെ മുന്നിൽ ദൈവത്തെപോലെ നീ പ്രത്യക്ഷപ്പെട്ടത്.
ഉമ : ഓവറാക്കല്ലേ, ഓവറാക്കല്ലേ... ഒരു മയത്തിലൊക്കെ തള്ളിയാൽ മതി. ഇല്ലെങ്കിൽ നിങ്ങളുടെ ആരാധികമാർക്ക് സങ്കടമാകും.
ബാലു : അയ്യോ... അത് ഞാൻ പറഞ്ഞില്ലല്ലോ, കഴിഞ്ഞ ദിവസമൊരു സംഭവമുണ്ടായി.
ഉമ : എന്ത് സംഭവം ?
ബാലു : കഴിഞ്ഞ ദിവസം ഞാനും ഭാര്യ ഗീതയും ഉത്സവത്തിനു പോയി.
ഉമ : ഓഹോ.. സൂപ്പർസ്റ്റാർ ഉത്സവത്തിനു പോയാൽ പിന്നെ തിരക്കും ബഹളവും ഉണ്ടാകുമെന്നത് ഉറപ്പാണല്ലോ?
ബാലു : പറയട്ടേ, ഉത്സവം കണ്ട് നിൽക്കുമ്പോൾ ഒരു ചേച്ചി എന്റെ അടുത്തോട്ട് വന്ന്, ചിരിച്ചു. ഞാനും ചിരിച്ചു.
ഉമ : അതിനിപ്പോ എന്താ...അടുത്തത് പറാ..
ബാലു : പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും പറയാനും പറ്റുന്നതിനു മുൻപ് എനിക്കവരൊരു ഉമ്മ തന്നു...
ഉമ : ഏയ്...എവിടെ?
ബാലു : കൈയിലായിരുന്നു....
ഉമ : ഭാര്യ കൂടെയില്ലായിരുന്നൊ?
ബാലു : അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ശടപടേന്ന് അല്ലായിരുന്നോ അവരുടെ സ്നേഹപ്രകടനം.
ഉമ : എന്നിട്ട് ചേച്ചി ഒന്നും പറഞ്ഞില്ലേ?
ബാലു : അതിനുള്ള ഗ്യാപ്പൊന്നും അവര് തന്നില്ല, ഉമ്മയും തന്ന് സന്തോഷത്തോടെയങ്ങ് പോയി... ചെറിയൊരു പ്രശ്നാവസ്ഥ വീട്ടിൽ വച്ചു നേരിടേണ്ടി വന്നു. പക്ഷേ, എങ്ങനെയൊക്കയോ രക്ഷപ്പെട്ടു.
ഉമ : ഹോ, ഇതിനുമാത്രം ആരാധകരെങ്ങനെയാ നിങ്ങള്‍ക്ക് വരുന്നത് ഞങ്ങൾക്കാർക്കുമില്ലല്ലോ ഇതുപോലെ... ‘ബാലുവെന്ന്’ പേര് കയ്യിൽ കുത്തി ഒരു ചേച്ചി ഫോട്ടോ അയച്ചിട്ടിതിപ്പൊ ഒരാഴ്ചയല്ലേ ആയുള്ളൂ...
ബാലു : അതേന്നേ, അതു തന്നെയാ ഇതിത്രയും പ്രശ്നമാകാനുള്ള കാരണം.... ഇപ്പൊ തന്റെ കൂടെ അഭിനയിക്കുന്നതിനു പോലും ചെറിയ ഡയലോഗ് പറഞ്ഞു തുടങ്ങിയിട്ടുണ്ട് അവൾ.
ഉമ: ഏഹ്... അതിതുവരെ പറഞ്ഞില്ലല്ലോ? ചേച്ചിയിപ്പൊ എന്നെയും സംശയിച്ചു തുടങ്ങിയോ?
ബാലു : അവൾ ഈ ‘ഉത്സവ ഉമ്മ’ സംഭവത്തിന് ശേഷം, സീരിയലിന്റെ പഴയ ഏതോ എപ്പിസോഡ് മൊബൈലിൽ കണ്ടു. അതിൽ നമ്മൾ ഒരുമിച്ച് കട്ടിലിൽ ചേർന്നിരിക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് കണ്ടപ്പോ അവൾ നല്ല കിടിലനൊരു ഡയലോഗ് എനിക്കിട്ടടിച്ചു.
ഉമ : ഈശ്വരാ... എന്തായിരുന്നു?
ബാലു : ഇനി അരുടെയെങ്കിലും കൂടെ കട്ടിലിൽ ഇരുന്ന് അഭിനയിക്കേണ്ടി വന്നാൽ, അതിപ്പൊ ദൂരെയാണെങ്കിലും.... പിന്നെ വീട്ടിലേക്കു വരണ്ടെന്ന്..
ഉമ : അമ്പമ്പേ.... ചേച്ചി ഇടി തരുവോ... നിങ്ങൾടെ ലവ് മാര്യേജായിരുന്നോ?
ബാലു: അതേ, കുറച്ചധികം കട്ടിയാണെന്ന് തോന്നുന്ന തരത്തിലൊരു ലവ് ആയിരുന്നു...
ഉമ : വെറുതേയല്ല, ചേച്ചിയിങ്ങനെ വാശിപിടിക്കുന്നത്... ‘അപകടങ്ങൾ’ എഡിറ്റ് ചെയ്തിട്ട് ആ കാലത്തെ പ്രണയത്തെകുറിച്ച് രണ്ട് പേജിൽ കവിയാതൊരു മറുപടി പറയാമോ?
ബാലു: അവൾ എന്റെ സ്കൂളിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. എന്നെക്കാൾ മൂന്ന് വയസ്സിനൊ മറ്റോ ഇളയവളായിരുന്നു അവൾ. പക്ഷേ, ഞങ്ങൾ ഒരേ ക്ലാസ്സിൽ വച്ച് കണ്ടുമുട്ടി, ഒ രേ ക്ലാസ് ടീച്ചറുടെ അടുത്ത്, ഒരു ബെഞ്ചിന്റെ രണ്ടു വശങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടി...
ഉമ : അതെങ്ങനെ?
ബാലു : ഞാൻ തോറ്റൂ... നല്ല അന്തസായിട്ട്. അതും അടുപ്പിച്ച് മൂന്ന് വർഷം .. മനപൂർവ്വം അവളെ കാണാൻ വേണ്ടിയൊന്നുമല്ല, നല്ല ഉഴപ്പനായിരുന്നു. ആകെപ്പാടെ ഞാൻ പഠിച്ചത് അവളെയെങ്ങനെ പ്രേമിക്കാമെന്നായിരുന്നു. അതല്ലായിരുന്നെങ്കിൽ സ്കൂളിലെ പ്രധാന ഉഴപ്പന് ഏറ്റവും നന്നായി പഠിച്ചിരുന്ന പെണ്ണിനെ വളയ്ക്കാൻ പറ്റുമായിരുന്നൊ?
ഉമ : ഇത്ര വല്യ കാമുകന്റെ കഥ നമ്മുടെ സീരിയലിൽ ഉള്ളവര്‍ അറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ നായകനാക്കി സിനിമ പിടിച്ചേനെ.
ബാലു : പ്രേമം ഭീകരമായ കാലത്ത് അവളോട് പഠിക്കാൻ പോകേണ്ടന്ന് ഞാൻ പറഞ്ഞു. ഇടക്കാലത്ത് ഒരു വർഷത്തോളം നീണ്ടുനിന്നോരു വഴക്കുമുണ്ടായി. അത് പരിഹരിക്കാൻ ഒരു ദിവസം പ്രൈവറ്റ് ബസിൽ കേറിചെന്ന് ഞാൻ അവളുടെ കൈയിൽ നിന്ന് ബുക്കെടുത്തിട്ട് അതിന്റെ പിറികിലെ പേജിൽ ഒരു പ്രണയലേഖനം എഴുതി കൊടുത്തു. അതോടെ പ്രണയം വീണ്ടും സെറ്റ്. എന്റെ ഇത്തരം പ്രണയചെയ്തികൾ നാട്ടിൽ സംസാരവിഷയമായി. രണ്ടു കുടുംബക്കാരും എനിക്ക് ഇരുപത്തൊന്നും അവൾക്ക് പതിനെട്ടും വയസ്സുള്ളപ്പോള്‍ കല്യാണം നടത്തി തന്നു.
ഉമ : എല്ലാം ഞാൻ സമ്മതിക്കാം പക്ഷേ, കല്യാണം കഴിഞ്ഞ ശേഷമെങ്കിലും ചേച്ചിയെ പഠിക്കാൻ വിടാമായിരുന്നു.
ബാലു : സ്ത്രീവിരുദ്ധത എന്നൊക്കെ പറയുമായിരിക്കും, എനിക്കറിയില്ല. വീട്ടിലിരിക്കുന്ന പെണ്ണിനെ നോക്കാനാണ് ഞാൻ പണിയെടുക്കുന്നത്. അതല്ലാതെ എന്റെ ഭാര്യ എനിക്കും കൂടെ വേണ്ടി ജോലി സമ്പാദിച്ച് വീട്ടിൽ വരുന്നതെനിക്ക് അംഗീകരിക്കാനേ പറ്റില്ല. എന്റെ മകൾ അവളുടെ ഭർത്താവിന് എതിർപ്പില്ലാത്തതു കൊണ്ട് ജോലിക്കു പോകുന്നുണ്ട്, അതിലിടപെടാൻ എനിക്ക് അവകാശമില്ല. അതുപോലെ ഇതിലാരും ഇടപെടുന്നത് എനിക്കിഷ്ടമല്ല. നിങ്ങളിപ്പൊ വല്യ ബിസിനസ്സുകാരിയായതുകൊണ്ട് ഇങ്ങനെയൊക്കെ പറായാമല്ലൊ?
ഉമ : ചെറിയൊരു ബിസിനസ്സ് തുടങ്ങിയതിന്റെ പേരിൽ എന്നെ വെറുതെ കളിയാക്കുന്നോ. സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്തിപ്പൊ ഇരുപത് വർഷമായി. അതിനിടയിൽ ചെറിയൊരു ബിസിനസ്സ് പരീക്ഷണം നടത്തുന്നതിൽ എ ന്താ തെറ്റ്. അല്ലെങ്കിലും ഉള്ളതാ, എന്തെങ്കിലും പറഞ്ഞെന്നെ വിഷമിപ്പിക്കുന്ന രീതി.
ബാലു : ദേ, തുടങ്ങി....ഇതിപ്പോ എന്റെ ഭാര്യയെക്കാൾ കഷ്ടമാണല്ലോ.. ഞാനൊരു രസത്തിന് എന്തെങ്കിലുമൊക്കെ പറയുന്നന്നല്ലേ ഉള്ളൂ, എന്ത് പറഞ്ഞാലും ഇമോഷനലാകുന്ന ആളല്ലേ ഉമ. എനിക്ക് അങ്ങനൊന്നുമില്ല, ഞാനൊരു തമാശയിലാണ് എല്ലാ കാര്യങ്ങളും എടുക്കുന്നത്. അതിന്റെ കുട്ടിക്കളിയാണെന്ന് വിചാരിച്ചാൽ മതി.
ഉമ : പിന്നെ, കുട്ടിക്കളി മാത്രമുള്ളയാളുടെ കഥ ഞാൻ പറയണോ?
ബാലു : എന്ത് കഥ?
ഉമ : ഷൂട്ടിന്റെ ദിവസം ഗണപതി വിളക്കു കൊളുത്തുന്നൊരു സീനായിരുന്നു എടുക്കേണ്ടത്. ‘ചായ എവിടെയെന്നുള്ള’ ഡ യലോഗ് ചേട്ടൻ പറഞ്ഞാലേ സീൻ തുടങ്ങാൻ പറ്റൂള്ളൂ. ചേട്ടൻ ഒരു ടേക്ക് നോക്കി, രണ്ടായി, മൂന്നായി, നാലായി...ടേക്ക് ഒരുപാടായപ്പൊ ഞാനും അസോഷ്യേറ്റ് ഡയറക്ടറും ഒന്നു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്തായിരുന്നു ബഹളം,എന്നെയൊന്നും ആരും പഠിപ്പിക്കണ്ട, എനിക്കെല്ലാം അറിയാം...
ബാലു: ആ..അത്. അത്...നിങ്ങളങ്ങനെ പറഞ്ഞപ്പോ എനിക്കു തോന്നി ഞാൻ മോശമാണെന്ന് പറഞ്ഞുവയ്ക്കാനുള്ള ശ്രമമാണെന്ന്...
ഉമ : എന്തിനാ ചേട്ടാ അങ്ങനെയൊക്കെ വിചാരിച്ചേ...?
ബാലു : അതങ്ങനാണല്ലോ... മിക്ക കാര്യങ്ങളും ചെയ്ത കഴിഞ്ഞാണല്ലോ നമ്മൾ അതെന്തിനാ ചെയ്തതെന്ന് ഓർക്കുക
ഉമ : സത്യം.
ബാലു : എന്ത്... എന്നിട്ടെന്നോട് എത്ര നാളാ മിണ്ടാതെയിരുന്നത്...വളർന്നു വരുന്ന ഒരു ചെറിയ പയ്യനോട് പത്തിരുപത് വർഷമായി സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചൊരാൾ ഇങ്ങനെ ചെയ്യാമോ... ഇതെന്റെ ഫസ്റ്റ് സീരിയലായിപ്പോയി അല്ലായിരുന്നെങ്കിൽ ഞാൻ തകർത്തേനെ
ഉമ : അതേ...ഒരുപാട് തകർന്ന് അടിഞ്ഞേനെ..
ബാലു: അത് ശരിയാണല്ലോ..നിങ്ങളെന്നെ ഗുഢാലോചന വ ച്ച് തകർക്കാൻ ശ്രമിച്ചയാളല്ലേ
ഉമ : എന്ത് ഗുഢാലോചന?
ബാലു : ‘മറക്കണോഡോ’ ഞാൻ, എല്ലാം ‘മറക്കണോഡോ’. എന്നെ വെറും ഞരമ്പ് രോഗിയായി ചിത്രീകരിച്ചത്.
ഉമ : ഓഹോ...അതോ..സീരിയസ്സായി സംസാരിക്കുന്നയാളെന്തിനാ ഇപ്പോ ചിരിക്കുന്നേ?
ബാലു : അതൊക്കെ അങ്ങനാ... സംഭവത്തെ പറ്റി പറയൂ..
ഉമ : അന്ന് ഷൂട്ട് ചെയ്യുമ്പോ ഡയലോഗ് പറഞ്ഞിട്ട് എന്നെ പാ സ് ചെയ്താണ് ബാലു ചേട്ടൻ പോകണ്ടത്. വെറുതേ നടന്ന് പോകുന്ന സീൻ. പക്ഷേ, ചേട്ടൻ നടക്കുമ്പോൾ എന്റെ ദേഹത്ത് അറിയാതെ തട്ടുന്നുണ്ടായിരുന്നു.
ബാലു : പക്ഷേ, ഞാനത് അറിയുന്നില്ലല്ലോ...
ഉമ : അതേ. ചേട്ടൻ അറിയുന്നില്ല, ദേഹത്ത് തട്ടിയത് ഞാനും ശ്രദ്ധിച്ചില്ല..
ബാലു : കറക്ട് ,കറക്ട്...
ഉമ : പക്ഷേ, അന്ന് ക്യാമറാമാൻ തമിഴ് നാട്ടുകാരനായ മുത്തുവായിരുന്നു, ‘അണ്ണെ, കൊഞ്ചം തള്ളി പോ’ എന്നവൻ പറഞ്ഞപ്പോഴാ സെറ്റ് മുഴുവൻ ആ സംഭവം ശ്രദ്ധിക്കുന്നത്
ബാലു : പക്ഷേ, ആ ചെറിയ സമയംകൊണ്ട് എന്നെ ഒഫിഷ്യൽ കുഴപ്പക്കാരനാക്കിയില്ലേ എല്ലാരും കൂടെ
ഉമ : അതൊരു തമാശയാന്ന് അറിയാല്ലൊ...പിന്നെ, അധികം പരിചയമില്ലാത്ത ആളായതു കൊണ്ട് എല്ലാരും അങ്ങനെ കരുതിക്കാണും
ബാലു : ആ..അതുകൊണ്ടൊക്കെയാ ഞാൻ പുറത്തെ ആരാധികമാരിൽ ശ്രദ്ധിച്ച് ഇങ്ങനെ നടക്കുന്നത്...
ഉമ : ഓഹോ, ഓവർ ആരാധന ന്യായീകരിക്കാനായിരുന്നല്ലേ പഴയ കഥ കുത്തിപൊക്കികൊണ്ടു വന്നത്.
ബാലു :ആഹാ..കണ്ടുപിടിച്ചു.
ഉമ : പിന്നല്ലാതെ, ഭാര്യയായി അഭിനയിക്കുന്നയാളല്ലേ, ചേട്ടൻ അഭിനയിച്ചാ എനിക്ക് മനസ്സിലാകും. എന്റെ സിഐഡി അന്വേഷണം സഫലമായി, അപ്പൊ ഈ മുങ്ങലൊക്കെ ആരാധികമാരെ കാണാനാണല്ലേ...
ബാലു : അങ്ങനെ തോന്നുന്നെങ്കിൽ എന്റെ ആരാധികയായി കൂടിക്കോ, അതാകുമ്പോ കുഴപ്പമില്ലല്ലോ?
ഉമ : ആർക്ക് ?
ബാലു : എനിക്ക് തന്നെ..
ഉമ : അതെന്താ?
ബാലു : നിങ്ങൾ ആരാധികയായാൽ , പിന്നെ എന്റെ പൊതു ആരാധികമാരെ കുറ്റം പറയാൻ വരില്ലോ....
ഉമ : അമ്പടാ കള്ളാ....